ഈ രേഖ, “ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 (“ആക്റ്റ്“)”, അതിൽ കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾ, ബാധകമായ നിയമങ്ങൾ എന്നിവ അനുസരിച്ച് ആക്റ്റ് ഭേദഗതി ചെയ്ത വിവിധ ചട്ടങ്ങളിലെ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭേദഗതി ചെയ്ത ഒരു ഇലക്ട്രോണിക് റെക്കോർഡാണ്. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജനറേറ്റ് ചെയ്യുന്നത്, അതിനാൽ ഇതിൽ ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ ആവശ്യമില്ല.
വാർത്താക്കുറിപ്പ്(ചുവടെ കൊടുത്തിരിക്കുന്നത്) സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനും ആക്‌സസ് ചെയ്യുന്നതിനും മുമ്പ് ഈ നിബന്ധനകളും വ്യവസ്ഥകളും (“നിബന്ധനകൾ”) ശ്രദ്ധാപൂർവ്വം വായിക്കുക. ഈ നിബന്ധനകൾ, വാർത്താക്കുറിപ്പിലേക്കുള്ള നിങ്ങളുടെ ആക്‌സസ്സ് കൂടാതെ/അല്ലെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ നിയന്ത്രിക്കുകയും നിങ്ങളും PhonePe Private Limited-ഉം തമ്മിൽ നിയമപരമായ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുന്നു. PhonePe-ക്ക് ഓഫീസ്-2, ഫ്ലോർ 5, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്‌സോൺ, സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെല്ലന്ദൂർ, ബെംഗളൂരു, കർണാടക – 560103, ഇന്ത്യ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ട്.
ഈ നിബന്ധനകൾക്ക് കീഴിൽ ‘PhonePe‘ എന്നത്കൊണ്ട് അർത്ഥമാക്കുന്നതും അതിൽ ഉൾപ്പെടുന്നതും അതിൻ്റെ അഫിലിയേറ്റുകൾ, അസോസിയേറ്റുകൾ, സബ്‌സിഡിയറികൾ, ഗ്രൂപ്പ് കമ്പനികൾ, ബന്ധപ്പെട്ട ഓഫീസർമാർ, ഡയറക്ടർമാർ, ജീവനക്കാർ, പ്രതിനിധികൾ, ഏജൻ്റുമാർ എന്നിവരെയാണ്. ഈ നിബന്ധനകൾ വായിച്ചിട്ടുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കുന്നില്ല എങ്കിലോ ഈ നിബന്ധനകൾക്ക് വിധേയരാകാൻ ആഗ്രഹിക്കുന്നില്ല എങ്കിലോ ഒരു തരത്തിലും ഈ വാർത്താക്കുറിപ്പ് ആക്സസ് ചെയ്യുകയോ കൂടാതെ/അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യരുത്. PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമായിട്ടുള്ളതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ മറ്റെല്ലാ വെബ്‌സൈറ്റ് നയങ്ങളും പൊതുവായ അല്ലെങ്കിൽ ഉൽപ്പന്ന നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും (ചുവടെ നിർവചിച്ചിരിക്കുന്നത്) നിങ്ങളുടെ PhonePe പ്ലാറ്റ്‌ഫോമിൻ്റെ ഉപയോഗം/ആക്സസ് അടിസ്ഥാനമാക്കി നിങ്ങൾക്ക് ബാധകമാകുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. PhonePe വെബ്‌സൈറ്റ്(കൾ), PhonePe മൊബൈൽ ആപ്ലിക്കേഷൻ(കൾ), PhonePe-യുടെ ഉടമസ്ഥതയിലുള്ള/ഹോസ്‌റ്റ് ചെയ്‌ത/ഓപ്പറേറ്റ് ചെയ്‌ത/പവർ ചെയ്യുന്ന മറ്റേതെങ്കിലും ഉപകരണങ്ങളിൽ/പ്രോപ്പർട്ടികളിൽ (മൊത്തത്തിൽ “PhonePe പ്ലാറ്റ്ഫോം” എന്ന് വിളിക്കുന്നു) അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പോസ്‌റ്റ് ചെയ്‌ത് ഏത് സമയത്തും ഞങ്ങൾ ഈ നിബന്ധനകൾ ഭേദഗതി ചെയ്‌തേക്കാം. ഈ നിബന്ധനകളുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾ പോസ്റ്റ് ചെയ്‌ത ഉടൻ തന്നെ പ്രാബല്യത്തിൽ വരും. അത്തരം അപ്‌ഡേറ്റുകൾക്കായി/മാറ്റങ്ങൾക്കായി ഈ നിബന്ധനകൾ കാലാകാലങ്ങളിൽ അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത്തരം അപ്‌ഡേറ്റുകൾ/മാറ്റങ്ങൾ പോസ്റ്റ് ചെയ്‌തതിന് ശേഷം നിങ്ങൾ PhonePe പ്ലാറ്റ്ഫോം തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ അത്തരം അപ്‌ഡേറ്റുകൾ/മാറ്റങ്ങൾ നിങ്ങൾ അംഗീകരിച്ചതായി കണക്കാക്കും. ഈ നിബന്ധനകൾക്ക് പുറമേയുള്ളതോ അവയിൽ നിന്ന് വൈരുദ്ധ്യമുള്ളതോ ആയ. നിങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ഏതൊരു നിബന്ധനകളും വ്യവസ്ഥകളും PhonePe പൂർണമായും നിരസിക്കുന്നു. അവയ്ക്ക് യാതൊരു സ്വാധീനമോ ഫലമോ ഉണ്ടാകില്ല. നിങ്ങൾ ഈ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് വാർത്താക്കുറിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാനും ആക്‌സസ് ചെയ്യാനും വ്യക്തിഗതവും എക്‌സ്‌ക്ലൂസീവ് അല്ലാത്തതും കൈമാറ്റം ചെയ്യാനാവാത്തതും ആയ പരിമിതമായ പ്രത്യേകാവകാശം നൽകുന്നു.
- നിർവ്വചനം
- “വാർത്താക്കുറിപ്പ്” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ആനുകാലികമായി പുറപ്പെടുവിക്കുന്ന വാർത്തകളുടെ രേഖാമൂലമുള്ള റിപ്പോർട്ടും വിശകലനവും എന്നാണ്. ഇത് ഒരു പ്രത്യേക താൽപ്പര്യമുള്ള ആളുകൾക്കായി വിവരങ്ങൾ നൽകുന്നു. ഇത് സാധാരണയായി ഒരു പ്രത്യേക പ്രേക്ഷകരെ ഉദ്ദേശിച്ച് പ്രവചനങ്ങൾ നൽകുകയും സബ്‌സ്‌ക്രൈബർമാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
- “ഞങ്ങൾ”, “നമ്മൾ”, “നമ്മുടെ” എന്നിവ കൊണ്ട് അർത്ഥമാക്കുന്നത് PhonePe എന്നാണ്.
- “നിങ്ങൾ”, “നിങ്ങളുടെ(ടേത്)”, എന്നിവ കൊണ്ട് അർത്ഥമാക്കുന്നത് PhonePe ഉപയോഗിക്കുന്ന ആൾ/ഉപഭോക്താവ് എന്നാണ്.
- യോഗ്യത
- വാർത്താക്കുറിപ്പ് ആക്‌സസ് ചെയ്യുന്നതിലൂടെ/ഉപയോഗിക്കുന്നതിലൂടെ കൂടാതെ/അല്ലെങ്കിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
- നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ട്. ഒപ്പം നിയമപരമായ കരാറുകളിൽ ഏർപ്പെടാൻ കഴിവുള്ള വ്യക്തിയുമാണ്.
- എല്ലായ്‌പ്പോഴും, PhonePe പ്ലാറ്റ്‌ഫോമിൽ ലഭ്യമായതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ നിബന്ധനകൾ, മറ്റെല്ലാ വെബ്‌സൈറ്റ് നയങ്ങൾ, പൊതുവായ/ഉൽപ്പന്ന നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും എന്നിവ നിങ്ങൾ പാലിക്കുന്നതാണ്.
- PhonePe ആക്സസ് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുകയോ നിയമപരമായി വിലക്കുകയോ ചെയ്തിട്ടില്ല.
- നിങ്ങൾ ഏതെങ്കിലും വ്യക്തി/സ്ഥാപനം ആയി ആൾമാറാട്ടം നടത്തുന്നില്ല.
- നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും രേഖകളും വിശദാംശങ്ങളും സത്യസന്ധമാണ്, നിങ്ങളുടെ സ്വന്തമാണ്, എല്ലായ്‌പ്പോഴും അവ PhonePe പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കും.
- മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകൾ തെറ്റിക്കുന്ന സാഹചര്യത്തിൽ, PhonePe പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ അക്കൗണ്ട് ഉടൻ അവസാനിപ്പിക്കാനും ആവശ്യമെന്ന് തോന്നുന്ന മറ്റേതെങ്കിലും നടപടികൾ സ്വീകരിക്കാനുമുള്ള അവകാശം PhonePe-ൽ നിക്ഷിപ്തമാണ്.
- വാർത്താക്കുറിപ്പ് ആക്‌സസ് ചെയ്യുന്നതിലൂടെ/ഉപയോഗിക്കുന്നതിലൂടെ കൂടാതെ/അല്ലെങ്കിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:
- സബ്സ്ക്രിപ്ഷൻ
വാർത്താക്കുറിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന്, സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള നിങ്ങളുടെ സന്നദ്ധത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കേണ്ടതുണ്ട്. സബ്‌സ്‌ക്രിപ്‌ഷൻ സമയത്ത് ആവശ്യപ്പെടുന്ന വിവരങ്ങളിൽ നിങ്ങളുടെ ഉപയോക്തൃനാമം, പേര്, വയസ്സ്, താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ എന്നിവയും ഉൾപ്പെട്ടേക്കാം. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുമായി ബന്ധപ്പെട്ട് ഫീസോ മറ്റ് നിരക്കുകളോ ഇല്ല..
- വാർത്താക്കുറിപ്പിനുള്ള പ്രത്യേക വ്യവസ്ഥകൾ
വാർത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:- ഞങ്ങളുടെ വാർത്താക്കുറിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ, ഞങ്ങളിൽ നിന്ന് ഇമെയിൽ ലഭിക്കുമെന്ന കാര്യം നിങ്ങൾ മനസിലാക്കുന്നു. ഞങ്ങളുടെ വാർത്താക്കുറിപ്പിൻ്റെ ലക്ഷ്യം ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വാർത്താ ലേഖനങ്ങൾ, ബിസിനസ് ഇവൻ്റുകൾ, അഭിപ്രായങ്ങൾ, ഡാറ്റാ സ്ഥിതിവിവരക്കണക്കുകൾ, ട്രെൻഡിംഗ് സംഭാഷണങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കുക എന്നതാണ്. ഞങ്ങളുടെ വാർത്താക്കുറിപ്പിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പൂർണമായും നിങ്ങളുടെ തീരുമാനമാണ്. വാർത്താക്കുറിപ്പുകൾക്കിടയിൽ ഉള്ള ഇടവേളകൾ എത്രയാണെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിലായിരിക്കും. അറിയിപ്പോടെയോ അല്ലാതെയോ എപ്പോൾ വേണമെങ്കിലും വാർത്താക്കുറിപ്പ് പരിഷ്‌ക്കരിക്കുന്നതിനോ നിർത്തുന്നതിനോ കൂടാതെ/അല്ലെങ്കിൽ നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ താൽക്കാലികമായി നിർത്താനോ റദ്ദാക്കാനോ ഉള്ള പൂർണ്ണ അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
- വാർത്താക്കുറിപ്പിന്റെ ഉദ്ദേശ്യം നിങ്ങളെ വിവരങ്ങൾ അറിയിക്കുക എന്നത് മാത്രമാണ്. അത് സമഗ്രമോ സമ്പൂർണ്ണമോ അല്ല. ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ കഴിവിൻ്റെ പരമാവധി, വാർത്താക്കുറിപ്പിൽ കാലികവും പ്രസക്തവുമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും വാർത്താക്കുറിപ്പിലെ വിവരങ്ങളുടെ കൃത്യതയോ കറൻസിയോ പൂർണ്ണതയോ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല, അതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അറിയിപ്പ് കൂടാതെ ഏത് സമയത്തും മാറ്റത്തിന് വിധേയമാണ്. വാർത്താക്കുറിപ്പിലെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ഒന്നും, മാർക്കറ്റ് പ്രകടന ഡാറ്റയെ സൂചിപ്പിക്കുന്ന നിക്ഷേപ ഉപദേശം അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് അനുയോജ്യമായ ഏതെങ്കിലും സുരക്ഷ, സെക്യൂരിറ്റികളുടെ പോർട്ട്‌ഫോളിയോ, നിക്ഷേപ ഉൽപന്നങ്ങൾ അല്ലെങ്കിൽ നിക്ഷേപ തന്ത്രം എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നതല്ല. കൂടാതെ, വാർത്താക്കുറിപ്പ് ഏതെങ്കിലും അധികാരപരിധിയിലെ ഓഹരികൾ(ഷെയേർസ്), സർക്കാർ കടപ്പത്രങ്ങൾ (സ്റ്റോക്സ്), ബോണ്ടുകൾ, നോട്ടുകൾ, താൽപ്പര്യങ്ങൾ, യൂണിറ്റ് ട്രസ്റ്റുകൾ, മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ, നിക്ഷേപങ്ങൾ, വായ്പകൾ, അഡ്വാൻസുകൾ, ക്രെഡിറ്റുകൾ അല്ലെങ്കിൽ നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിൽക്കുക, വാങ്ങുക, കൊടുക്കുക, എടുക്കുക, നൽകുക, അനുവദിക്കുക കൈമാറ്റം ചെയ്യുക തുടങ്ങിയവയ്ക്കുള്ള ഒരു ഓഫറോ അഭ്യർത്ഥനയോ ആയി കണക്കാക്കില്ല. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ സമയത്തും പ്രൊഫഷണൽ ഉപദേശം തേടുകയും വാർത്താക്കുറിപ്പിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുകയും ചെയ്യുക. വാർത്താക്കുറിപ്പിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും നിങ്ങളുടെ സ്വന്തം തീരുമാന പ്രകാരം ആയിരിക്കും. അത്തരം ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഏതെങ്കിലും വ്യക്തിഗത ഉപയോക്താവിൻ്റെ പ്രത്യേക ലക്ഷ്യങ്ങൾ, സാഹചര്യങ്ങൾ അല്ലെങ്കിൽ ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടല്ല വാർത്താക്കുറിപ്പിൽ വിവരങ്ങൾ നൽകുന്നത്.
- വാർത്താക്കുറിപ്പിൽ നിന്ന് പേജുകളുടെ എല്ലാ ഭാഗങ്ങളും അല്ലെങ്കിൽ ഏതെങ്കിലും ഭാഗവും പതിവായി അല്ലെങ്കിൽ ക്രമാനുഗതമായി ഡൗൺലോഡ് ചെയ്ത് സംഭരിച്ച് ഇലക്ട്രോണിക് അല്ലെങ്കിൽ ഘടനാപരമായ മാനുവൽ രൂപത്തിൽ നിങ്ങൾ (നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും സോഫ്ട്‍വെയർ പ്രോഗ്രാമിൻ്റെ ഉപയോഗത്തിലൂടെയോ) ഒരു ഡാറ്റാബേസ് സൃഷ്ടിക്കരുത്. വാർത്താക്കുറിപ്പിൻ്റെ ഒരു ഭാഗവും PhonePe-യുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് പുനർനിർമ്മിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ സംഭരിക്കുകയോ അതിൻ്റെ ഏതെങ്കിലും പേജുകളോ ഭാഗമോ ഏതെങ്കിലും ഇലക്ട്രോണിക് അല്ലെങ്കിൽ നോൺ-ഇലക്‌ട്രോണിക് രൂപത്തിൽ പ്രചരിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും പൊതു അല്ലെങ്കിൽ സ്വകാര്യ ഇലക്ട്രോണിക് വീണ്ടെടുക്കൽ സംവിധാനത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യരുത്. മറ്റേതെങ്കിലും വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ബ്ലോഗിലോ ഉപയോഗിക്കുന്നതിനായി വാർത്താക്കുറിപ്പിലെ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയോ പോസ്റ്റ് ചെയ്യുകയോ ഫ്രെയിം ചെയ്യുകയോ സ്‌ക്രാപ്പ് ചെയ്യുകയോ ചെയ്യില്ല എന്ന് നിങ്ങൾ സമ്മതിക്കുന്നു. വാർത്താക്കുറിപ്പ് അല്ലെങ്കിൽ അതിൻ്റെ ഉള്ളടക്കങ്ങൾ ഫ്രെയിമിംഗ് അല്ലെങ്കിൽ സ്ക്രാപ്പ് അല്ലെങ്കിൽ ഇൻ-ലൈൻ ലിങ്കിംഗ് കൂടാതെ/അല്ലെങ്കിൽ വെബ് ക്രാളർ, സ്പൈഡിംഗ് അല്ലെങ്കിൽ മറ്റ് ഓട്ടോമേറ്റഡ് മാർഗങ്ങൾ ഉപയോഗിച്ച് വാർത്താക്കുറിപ്പിൽ അല്ലെങ്കിൽ അതിലൂടെ ലഭ്യമായ ഏതെങ്കിലും ഉള്ളടക്കം ആക്സസ് ചെയ്യുക, പകർത്തുക, സൂചികയാക്കുക, പ്രോസസ്സ് ചെയ്യുക കൂടാതെ/അല്ലെങ്കിൽ സംഭരിക്കുക എന്നിവ നിരോധിച്ചിരിക്കുന്നു.
- വാർത്താക്കുറിപ്പിലെ ഉള്ളടക്കം സ്വതന്ത്ര ആശയവും പബ്ലിക് ഡൊമൈനിൽ ലഭ്യമായതോ മൂന്നാം കക്ഷികൾ ഞങ്ങൾക്ക് നൽകിയതോ ആയ വിവരങ്ങളുടെ സമാഹാരമാണ്. നിങ്ങളുടെ വ്യക്തിപരവും നിയമപരവും വാണിജ്യേതരവുമായ ഉപയോഗത്തിനല്ലാതെ നിങ്ങൾ ഇവ ചെയ്യരുത്: (i) PhonePe-യുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ അത്തരം ഉള്ളടക്കങ്ങൾ പകർത്തുക, പുനർനിർമ്മിക്കുക, പരിഷ്ക്കരിക്കുക അല്ലെങ്കിൽ കൈമാറുക; (ii) വാർത്താക്കുറിപ്പിൻ്റെ ഏതെങ്കിലും ഭാഗം വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കുകയോ ഉപയോഗപ്പെടുത്തുയോ ചെയ്യുക; (iii) ഏതെങ്കിലും തരത്തിലുള്ള പകർപ്പ് സൃഷ്ടിക്കുക. വാർത്താക്കുറിപ്പിൻ്റെയോ ഉള്ളടക്കത്തിൻ്റെയോ ഏതെങ്കിലും പകർപ്പ് നിങ്ങളുടെ സ്വകാര്യ ഡിസ്കിലേക്കോ നിങ്ങളുടെ അറ്റത്തുള്ള മറ്റേതെങ്കിലും സംഭരണ മാധ്യമത്തിലേക്കോ സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അത് തുടർന്നും കാണുന്നതിനും വാണിജ്യേതര വ്യക്തിഗത ഉപയോഗത്തിനും മാത്രമേ ഉപയോഗിക്കാവൂ.
- വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈപ്പർലിങ്കും മൂന്നാം കക്ഷികൾ നൽകുന്ന ഉറവിടങ്ങളും, വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അവ അത്തരം ലിങ്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ അംഗീകാരമോ സ്ഥിരീകരണമോ അല്ല. അത്തരം വെബ്‌സൈറ്റുകളിലോ ഉറവിടങ്ങളിലോ ഉള്ള ഉള്ളടക്കത്തിന്മേൽ ഞങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അത്തരം ലിങ്ക് ചെയ്‌ത വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ഏതെങ്കിലും നഷ്‌ടത്തിനോ കേടുപാടുകൾക്കോ ഉള്ളടക്കത്തിന്റെ അനന്തരഫലങ്ങൾക്കോ ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. അത്തരത്തിലുള്ള ഏതെങ്കിലും ലിങ്ക് ചെയ്‌ത വെബ്‌സൈറ്റിലേക്കുള്ള നിങ്ങളുടെ ആക്‌സസ് കൂടാതെ/അല്ലെങ്കിൽ അതിൻ്റെ ഉപയോഗം പൂർണ്ണമായും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും അതിൽ അടങ്ങിയിരിക്കുന്ന ആക്‌സസ്സ് കൂടാതെ/അല്ലെങ്കിൽ ഉപയോഗത്തിൻ്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണെന്നും നിങ്ങൾ സമ്മതിക്കുന്നു. അത്തരം ലിങ്ക് ചെയ്‌ത ഏതെങ്കിലും വെബ്‌സൈറ്റിൻ്റെ സ്വകാര്യതാ സമ്പ്രദായങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. ഏതെങ്കിലും മൂന്നാം കക്ഷി വെബ്‌സൈറ്റിലേക്ക് നിങ്ങളെ അയച്ചുകഴിഞ്ഞാൽ, നിങ്ങളിൽ നിന്ന് അവർ ശേഖരിക്കുന്ന ഏതെങ്കിലും വ്യക്തിഗത ഡാറ്റ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നിർണ്ണയിക്കാൻ, നിങ്ങൾ മൂന്നാം കക്ഷി വെബ്‌സൈറ്റിൻ്റെ ബാധകമായ വ്യക്തിഗത ഡാറ്റ നയം പരിശോധിക്കണം. ഏതെങ്കിലും മൂന്നാം കക്ഷി ഉള്ളടക്കത്തിന് ഞങ്ങൾ ഉത്തരവാദികളല്ല (കമ്പ്യൂട്ടർ വൈറസുകളോ മറ്റ് പ്രവർത്തനരഹിതമാക്കുന്ന ഫീച്ചറുകളോ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല). അത്തരം മൂന്നാം കക്ഷി ഉള്ളടക്കം നിരീക്ഷിക്കാനുള്ള ബാധ്യതയും ഞങ്ങൾക്കില്ല.
- നിങ്ങളെ വ്യക്തിഗതമായി തിരിച്ചറിയുകയോ നിങ്ങളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയോ ചെയ്യാത്ത ഫോമുകളിൽ നിങ്ങളെയും വാർത്താക്കുറിപ്പിൻ്റെ നിങ്ങളുടെ ആക്‌സസ്/ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
- ബൗദ്ധിക സ്വത്തവകാശം
- വാർത്താക്കുറിപ്പിൽ വ്യാപാരമുദ്രകൾ, സേവന ചിഹ്നങ്ങൾ (ട്രേഡ്മാർക്കുകൾ), പേരുകൾ, ശീർഷകങ്ങൾ, ലോഗോകൾ, ചിത്രങ്ങൾ, ഡിസൈനുകൾ, പകർപ്പവകാശങ്ങൾ, കൂടാതെ PhonePe (“PhonePe യുടെ IP”) അല്ലെങ്കിൽ മൂന്നാം കക്ഷികൾ (“മൂന്നാം കക്ഷിയുടെ IP”) ഉടമസ്ഥതയിലുള്ളതും രജിസ്റ്റർ ചെയ്തതും ഉപയോഗിക്കുന്നതുമായ, ഉടമസ്ഥാവകാശമുള്ള മറ്റ് സാമഗ്രികൾ എന്നിവ അടങ്ങിയിരിക്കാം. PhonePe അല്ലെങ്കിൽ മൂന്നാം കക്ഷി, യഥാക്രമം PhonePe IP, തേർഡ് പാർട്ടി IP എന്നിവയുടെ എക്‌സ്‌ക്ലൂസീവ് ഉടമകളാണെന്നത് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്തരം ബൗദ്ധിക സ്വത്തിൻ്റെ ഏതെങ്കിലും അനധികൃത ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
- വാർത്താക്കുറിപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നു, ലൈസൻസ്, അല്ലെങ്കിൽ PhonePe-യുടെ ഏതെങ്കിലും IP കൂടാതെ/അല്ലെങ്കിൽ തേർഡ് പാർട്ടി IP-യിൽ വ്യവഹാരം വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ ഏതെങ്കിലും അവകാശം നൽകുന്നതായി കണക്കാക്കരുത്. വാർത്താക്കുറിപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഡൊമെയ്ൻ നെയിം PhonePe-യുടെ മാത്രം സ്വത്താണ്. നിങ്ങളുടെ സ്വന്തം ഉപയോഗത്തിനായി സമാനമായ ഒരു പേര് നിങ്ങൾ ഉപയോഗിക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
- പ്രാതിനിധ്യങ്ങളോ വാറൻ്റികളോ ഇല്ല
- വാർത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രാതിനിധ്യങ്ങൾ, വാറൻ്റികൾ, ഏറ്റെടുക്കലുകൾ, ഉറപ്പുകൾ, ഗ്യാരണ്ടികൾ എന്നിവ PhonePe നൽകുന്നില്ല.
- വാർത്താക്കുറിപ്പിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന എല്ലാ ഉള്ളടക്കവും പരിധിയില്ലാതെ ‘ഉള്ളതുപോലെ’, ‘ലഭ്യം’ എന്ന തരത്തിൽ വാർത്താക്കുറിപ്പിൽ നൽകിയിരിക്കുന്നു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള വാറൻ്റി, ശീർഷകത്തിൻ്റെ സൂചനയുള്ള വാറൻ്റികൾ, ലംഘനം നടത്താതിരിക്കുക, ഒരു പ്രത്യേക ആവശ്യത്തിനുള്ള വ്യാപാരക്ഷമതയും ഫിറ്റ്നസും, ഡാറ്റയിൽ ഇടപെടാതിരിക്കുക, ലഭ്യത, കൃത്യത, അല്ലെങ്കിൽ പിശകില്ലാത്ത വാർത്താക്കുറിപ്പ്, കൂടാതെ വ്യാപാരത്തിൻ്റെ ഏതെങ്കിലും പ്രകടനമോ ഉപയോഗമോ സൂചിപ്പിക്കുന്ന ഏതെങ്കിലും വാറൻ്റികൾ തുടങ്ങിയവയെല്ലാം വ്യക്തമായി നിരാകരിക്കുന്നു. PhonePe, അതിൻ്റെ ഡയറക്ടർമാർ, ഓഫീസർമാർ, ജീവനക്കാർ, ഏജൻ്റുമാർ, പങ്കാളികൾ, ഉള്ളടക്ക ദാതാക്കൾ എന്നിവർ ഇവ ഉറപ്പുനൽകുന്നില്ല: (i) വാർത്താക്കുറിപ്പിലെ പിഴവുകളോ പിശകുകളോ തിരുത്തപ്പെടും; അല്ലെങ്കിൽ (ii) വാർത്താക്കുറിപ്പ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റപ്പെടും.
- ബാധ്യതയുടെ നഷ്ടപരിഹാരവും പരിമിതിയും
- ഈ നിബന്ധനകൾ, സ്വകാര്യതാ നയം, അല്ലെങ്കിൽ ഒരു മൂന്നാം കക്ഷിയുടെ ഏതെങ്കിലും നിയമം, നിയമങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ അല്ലെങ്കിൽ അവകാശങ്ങൾ (ബൗദ്ധിക സ്വത്തവകാശ ലംഘനം ഉൾപ്പെടെ) എന്നിവയുടെ ലംഘനം അല്ലെങ്കിൽ അത് മൂലം ഉണ്ടാകുന്ന പിഴ (ഏതെങ്കിലും മൂന്നാം കക്ഷിക്ക് നൽകിയ അറ്റോർണി ഫീസ് ഉൾപ്പെടെ) തുടങ്ങിയ ഏതെങ്കിലും ക്ലെയിം അല്ലെങ്കിൽ ഡിമാൻഡ് അല്ലെങ്കിൽ നടപടികൾ എന്നിവയിൽ നിന്ന് നിങ്ങൾ PhonePe-യെ ഒഴിവാക്കും.
- ഒരു കാരണവശാലും നിങ്ങൾക്കോ/അല്ലെങ്കിൽ മറ്റേതെങ്കിലും കക്ഷിക്കോ ഉണ്ടായ ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള, പരോക്ഷമായ, പ്രത്യേകമായ, മാതൃകാപരമായ, ആകസ്മികമായ, നഷ്ടപരിഹാരം നൽകുന്ന, ശിക്ഷാപരമായ, അനന്തരഫലമായ അല്ലെങ്കിൽ സമാനമായ നാശനഷ്ടങ്ങൾ (ഇവയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല), വാർത്താക്കുറിപ്പിൽ നിന്നോ അതിൻ്റെ ഉള്ളടക്കത്തിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉള്ള നഷ്ടമായ ലാഭം, ഉപയോഗനഷ്ടം, ബിസിനസ്സ് തടസ്സം, ഡാറ്റയുടെ നഷ്ടം അല്ലെങ്കിൽ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ, കരാർ, അശ്രദ്ധ അല്ലെങ്കിൽ മറ്റ് മനോവ്യഥ നൽകുന്ന പ്രവർത്തനങ്ങൾ (പരിമിതികളില്ലാതെ) തുടങ്ങിയ നാശനഷ്ടങ്ങൾക്കും ബാധ്യതകൾക്കും ഉള്ള ഉത്തരവാദിത്തം PhonePe ഏറ്റെടുക്കില്ല.
- നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നോ വാർത്താക്കുറിപ്പിൻ്റെ ഉപയോഗത്തിൽ നിന്നോ ഉണ്ടാകുന്ന PhonePe-യ്‌ക്കെതിരായ എല്ലാ ക്ലെയിമുകളും നിങ്ങൾ ഇതിനാൽ ഒഴിവാക്കുന്നു. വാർത്താക്കുറിപ്പിൽ അതൃപ്തിയോ മറ്റെന്തെങ്കിലും പരാതിയോ ഉണ്ടായാൽ നിങ്ങൾക്ക് ചെയ്യാനാകുന്ന ഏക കാര്യവും പ്രതിവിധിയും വാർത്താക്കുറിപ്പ് അൺസബ്‌സ്‌ക്രൈബ് ചെയ്യുക എന്നതാണ്.
- ഭരണനിയമവും അധികാരപരിധിയും
ഈ നിബന്ധനകൾ ഇന്ത്യയുടെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടും. കൂടാതെ, ഈ നിബന്ധനകളിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന എല്ലാ കാര്യങ്ങൾക്കും ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ബെംഗളൂരുവിലെ കോടതികൾക്ക് പ്രത്യേക അധികാരപരിധി ഉണ്ടായിരിക്കും. അവ അത്തരം കോടതികളുടെ പ്രത്യേക അധികാരപരിധിയിൽ നിന്ന് മാറ്റാനാവാത്തവിധം സമർപ്പിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.