ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, 2000 പ്രകാരം, കാലാകാലങ്ങളിൽ, അതിൽ വരുത്തുന്ന ഭേദഗതികളും, ബാധകമായ അതിന് കീഴിലെ ചട്ടങ്ങളും, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, 2000 ഭേദഗതി ചെയ്ത നിയമങ്ങളിലെ ഇലക്‌ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട ഭേദഗതി ചെയ്ത വ്യവസ്ഥകളും ഉൾപ്പെടുന്ന, ഒരു ഇലക്ട്രോണിക് റെക്കോർഡാണ് ഈ ഡോക്യുമെൻ്റ്. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജനറേറ്റ് ചെയ്തിരിക്കുന്നത്, ഇതിന് ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ ആവശ്യമില്ല.
ഈ നിബന്ധനകളും വ്യവസ്ഥകളും (“നിബന്ധനകൾ”) കമ്പനി നിയമം, 1956 പ്രകാരം ഇൻകോർപറേറ്റ് ചെയ്തിരിക്കുന്ന, ഓഫീസ്-2, ഫ്ലോർ 4,5,6,7, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്സോൺ സർവീസ് റോഡ്, ഗ്രീൻ ഗ്ലെൻ ലേഔട്ട്, ബെല്ലന്തൂർ, ബെംഗളുരു, സൗത്ത് ബെംഗളുരു, കർണ്ണാടക – 560103, ഇന്ത്യ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസുള്ള കമ്പനിയായ PhonePe പ്രൈവറ്റ് ലിമിറ്റഡ് (“PhonePe”) നൽകുന്ന PhonePe-യുടെ മൊബൈൽ ആപ്ലിക്കേഷനിൽ (“PhonePe App”) PhonePe സ്വിച്ച്-ന്റെ (“സ്വിച്ച്”) ഉപയോഗത്തെ നിയന്ത്രിക്കുന്നു.
ഈ നിബന്ധനകളുടെ ഉദ്ദേശ്യങ്ങൾക്കായി, PhonePe-യുടെ ഓഫീസർമാർ, ഡയറക്ടർമാർ, പ്രതിനിധികൾ, ജീവനക്കാർ എന്നിവരും PhonePe-യിൽ ഉൾപ്പെടുന്നുവെന്ന് നിങ്ങൾ വ്യക്തമായി സമ്മതിക്കുന്നു. സ്വിച്ച്-ൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹോസ്റ്റ് ചെയ്ത ആപ്പിന്റെ(കളുടെ) ലോഗോ(കൾ)/വ്യാപാരമുദ്ര(കൾ) ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പിന്റെ(കളുടെ) പ്രോപ്പർട്ടികൾ ആണ്. നിങ്ങൾ സ്വിച്ച് ഉപയോഗിക്കുന്നതിലൂടെ, വിദ്യാഭ്യാസം, വിനോദം, ഭക്ഷണം, പലചരക്ക്, ഷോപ്പിംഗ്, യാത്ര തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ സേവന ദാതാക്കളുടെ (“ഹോസ്‌റ്റഡ് ആപ്പ്(കൾ)”) m-സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബാനറുകൾ, പ്രമോഷനുകൾ, ഓഫറുകൾ തുടങ്ങിയവ നിങ്ങൾ ആക്‌സസ് ചെയ്യുന്നു, കൂടാതെ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
PhonePe വെബ്‌സൈറ്റ്(കൾ) ഒപ്പം/അല്ലെങ്കിൽ PhonePe ആപ്പ് എന്നിവയിൽ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിലെ നിബന്ധനകൾ ഏത് സമയത്തും ഞങ്ങൾ ഭേദഗതി ചെയ്‌തേക്കാം. ഈ നിബന്ധനകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് പോസ്റ്റ് ചെയ്ത ഉടൻ തന്നെ പ്രാബല്യത്തിൽ വരും. അപ്ഡേറ്റുകൾ / മാറ്റങ്ങൾ, എന്തെങ്കിലും ഉണ്ടെങ്കിൽ, ഈ നിബന്ധനകൾ ഇടയ്ക്കിടെ അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. മാറ്റങ്ങൾ പോസ്‌റ്റ് ചെയ്‌തതിന് ശേഷവും PhonePe ആപ്പ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ പുനരവലോകനം(ങ്ങൾ)/ മാറ്റം(ങ്ങൾ) സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്.
- സ്വിച്ച്-ൽ വിവിധ ഹോസ്‌റ്റഡ് ആപ്പുകൾ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും ഒരു ഹോസ്റ്റ് ചെയ്ത ആപ്പുമായി ബന്ധപ്പെട്ട ലോഗോ/വ്യാപാരമുദ്ര/ബാനർ/പ്രമോഷൻ/ഓഫർ എന്നിവയിൽ ക്ലിക്ക് ചെയ്‌താൽ, അത്തരം ഹോസ്റ്റ് ചെയ്ത ആപ്പ് വഴി ലഭ്യമാക്കിയിട്ടുള്ള, ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പിന്റെ m-സൈറ്റ്/ആപ്ലിക്കേഷനിലേക്ക് നിങ്ങൾ റീഡയറക്‌ട് ചെയ്യപ്പെടുന്നതാണ്. സ്വിച്ച്-ന് കീഴിൽ റീഡയറക്‌ട് ചെയ്യുമ്പോഴുള്ള തകരാറോ അല്ലെങ്കിൽ ഹോസ്റ്റ് ചെയ്ത ആപ്പുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സാങ്കേതിക തകരാർ/പ്രശ്‌നമോ സംഭവിക്കാം (ഇത്, റീഡയറക്‌ഷന് ശേഷമുള്ള ലാൻഡിംഗ് എം-സൈറ്റ്/ആപ്ലിക്കേഷൻ ഹോസ്റ്റ് ചെയ്ത ആപ്പ് പ്രതിനിധീകരിക്കുന്ന ഒന്നല്ലെന്ന് വെളിവാക്കുന്നു), ഒപ്പം ഈ സാഹചര്യത്തിൽ PhonePe ആപ്പിൽ നിന്നും ഉടൻ ലോഗ് ഔട്ട് ചെയ്യാനും ക്ലോസ് ചെയ്യാനും ശക്തമായി നിർദ്ദേശിക്കുന്നു. ഹോസ്റ്റ് ചെയ്‌ത ഏതെങ്കിലും ആപ്പുകൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ എളുപ്പത്തിലുള്ള ഉപയോഗത്തിനായി ഒറ്റ-ക്ലിക്ക് ലോഗിൻ പ്രവർത്തനക്ഷമമാക്കുന്നതിന്, ഹോസ്റ്റ് ചെയ്ത ആപ്പുമായി നിങ്ങളുടെ സ്വകാര്യ വിശദാംശങ്ങൾ പങ്കിടാൻ സമ്മതം അഭ്യർത്ഥിക്കുന്ന ഒരു പ്രോംപ്റ്റും നിങ്ങൾ കണ്ടേക്കാം. സമ്മതം നൽകിക്കഴിഞ്ഞാൽ, ഹോസ്റ്റ് ചെയ്ത ആപ്പുമായി PhonePe നിങ്ങളുടെ വിശദാംശങ്ങൾ പങ്കിട്ടേക്കാം. ഒരിക്കൽ സമ്മതം നൽകിയാൽ, ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പിന്റെ ഉപഭോക്താവ്/ഉപയോക്താവായി നിങ്ങൾ രജിസ്റ്റർ ചെയ്യപ്പെടും, അതനുസരിച്ച് ഹോസ്റ്റ് ചെയ്ത ആപ്പിന്റെ ബാധകമായ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയവും അനുസരിച്ചായിരിക്കും നിങ്ങൾ നിയന്ത്രിക്കപ്പെടുക. നിങ്ങളുടെ സമ്മതത്തിന് ശേഷം, ഹോസ്റ്റ് ചെയ്‌ത ആപ്പുകളുമായി പങ്കിടുന്ന അത്തരം ഡാറ്റ (അതിന്റെ ഉപയോഗവും) സംബന്ധിച്ച എല്ലാ ബാധ്യതകളും PhonePe ഇതിനാൽ നിരാകരിക്കുന്നു.
- ഹോസ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ ഹോസ്‌റ്റ് ചെയ്ത ആപ്പുകളുടെ ഉപയോഗവും ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിലെ ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) വാങ്ങുന്നതും, ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പിന്റെ ബാധകമായ നിബന്ധനകൾ അനുസരിച്ചായിരിക്കുമെന്നും ഹോസ്റ്റ് ചെയ്ത ആപ്പുകൾ ശേഖരിക്കുന്ന ഡാറ്റയുടെ ഉപയോഗം അവയുടെ സ്വകാര്യതാ നയങ്ങളാൽ നിയന്ത്രിക്കപ്പെടുമെന്നും നിങ്ങൾ സമ്മതിക്കുന്നു. നിങ്ങൾക്ക് ബാധകമാക്കിയേക്കാവുന്ന, ഹോസ്റ്റ് ചെയ്ത ആപ്പുകളുടെ ഉപയോഗ നിബന്ധനകൾ, സ്വകാര്യതാ നയം ഒപ്പം/അല്ലെങ്കിൽ മറ്റേതെങ്കിലും ആന്തരിക നയങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം വായിക്കാൻ നിങ്ങളോട് ശക്തമായി നിർദ്ദേശിക്കുന്നു. PhonePe ഉപയോഗിക്കുന്ന സമയത്ത് ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പ് ശേഖരിക്കുന്ന ഏതൊരു ഡാറ്റയും (അതിന്റെ ഉപയോഗവും) സംബന്ധിച്ച എല്ലാ ബാധ്യതകളും ഇതിനാൽ നിരാകരിക്കുന്നു
- PhonePe നിങ്ങൾക്ക് സ്വിച്ച്-ലേക്കുള്ള ആക്‌സസ് നൽകുന്നത് നിങ്ങളുടെ സൗകര്യാർത്ഥം മാത്രമാണെന്നും ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിൽ നിന്നുള്ള ഉൽപ്പന്നം(ങ്ങൾ) ഒപ്പം/അല്ലെങ്കിൽ സേവനം(ങ്ങൾ) നേടുന്നതിൽ PhonePe-യ്‌ക്ക് ഒരു പങ്കുമില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു. PhonePe ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിൽ നിന്ന് വാങ്ങിയ/ഉപയോഗിക്കുന്ന ഉൽപ്പന്നം(ങ്ങൾ) ഒപ്പം/അല്ലെങ്കിൽ സേവനം(ങ്ങൾ) പേയ്‌മെന്റ് (കൾ) സുഗമമാക്കുക മാത്രമാണ് ചെയ്യുന്നത്. അതനുസരിച്ച്, നിങ്ങളുടെ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യാനും അതത് ഹോസ്റ്റ് ചെയ്‌ത ആപ്പുകളുമായി തീർപ്പാക്കാനും സ്വിച്ച്-ന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് PhonePe-യുടെ ഉത്തരവാദിത്തം പരിമിതപ്പെടുത്തിയിരിക്കുന്നു. ഹോസ്റ്റ് ചെയ്ത ആപ്പ് നൽകുന്ന ഉൽപ്പന്നങ്ങൾ ഒപ്പം/അല്ലെങ്കിൽ സേവനങ്ങളിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഏതൊരു കാര്യത്തിലും PhonePe യാതൊരു ഉത്തരവാദിത്തമോ ബാധ്യതയോ വഹിക്കില്ല.
- ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിൽ നിങ്ങൾ ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) വാങ്ങുന്നത്/ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്, ഹോസ്റ്റ് ചെയ്ത ആപ്പ് നിങ്ങളുടെ ഏക കോൺടാക്റ്റ് പോയിന്റായിരിക്കുമെന്നും ബന്ധപ്പെട്ട ഇൻവോയ്‌സ്(കൾ), വാറന്റി കാർഡ്, ഉപയോഗ നിർദ്ദേശങ്ങൾ, വിൽപ്പനാനന്തര പിന്തുണ മുതലായവ എന്നിവ നൽകുന്നതിന് ഉത്തരവാദിയായിരിക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു. ഒരു സാഹചര്യത്തിലും PhonePe അതിന് ഉത്തരവാദി ആയിരിക്കില്ല. ഹോസ്റ്റ് ചെയ്ത ആപ്പുകളുടെ ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) (ഡെലിവറി/നിർവ്വഹിക്കാത്തത്/വികലമായ വസ്തുക്കൾ/സേവനങ്ങളുടെ കുറവ്/വിപണനാനന്തര പിന്തുണ മുതലായവ ഉൾപ്പെടെ) സംബന്ധിച്ച ഏതെങ്കിലും തർക്കം/പരാതി/അന്യായം/പ്രശ്നം എന്നിവ നിങ്ങൾക്കും അതത് ഹോസ്റ്റ് ചെയ്ത ആപ്പിനും ഇടയിൽ കൈകാര്യം ചെയ്യപ്പെടും, PhonePe ഇതിൽ കക്ഷിയാകില്ല. അത്തരം സന്ദർഭങ്ങളിൽ, തർക്കങ്ങൾ/പരാതികൾ/അന്യായങ്ങൾ/പ്രശ്നങ്ങളുമായി എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ട, അല്ലെങ്കിൽ അതിൽ നിന്ന് ഉണ്ടാകുന്ന, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ, എല്ലാ തരത്തിലുള്ള ക്ലെയിമുകളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും നഷ്ടപരിഹാരങ്ങളിൽ നിന്നും (യഥാർത്ഥവും അനന്തരഫലമായതും) PhonePe-യെ (അതിന്റെ അഫിലിയേറ്റുകളും, ഓഫീസർമാരും, ഡയറക്ടർമാരും, ഏജന്റുമാരും, ജീവനക്കാരും ഉൾപ്പെടെ) ഒഴിവാക്കുമെന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു.
- ഏതെങ്കിലും നിയമവിരുദ്ധമായതോ നിയമാനുസൃതമല്ലാത്തതോ ആയ ആവശ്യങ്ങൾക്കോ (18 വയസ്സിന് താഴെയുള്ളവർ പ്രായാനുസൃതമായ നിയന്ത്രിത ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതുൾപ്പെടെ) അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ ഇടപാട് നടത്താനോ അല്ലെങ്കിൽ ബാധകമായ നിയമം ഒപ്പം/അല്ലെങ്കിൽ PhonePe യുടെ ഒപ്പം/അല്ലെങ്കിൽ ഹോസ്റ്റ് ചെയ്ത ആപ്പുകളുടെ ഉപയോഗ നിബന്ധനകൾ, നയങ്ങൾ, നിയമങ്ങൾ എന്നിവയുടെ ലംഘനമായി കാണാവുന്ന വിധത്തിൽ പ്രവർത്തിക്കാനോ നിങ്ങൾ സ്വിച്ച് ഉൾപ്പെടെയുള്ള ഹോസ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിക്കില്ലെന്ന് സമ്മതിക്കുന്നു. ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിൽ നിന്ന് ഉൽപ്പന്നം(ങ്ങൾ) വാങ്ങുമ്പോഴോ സേവനം(ങ്ങൾ) നേടുമ്പോഴോ, അത്തരം ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) അവ വാങ്ങുന്ന/ ഡെലിവർ ചെയ്യുന്ന / ഉപയോഗിക്കുന്ന അധികാരപരിധിയിലെ ബാധകമായ നിയമങ്ങളുടെ ലംഘനമല്ലെന്ന് സാഹചര്യം പോലെ ഉറപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. നിങ്ങൾ PhonePe വഴി, ബാധകമായ ഏതെങ്കിലും നിയമങ്ങൾക്ക് കീഴിൽ നിഷിദ്ധമായ ഒരു ഇടപാടും നടത്തരുത്, കൂടാതെ PhonePe-യ്‌ക്കെതിരെ എന്തെങ്കിലും ക്ലെയിമുകൾ ആ വിധത്തിൽ ഉണ്ടായാൽ PhonePe-യ്ക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.
- നിങ്ങളുടെ സ്വിച്ച്-ന്റെ ഉപയോഗം എല്ലായ്‌പ്പോഴും സ്വിച്ച് ആക്‌സസ് ചെയ്യാനുള്ള അവകാശമായി കണക്കാക്കില്ല. PhonePe-യ്ക്ക്, അതിന്റെ പൂർണ്ണ വിവേചനാധികാരപ്രകാരം, അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും സ്വിച്ച്-ലേക്കുള്ള നിങ്ങളുടെ ആക്‌സസ് താൽക്കാലികമായോ ശാശ്വതമായോ സസ്പെൻഡ് ചെയ്യുകയോ/നിർത്തുകയോ ചെയ്യാം. കൂടാതെ, സംശയാസ്പദമായ/വഞ്ചനാപരമായ ഇടപാടുകളുടെ കാര്യത്തിൽ, നിങ്ങളുടെ ഇടപാടുകൾ PhonePe ഒപ്പം/അല്ലെങ്കിൽ ഹോസ്റ്റ് ചെയ്ത ആപ്പുകൾ വിലയിരുത്തുകയും അന്വേഷിക്കുകയും ചെയ്‌തേക്കാം, കൂടാതെ പ്രസക്തമായ ഇടപാടുമായി ബന്ധപ്പെട്ട അഭ്യർത്ഥിച്ച രേഖകൾ നിങ്ങൾ സമർപ്പിക്കുന്നതിനൊപ്പം രേഖാമൂലമുള്ള വിശദീകരണം നൽകുകയും ചെയ്യേണ്ടതുണ്ട്.
- ഹോസ്‌റ്റ് ചെയ്ത ആപ്പുകൾ മൂന്നാം കക്ഷിയുടെ(കളുടെ) സ്വന്തമാണ്/ മൂന്നാം കക്ഷി(കൾ) മുഖേനയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത് /വിപുലീകരിച്ചത് എന്ന് നിങ്ങൾ സമ്മതിക്കുന്നു. അതനുസരിച്ച്, (എ) ഹോസ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ (ബി) ഹോസ്റ്റ് ചെയ്‌ത ആപ്പുകളിൽ നിന്ന്/വഴി ഏതെങ്കിലും ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) വാങ്ങുന്നതിന്/ഉപയോഗിക്കുന്നതിന് മുമ്പ് വളരെയധികം ജാഗ്രതയും ന്യായമായതും ആവശ്യവുമായ ശ്രദ്ധയും പാലിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.
- റീഫണ്ട്, റിട്ടേൺ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ ഹോസ്റ്റ് ചെയ്ത ആപ്പുകൾ നൽകുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഏതെങ്കിലും ഉൽപ്പന്നം(ങ്ങൾ)/സേവനം(ങ്ങൾ) വാങ്ങുന്നതിന്/ഉപയോഗിക്കുന്നതിന് മുമ്പ് അത് വായിക്കാൻ നിങ്ങളോട് ശക്തമായി നിർദ്ദേശിക്കുന്നു. റീഫണ്ടുമായി ബന്ധപ്പെട്ട പരാതികൾക്കും/ക്ലെയിമുകൾക്കും PhonePe ബാധ്യസ്ഥരായിരിക്കില്ല, അതിനായി നിങ്ങൾ ബന്ധപ്പെട്ട ഹോസ്റ്റ് ചെയ്ത ആപ്പിനെ മാത്രമേ സമീപിക്കാവൂ.
- ഹോസ്റ്റ് ചെയ്‌ത ആപ്പുകളുമായി ബന്ധപ്പെട്ട് സ്വിച്ച്-ൽ നൽകിയിട്ടുള്ള ഏതൊരു പ്രമോഷനും/ഓഫറും ബാധകമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. അത്തരം ഏതെങ്കിലും പ്രമോഷൻ/ഓഫർ ലഭിക്കുന്നതിന് മുമ്പ്, ബാധകമായ അത്തരം നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ നിങ്ങൾ സമ്മതിക്കുന്നു.
- ബാധകമായ നിയമത്തിന് കീഴിൽ അനുവദനീയമായ പരമാവധി പരിധിയിൽ, നിയമപരമോ, വ്യക്തമാക്കിയോ അല്ലെങ്കിൽ സൂചിപ്പിച്ചതോ ആയ എല്ലാ വാറന്റികളും ഗ്യാരന്റികളും, വ്യാപാരക്ഷമത, ഒരു പ്രത്യേക ആവശ്യത്തിനായുള്ള അനുയോജ്യത, ഉടമസ്ഥാവകാശ ലംഘനം നടത്താതിരിക്കൽ എന്നിവ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ, PhonePe നിരാകരിക്കുന്നു. ഹോസ്റ്റ് ചെയ്ത ആപ്പുകൾ ഉൾപ്പെടെ, സ്വിച്ച് വഴി നൽകുന്ന എല്ലാ വിവരങ്ങളുടെയും കൃത്യത, പൂർണത, പ്രയോജനം എന്നിവ വിലയിരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. PhonePe ആപ്പ് വഴി, പ്രത്യേകിച്ച് സ്വിച്ച് വഴി, നിങ്ങൾ നടത്തുന്ന വിവരങ്ങളുടെ ഉപയോഗം, ആക്‌സസ് അല്ലെങ്കിൽ മറ്റ് വിധത്തിൽ നേടൽ എന്നിവ നിങ്ങളുടെ സ്വന്തം വിവേചനാധികാരത്തിലും റിസ്കിലും ആയിരിക്കുമെന്നും നിങ്ങളുടെ വസ്തുവകകൾക്ക് (കമ്പ്യൂട്ടർ സിസ്റ്റവും മൊബൈൽ ഉപകരണവും ഉൾപ്പെടെ മറ്റേതെങ്കിലും ഉപകരണങ്ങൾക്ക്) എന്തെങ്കിലും നാശനഷ്ടങ്ങൾ അല്ലെങ്കിൽ അത്തരം വിവരങ്ങളുടെ ഡൗൺലോഡ് അല്ലെങ്കിൽ ഉപയോഗത്തിൽ നിന്നുള്ള ഡാറ്റയുടെ നഷ്ടങ്ങൾ എന്നിവയ്ക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്നും സമ്മതിക്കുന്നു. PhonePe അതിന്റെ പേരിൽ വാറന്റി നൽകാൻ ആരെയും അധികാരപ്പെടുത്തുന്നില്ല, നിങ്ങൾ അത്തരം പ്രസ്താവനകളെ ആശ്രയിക്കരുത്.
- സ്വിച്ച് തടസ്സമില്ലാത്തതോ പിശകുകളില്ലാത്തതോ വൈറസുകളോ മറ്റ് ദോഷകരമായ ഘടകങ്ങളോ ഇല്ലാത്തതായിരിക്കുമെന്ന് PhonePe ഉറപ്പ് നൽകുന്നില്ല. സ്വിച്ച്-ൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ഡാറ്റയും “ഉള്ളത് പോലെ”, “ലഭ്യമായത് പോലെ”, “എല്ലാ പിഴവുകളോടും കൂടി” എന്നീ അടിസ്ഥാനത്തിൽ നൽകുന്നതും, പ്രകടമായതോ സൂചിപ്പിക്കപ്പെടുന്നതോ വാറന്റികളോ പ്രസ്താവനകളോ ഇല്ലാത്തതോ ആണ്.
- PhonePe, അതിന്റെ അഫിലിയേറ്റുകൾ, ജീവനക്കാർ, ഡയറക്ടർമാർ, ഓഫീസർമാർ, ഏജന്റുമാർ, പ്രതിനിധികൾ എന്നിവരെ, നേരിട്ടോ അല്ലാതെയോ, ഈ നിബന്ധനകളുടെ ലംഘനം ഒപ്പം/അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഹോസ്‌റ്റ് ചെയ്‌ത ആപ്പുകളിൽ നിന്ന്/വഴി ഉൽപ്പന്നം(ങ്ങൾ) / സേവനം(ങ്ങൾ) എന്നിവയുമായി സംവദിക്കുകയോ അവ വാങ്ങുകയോ/ഉപയോഗിക്കുകയോ ചെയ്യുകയോ വഴി ഉണ്ടായേക്കാവുന്ന എല്ലാവിധത്തിലുമുള്ള നഷ്ടങ്ങൾ, നാശനഷ്ടങ്ങൾ, നടപടികൾ, ക്ലെയിമുകൾ, ബാധ്യതകൾ (നിയമപരമായ ചിലവുകൾ ഉൾപ്പെടെ) എന്നിവയിൽ നിന്ന് ഒഴിവാക്കുമെന്നും അവരെ നിരപരാധികളായി കണക്കാക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു.
- ഒരു സാഹചര്യത്തിലും PhonePe ഏതെങ്കിലും തരത്തിലുള്ള കരാർ, അശ്രദ്ധ, നിയമലംഘനം അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയുള്ള, നൽകിയ വിവരങ്ങളുടെ ഉപയോഗം അല്ലെങ്കിൽ ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നിവയിൽ നിന്ന് എന്ത് കാരണം മൂലവും, കരാർ, നിയമലംഘനം, അശ്രദ്ധ, വാറന്റി അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയായാലും ഉടലെടുക്കുന്ന, ലാഭം അല്ലെങ്കിൽ വരുമാന നഷ്ടം, ബിസിനസ്സ് തടസ്സം, ബിസിനസ് അവസരങ്ങളുടെ നഷ്ടം, ഡാറ്റാ നഷ്ടം അല്ലെങ്കിൽ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളുടെ നഷ്ടം എന്നിവ ഉൾപ്പെടെ എന്നാൽ അവയിൽ പരിമിതപ്പെടാതെയുള്ള പരോക്ഷമായ, അനന്തരഫലമായ, ആകസ്മികമായ, പ്രത്യേകമായ അല്ലെങ്കിൽ ശിക്ഷാപരമായ നാശനഷ്ടങ്ങൾക്ക് ഉത്തരവാദിയായിരിക്കില്ല.
- ഈ നിബന്ധനകൾ നിയമങ്ങളുടെ തത്ത്വങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം കണക്കിലെടുക്കാതെ ഇന്ത്യയുടെ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടും. ഈ നിബന്ധനകളുമായി ബന്ധപ്പെട്ട് നിങ്ങളും PhonePe-യും തമ്മിൽ പൂർണ്ണമായോ ഭാഗികമായോ ഉണ്ടാകുന്ന ഏതൊരു ക്ലെയിമും അല്ലെങ്കിൽ തർക്കവും ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന പര്യാപ്തമായ അധികാരപരിധിയുള്ള ഒരു കോടതി മാത്രമായിരിക്കും തീരുമാനിക്കുക.
- PhonePe ഉപയോഗ നിബന്ധനകളും, PhonePe സ്വകാര്യതാ നയവും റഫറൻസ് വഴി ഈ നിബന്ധനകളിൽ ഉൾപ്പെടുത്തിയതായി കണക്കാക്കും.