PhonePe Blogs Main Featured Image

Trust & Safety

KYC തട്ടിപ്പിലൂടെയുള്ള വ്യക്തി വിവര മോഷണം: എങ്ങനെ സുരക്ഷിതമായിരിക്കാം?

PhonePe Regional|3 min read|21 July, 2025

URL copied to clipboard

ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഒരു അക്കൗണ്ട് തുറക്കുമ്പോൾ, നിങ്ങളുടെ ഐഡൻ്റിറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് KYC പ്രക്രിയ വഴിയാണ് ചെയ്യുന്നത്. ഇതിനായി Aadhaar, PAN കാർഡ് അല്ലെങ്കിൽ RBI അംഗീകരിച്ച മറ്റ് രേഖകൾ സമർപ്പിക്കേണ്ടി വന്നേക്കാം.

ഇന്ന്, ധനകാര്യ സ്ഥാപനങ്ങൾ ഡിജിറ്റൽ KYC വഴിയാണ് ഈ പരിശോധന പൂർത്തിയാക്കുന്നത്. ഡിജിറ്റൽ KYC-യിൽ ഉപഭോക്താവിൻ്റെയും അവരുടെ രേഖകളുടെയും തത്സമയ ചിത്രങ്ങൾ എടുക്കുന്നതും, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ ആധാർ കൈവശം വെച്ചിരിക്കുന്നതിൻ്റെ തെളിവ് ശേഖരിക്കുന്നതും ഉൾപ്പെടുന്നു.

എന്താണ് KYC തട്ടിപ്പിലൂടെയുള്ള ഐഡൻ്റിറ്റി മോഷണം?

KYC ഐഡൻ്റിറ്റി മോഷണത്തിൽ തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുകയും വ്യാജ ഐഡൻ്റിറ്റികൾ സൃഷ്ടിക്കുകയും, അത് ഉപയോഗിച്ച് KYC നടപടികൾ വഞ്ചനാപരമായി പൂർത്തിയാക്കുകയും ചെയ്യുന്നു. വെരിഫിക്കേഷന് ശേഷം, അവർ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കുകയും, KYC ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കുകയും നിങ്ങളുടെ പേരിൽ ലോണുകളും ക്രെഡിറ്റ് കാർഡുകളും എടുക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും സൽപ്പേരിന് കളങ്കം വരുത്തുന്നതിനും ഇടയാക്കും.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഐഡൻ്റിറ്റി മോഷണം ഒരു ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുന്നു, പ്രത്യേകിച്ചും KYC പ്രക്രിയ പൂർത്തിയാക്കാനും നിങ്ങളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം നേടാനും തട്ടിപ്പുകാർ മോഷ്ടിച്ചതോ വ്യാജമോ ആയ രേഖകൾ ഉപയോഗിക്കുമ്പോൾ.

ഐഡൻ്റിറ്റി മോഷണം പല തരത്തിൽ സംഭവിക്കാം.

സാഹചര്യം 1: വിവിധ ഫിഷിംഗ് രീതികളിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ കഴിയും. അവർ പലപ്പോഴും ഈ വിവരങ്ങൾ നിങ്ങളുടെ അക്കൗണ്ടുകളിൽ പ്രവേശിച്ച് അനധികൃത ഇടപാടുകൾ നടത്താൻ ദുരുപയോഗം ചെയ്യുന്നു.

നിക്ഷേപത്തിൽ ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു തട്ടിപ്പുകാരൻ അർജുനെ സമീപിച്ചു. തുടർനടപടികൾക്കായി അർജുനോട് സ്വകാര്യ വിവരങ്ങൾ സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടു. തൻ്റെ നിക്ഷേപങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്ന് വിശ്വസിച്ച്, അർജുൻ തൻ്റെ അക്കൗണ്ട് വിവരങ്ങളും OTP-കളും തട്ടിപ്പുകാരന് കൈമാറി. മോഷ്ടിച്ച ഈ വിവരങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാരൻ അർജുൻ്റെ അക്കൗണ്ടിൽ പ്രവേശിച്ച് അനധികൃത ഇടപാടുകൾ നടത്തി.

സാഹചര്യം 2: നിങ്ങളുടെ അക്കൗണ്ടിൽ പ്രവേശനം നേടുന്നതിനായി തട്ടിപ്പുകാർ KYC നടപടികൾ പൂർത്തിയാക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, അവർ നിങ്ങളുടെ അക്കൗണ്ടിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യും.

ഒരു സർക്കാർ സബ്‌സിഡി പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ നേടുന്നതിന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു തട്ടിപ്പുകാരൻ രോഹിണിയെ സമീപിച്ചു. സബ്‌സിഡി ലഭിക്കാൻ അക്കൗണ്ട് ഉണ്ടാക്കി KYC വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് തട്ടിപ്പുകാരൻ രോഹിണിയോട് ആവശ്യപ്പെട്ടു. തട്ടിപ്പുകാരനെ വിശ്വസിച്ച്, രോഹിണി തൻ്റെ സ്വകാര്യ വിവരങ്ങൾ സമർപ്പിച്ചു. രോഹിണിയുടെ KYC വിവരങ്ങൾ ലഭിച്ചതോടെ, തട്ടിപ്പുകാരൻ അക്കൗണ്ടിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അനധികൃത ഇടപാടുകൾക്കായി ദുരുപയോഗം ചെയ്യുകയും ചെയ്തു, ഇത് രോഹിണിക്ക് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി.

സാഹചര്യം 3:  നിങ്ങളുടേതല്ലാത്ത ഒരു അക്കൗണ്ടിനായി KYC നടപടികൾ പൂർത്തിയാക്കാൻ തട്ടിപ്പുകാർ നിങ്ങളെ നിർബന്ധിപ്പിച്ചേക്കാം. അതിനുശേഷം, നിങ്ങളുടെ അറിവില്ലാതെ തന്നെ അവർ ആ അക്കൗണ്ട് തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്യുന്നു.

ഒരു ലോൺ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി ഒരു തട്ടിപ്പുകാരൻ ഡേവിഡിനെ ബന്ധപ്പെട്ടു. ഡേവിഡിൻ്റേതല്ലാത്ത, തട്ടിപ്പുകാരൻ്റെ പേരിലുള്ള ഒരു അക്കൗണ്ടിൻ്റെ KYC നടപടികൾ പൂർത്തിയാക്കാൻ ഡേവിഡിനോട് ആവശ്യപ്പെട്ടു. ഇത് ലോൺ അപേക്ഷാ നടപടിക്രമങ്ങളുടെ നിയമപരമായ ഭാഗമാണെന്ന് വിശ്വസിച്ച് ഡേവിഡ് അത് അനുസരിച്ചു. വാസ്തവം അറിയാതെ, ഡേവിഡ് തൻ്റെ വ്യക്തിഗത വിവരങ്ങൾ KYC-ക്ക് വേണ്ടി സമർപ്പിച്ചു. ഇതോടെ അക്കൗണ്ടിൻ്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരന് ലഭിച്ചു. തുടർന്ന്, തട്ടിപ്പുകാരൻ ആ അക്കൗണ്ട് ഉപയോഗിച്ച് വഞ്ചനാപരമായ ലോൺ ഇടപാടുകൾ നടത്തി. ഡേവിഡ് ഇതൊന്നും അറിയാതെ വലിയ അപകടത്തിലാകുകയും ചെയ്തു. 

KYC തട്ടിപ്പിൻ്റെയും അക്കൗണ്ട് കൈയേറ്റത്തിൻ്റെയും സൂചനകൾ

  • നിങ്ങൾ അഭ്യർത്ഥിക്കാത്ത ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത കോളുകളോ ഇമെയിലുകളോ.
  • നിങ്ങളുടെ അനുമതിയില്ലാതെ നടന്ന ഇടപാടുകളെക്കുറിച്ചുള്ള അലേർട്ടുകൾ അല്ലെങ്കിൽ SMS അറിയിപ്പുകൾ
  • നിങ്ങൾ ഒരിക്കലും അപേക്ഷിക്കാത്ത ഒരു ബിൽ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നു.
  • നിങ്ങളുടെ ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നതിൽ പ്രശ്‌നം അനുഭവപ്പെടുന്നു.
  • വളരെ ആകർഷകമെന്ന് തോന്നിപ്പിക്കുന്ന ഓഫറുകൾ നൽകി ആളുകളെ കബളിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുക.

ഐഡൻ്റിറ്റി മോഷണത്തിൽ  നിന്നും KYC തട്ടിപ്പിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കാം?

  • നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുക: ഫോൺ, ഇമെയിൽ അല്ലെങ്കിൽ മെസ്സേജിംഗ് ആപ്പുകൾ വഴി സെൻസിറ്റീവ് രേഖകളോ OTP-കളോ ഒരു കാരണവശാലും പങ്കുവെക്കരുത്.
  • ഫിഷിംഗ് ശ്രമങ്ങളിൽ ജാഗ്രത പാലിക്കുക: സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിശ്വാസമില്ലാത്ത വെബ്സൈറ്റുകളിൽ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്.
  • നിങ്ങളുടെ അക്കൗണ്ടുകൾ പതിവായി നിരീക്ഷിക്കുക: അനധികൃത പ്രവേശനമോ തട്ടിപ്പുകളോ കണ്ടെത്താൻ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ക്രെഡിറ്റ് റിപ്പോർട്ടുകൾ, അക്കൗണ്ട് പ്രവർത്തനങ്ങൾ എന്നിവ പതിവായി പരിശോധിക്കുക.
  • ശക്തമായ പ്രാമാണീകരണം ഉപയോഗിക്കുക: സാധ്യമായ എല്ലായിടത്തും ടു-ഫാക്ടർ ഓതൻ്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക.
  • ആശയവിനിമയം വെരിഫൈ ചെയ്യുക: സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി നിങ്ങളെ ബന്ധപ്പെട്ടാൽ, അവരുടെ ഔദ്യോഗിക വിവര വിനിമയ ചാനലുകൾ വഴി അവരുടെ ഐഡൻ്റിറ്റി ഉറപ്പുവരുത്തുക.
  • ദുരുപയോഗം ചെയ്ത രേഖകൾ ഉടനടി റിപ്പോർട്ട് ചെയ്യുക: നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ, ബന്ധപ്പെട്ട അധികാരികളെയും സ്ഥാപനങ്ങളെയും ഉടൻ അറിയിക്കുക.
  • ഔദ്യോഗിക KYC ചാനലുകൾ മാത്രം ഉപയോഗിക്കുക: ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ അംഗീകൃത ഏജൻ്റുമാർ വഴിയോ മാത്രം KYC പൂർത്തിയാക്കുക.

നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ ഏതെങ്കിലും PhonePe അക്കൗണ്ടിൽ ദുരുപയോഗം ചെയ്താൽ എന്തുചെയ്യണം?

നിങ്ങൾ തട്ടിപ്പ് സംശയിക്കുകയോ PhonePe വഴി വഞ്ചിക്കപ്പെടുകയോ ചെയ്താൽ, താഴെ പറയുന്ന ഏതെങ്കിലും മാർഗ്ഗങ്ങളിലൂടെ ഉടനടി പരാതി നൽകുക:

  1. PhonePe കസ്റ്റമർ കെയർ നമ്പർ: 80–68727374 അല്ലെങ്കിൽ 022–68727374 എന്ന നമ്പറിൽ PhonePe കസ്റ്റമർ കെയറിലേക്ക് വിളിക്കുക. കസ്റ്റമർ കെയർ ഏജന്റ് ഒരു ടിക്കറ്റ് ക്രിയേറ്റ് ചെയ്യുകയും കൂടുതൽ സഹായം നൽകുകയും ചെയ്യും.
  2. സോഷ്യൽ മീഡിയ: PhonePe-യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുക:
  3. പരാതി പരിഹാരം: നിങ്ങൾക്ക് ഒരു പരാതി ടിക്കറ്റ് ഉണ്ടെങ്കിൽ, നിങ്ങളുടെ ടിക്കറ്റ് ID ഉപയോഗിച്ച് https://grievance.phonepe.com/ എന്നതിൽ പരാതി നൽകാവുന്നതാണ്.

അധികാരികളെ അറിയിക്കേണ്ടത് എങ്ങനെ?

  • സൈബർ ക്രൈം സെൽ: Cyber Crime Portal-ൽ ഓൺലൈനായി പരാതി നൽകുക അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കുക.
  • ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DOT): സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ഏതെങ്കിലും തട്ടിപ്പ് അഭ്യർത്ഥനയോ Sanchar Saathi Portal-ലെ ചക്ഷു സംവിധാനം വഴി റിപ്പോർട്ട് ചെയ്യുക.

Keep Reading