PhonePe Blogs Main Featured Image

Trust & Safety

സൈബർ തട്ടിപ്പുകളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കാം: അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ

PhonePe Regional|2 min read|20 January, 2026

URL copied to clipboard

ഇക്കാലത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ ഒത്തുചേരുന്ന സദസ്സിൽ തട്ടിപ്പുകളെക്കുറിച്ച് സംസാരിച്ചാൽ എല്ലാവർക്കും പറയാൻ ഒരു കഥയെങ്കിലും കാണും. പണം നഷ്ടപ്പെട്ട ഒരു ബന്ധുവിനെയും, സംശയാസ്പദമായ ഫോൺ കോൾ വന്ന ഉടൻ തന്നെ അത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് കോൾ കട്ട് ചെയ്ത മറ്റൊരു ബന്ധുവിനെയും നമുക്ക് പരിചയമുണ്ടാകും.

ഇതാണ് ഇന്നത്തെ അവസ്ഥ. എന്നിരുന്നാലും, നിയമപാലകരുടെയും മറ്റ് അധികാരികളുടെയും നിരന്തരമായ ഇടപെടലുകളിലൂടെ ഈ വർഷം തട്ടിപ്പുകൾ നിയന്ത്രിക്കുന്നതിൽ നമ്മൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വ‍ർഷത്തിൽ ഇന്ത്യയിൽ 13.42 ലക്ഷം UPI തട്ടിപ്പുകളിലായി 1,087 കോടി രൂപ നഷ്ടപ്പെട്ടപ്പോൾ, 2025 സാമ്പത്തിക വ‍ർഷത്തിൽ അത് 12.64 ലക്ഷം കേസുകളും 981 കോടി രൂപയുമായി കുറഞ്ഞിട്ടുണ്ട്.

ഈ ജാഗ്രത തുടരുന്നതിനും സൈബർ ഭീഷണികളിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഈ വർഷം തുടങ്ങുമ്പോൾ തന്നെ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കാം.

1. ഭീഷണികളെ തിരിച്ചറിയുക

ഡിജിറ്റൽ തട്ടിപ്പുകളിൽ ഫിഷിംഗ്, ഐഡൻ്റിറ്റി മോഷണം, ഫോണിൽ മാൽവെയർ കയറ്റുക തുടങ്ങിയ പലതരം തന്ത്രങ്ങളുണ്ട്. പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചോർത്താനായി വ്യാജ ഇമെയിലുകൾ, മെസേജുകൾ, ഫോൺ കോളുകൾ എന്നിവയിലൂടെ തട്ടിപ്പുകാർ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചേക്കാം.

2. തട്ടിപ്പുകളെ തിരിച്ചറിയാം

ചില തട്ടിപ്പുരീതികൾ നമുക്ക് പരിചിതമാണെങ്കിലും, പുതിയ തരം തട്ടിപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇവയ്ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട് – മിക്ക തട്ടിപ്പുകളും തുടങ്ങുന്നത് ഒരു ഫോൺ കോളിലൂടെയോ, മെസേജിലൂടെയോ അല്ലെങ്കിൽ ഇമെയിലിലൂടെയോ ആയിരിക്കും. അപ്രതീക്ഷിതമായി വരുന്ന ഇത്തരം സന്ദേശങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ കുടുംബാംഗങ്ങളെ ഓർമ്മിപ്പിക്കുക.

താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:

  • ധൃതി പിടിപ്പിക്കുക: ചിന്തിക്കാൻ സമയം നൽകാതെ, ഉടൻ പണമടയ്ക്കണം അല്ലെങ്കിൽ നടപടിയെടുക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നതാണ് തട്ടിപ്പുകാരുടെ രീതി.
  • രഹസ്യ വിവരങ്ങൾ ചോദിക്കുക: ബാങ്കുകളോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ ഒരിക്കലും നിങ്ങളുടെ പാസ്‌വേഡുകൾ, CVV, അല്ലെങ്കിൽ OTP എന്നിവ ആവശ്യപ്പെടില്ല.
  • സംശയാസ്പദമായ ലിങ്കുകൾ: ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അതിൻ്റെ URL ശ്രദ്ധിക്കുക. അത് യഥാർത്ഥ ബാങ്കിൻ്റെയോ സ്ഥാപനത്തിൻ്റെയോ ആണോ എന്ന് ഉറപ്പുവരുത്തുക. ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് ലിങ്കിൽ ഹോവർ ചെയ്ത് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന URL കാണാവുന്നതാണ്. 
  • പോലീസ്/ബാങ്ക് ആൾമാറാട്ടം: പണം പിൻവലിക്കാനോ, പിൻ നമ്പർ വെളിപ്പെടുത്താനോ, “ഫിംഗർപ്രിൻ്റ് പരിശോധനയ്ക്കായി” പണം നൽകാനോ പോലീസോ ബാങ്കോ ഒരിക്കലും ആവശ്യപ്പെടില്ല.
  • ഫോൺ തട്ടിപ്പുകൾ: അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയോ, “പിഴ” അടയ്ക്കണമെന്ന് ആവശ്യപ്പെട്ടോ വരുന്ന കോളുകൾ തട്ടിപ്പാണെന്ന് തിരിച്ചറിയുക. അനാവശ്യ കോളുകൾ കുറയ്ക്കുന്നതിന് ഒരു ടെലിഫോൺ പ്രിഫറൻസ് സർവീസിൽ രജിസ്റ്റർ ചെയ്യുന്നത് പരിഗണിക്കുക.
  • വീട്ടിൽ വരുന്ന അപരിചിതർ: ആവശ്യപ്പെടാത്ത സേവനങ്ങളുമായി ആരെങ്കിലും വീട്ടുവാതിൽക്കൽ വരുന്നവരോട് “വേണ്ട, നന്ദി” എന്ന് പറയാൻ മടിക്കരുത്. വിവരങ്ങൾ പരിശോധിക്കാതെ സേവനങ്ങളിൽ ഉടനടി ഒപ്പിടരുത്. വ്യക്തിപരമായ വിവരങ്ങൾ അത്യാവശ്യമെങ്കിൽ മാത്രം പങ്കുവെക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കാനും നിങ്ങളുടെ പാസ്‌വേഡ് കണ്ടെത്താനും സാധിക്കും.

3. അക്കൗണ്ടുകളും ഡിവൈസുകളും സുരക്ഷിതമാക്കുക

  • ശക്തമായ പാസ്‌വേഡുകൾ: ഓരോ അക്കൗണ്ടിനും അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർന്ന വ്യത്യസ്ത പാസ്‌വേഡുകൾ ഉപയോഗിക്കുക..
  • മൾട്ടി ഫാക്ടർ ഓതൻ്റിക്കേഷൻ (MFA): സുരക്ഷയുടെ ഒരു അധിക കവചം എന്ന നിലയിൽ, സാധ്യമായ എല്ലാ അക്കൗണ്ടുകളിലും MFA (ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ) എനേബിൾ ചെയ്യുക.
  • ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ: ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. സുരക്ഷാ പിഴവുകൾ അടയ്ക്കാൻ ഇത് സഹായിക്കും.
  • കൃത്യമായ ബാക്കപ്പ്: പ്രധാനപ്പെട്ട ഫയലുകൾ എല്ലാ മാസവും ക്ലൗഡിലോ ഹാർഡ് ഡ്രൈവിലോ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക.
  • ആൻ്റിവൈറസ്: ഫോണിലും കമ്പ്യൂട്ടറിലും കൃത്യമായി മാൽവെയർ/ആൻ്റിവൈറസ് പരിശോധന നടത്തുക.

നിങ്ങളുടെ വിവരങ്ങൾ ചോർന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക

4. അടുത്ത തലമുറയെ ബോധവൽക്കരിക്കാം

ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

  • സ്വകാര്യത: അപരിചിതരുമായി ചാറ്റ് ചെയ്യരുതെന്നും, വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും അവരെ ഓർമ്മിപ്പിക്കുക.
  • പേരൻ്റൽ കണ്ട്രോൾസ്: കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റുകൾ തടയാനും, സ്ക്രീൻ ടൈം നിയന്ത്രിക്കാനും പേരൻ്റൽ കൺട്രോൾ ടൂളുകൾ ഉപയോഗിക്കുക.
  • തുറന്ന ആശയവിനിമയം: ഓൺലൈനിൽ എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാൽ ഉടൻ തന്നെ മാതാപിതാക്കളെ അറിയിക്കാൻ അവരോട് പറയുക.
  • നിയന്ത്രണമല്ല, അറിവാണ് പ്രധാനം: ഇന്റർനെറ്റ് ഉപയോഗം തടയുന്നതിന് പകരം, ഡിജിറ്റൽ ലോകത്തെ ശരിയായി മനസ്സിലാക്കാൻ അവരെ സഹായിക്കുക.
  • ഫാമിലി കോഡ് വേഡ്: AI ഉപയോഗിച്ച് ശബ്ദം അനുകരിച്ച് പണം തട്ടുന്ന ഇക്കാലത്ത്, കുടുംബാംഗങ്ങൾക്കിടയിൽ മാത്രം അറിയാവുന്ന ഒരു ‘രഹസ്യ വാക്ക്’ തീരുമാനിക്കുന്നത് നല്ലതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കുമ്പോൾ ആൾ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.

എങ്ങനെ റിപ്പോർട്ട് ചെയ്യാം

നിങ്ങൾ തട്ടിപ്പിന് ഇരയായെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക:

PhonePe-യിൽ റിപ്പോർട്ട് ചെയ്യാൻ:

  • PhonePe ആപ്പ്: ‘Help’ സെക്ഷനിൽ പോയി പരാതി നൽകുക.
  • PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
  • സോഷ്യൽ മീഡിയ:
  • പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം.

അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:

  • സൈബ‍ർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
  • ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.

സുരക്ഷിതമായ ഒരു സംസ്കാരം വളർത്താം

ഡിജിറ്റൽ സുരക്ഷ എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജാഗ്രതയോടെ ഇരിക്കുകയും, MFA പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് സുരക്ഷിതമായൊരു ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കാം.

പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.

Keep Reading