PhonePe Blogs Main Featured Image

Trust & Safety

 ​ഗിഫ്റ്റ് കാർഡ് തട്ടിപ്പ്: നിങ്ങളുടെ വിവരങ്ങൾ എപ്പോൾ പങ്കിടാം

PhonePe Regional|2 min read|20 May, 2025

URL copied to clipboard

ഒരു പേയ്മെൻ്റ് നടത്തണമെങ്കിൽ, നിങ്ങൾ അത് എങ്ങനെ ചെയ്യും? UPI വഴി പണമടയ്ക്കുകയോ ബാങ്ക് ട്രാൻസ്ഫർ ചെയ്യുകയോ എന്നതാണ് സാധാരണ രീതി. എന്നാൽ ഗിഫ്റ്റ് കാർഡിലൂടെ പണമടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫോൺ കോൾ ലഭിക്കുകയാണെങ്കിൽ നിങ്ങൾ എന്തുചെയ്യും?  

അവലോകനം: 

ജന്മദിനങ്ങൾക്കും, വിവാഹങ്ങൾക്കും, മറ്റ് അവസാന നിമിഷ സമ്മാനങ്ങൾ നൽകുന്നതിനുമുള്ള ജനപ്രിയ ബദൽ സമ്മാനമായി ​ഗിഫ്റ്റ് കാർഡുകൾ, പ്രത്യേകിച്ച് ഇ-​ഗിഫ്റ്റ് കാർഡുകൾ മാറിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഗിഫ്റ്റ് കാർഡുകളുടെ ഉറവിടം കണ്ടെത്താനോ മറ്റു വിവരങ്ങൾ ട്രാക്ക് ചെയ്യാനോ ഒരു വ്യക്തിയുമായും ബന്ധപ്പെടുത്താനോ സാധിക്കാത്തതിനാൽ, സാധാരണക്കാരിൽ നിന്ന് പണം തട്ടിയെടുക്കാനായി തട്ടിപ്പുക്കാർ ഇവയെ ദുരുപയോഗം ചെയ്യുന്നു. 

ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ വർധിച്ചു വരുന്ന ഈ കാലത്ത് നിങ്ങളുടെ പണവും സ്വകാര്യ വിവരങ്ങളും സംരക്ഷിക്കാൻ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ – എന്താണ്, അവ എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് നമ്മുക്ക് പരിശോധിക്കാം.

എന്താണ് ഗിഫ്റ്റ് കാർഡ് തട്ടിപ്പ്?

ഒരു ​ഗിഫ്റ്റ് കാർഡ് തട്ടിപ്പിൽ, ഒരു തട്ടിപ്പുകാരൻ ഇരയാകാൻ സാധ്യതയുള്ള ഒരു വ്യക്തിയെ സമീപിച്ച് അവരെ ഒരു ​ഗിഫ്റ്റ് കാർഡ് വാങ്ങാൻ പ്രേരിപ്പിക്കുന്നു. ​ഗിഫ്റ്റ് കാർഡ് വാങ്ങിയശേഷം, ആ വ്യക്തിയെ തെറ്റിദ്ധരിപ്പിച്ച് ഗിഫ്റ്റ് കാർഡിൻ്റെ നമ്പർ, കോഡ്, പിൻ മുതലായവ കൈക്കലാക്കുന്നു. തട്ടിപ്പുകാർക്ക് ആവശ്യമായ വിവരം ലഭിച്ചുകഴിഞ്ഞാൽ, അവർ വളരെ വേ​ഗത്തിൽ തന്നെ ​ഗിഫ്റ്റ് കാർഡിൻ്റെ മൂല്യം കൈവശപ്പെടുത്തുകയും, ഇരകൾക്ക് അവരുടെ പണം വീണ്ടെടുക്കാനുള്ള അവസരം ലഭിക്കാതെ വരികയും ചെയ്യുന്നു. 

എങ്ങനെയാണ് ഒരു ​ഗിഫ്റ്റ് കാർഡ് തട്ടിപ്പ് നടക്കുന്നത്?

ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ നടത്തുന്നവർ സാധാരണയായി ഒരു പ്രത്യേക രീതി പിന്തുടരാറുണ്ട്. അവരെങ്ങനെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് നോക്കാം.

1. തട്ടിപ്പുകാരൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരാളായി ഭാവിക്കുന്നു

ഒരു ഫോൺ കോൾ, ഇമെയിൽ, മെസ്സേജ്, അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഒരു ഡിഎം എന്നിവയിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. തട്ടിപ്പുകാരൻ ഇനിപ്പറയുന്നവരായി ഭാവിച്ചേക്കാം:

  • നിങ്ങളുടെ മാനേജർ അല്ലെങ്കിൽ സഹപ്രവർത്തകൻ
  • എന്തെങ്കിലും കുഴപ്പത്തിലോ അപകടത്തിലോ അകപ്പെട്ട കുടുംബാംഗം
  • ഒരു സർക്കാർ ഏജൻസി
  • ഒരു ടെക് സപ്പോർട്ട് ഏജൻ്റ്
  • നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്യുന്ന ഒരു റിക്രൂട്ടർ

2. അവർ തിടുക്കം കാണിക്കും

നിങ്ങൾ വേ​ഗത്തിൽ പ്രവർത്തിക്കാനായി തട്ടിപ്പുകാർ പരിഭ്രാന്തി പരത്തുകയും സമ്മർദ്ദ തന്ത്രങ്ങൾ ഉപയോ​ഗിക്കുകയും ചെയ്യുന്നു. സാധാരണയായി ഉപയോഗിക്കുന്ന ചില വ്യാജ കാരണങ്ങൾ താഴെ പറയുന്നവയാണ്:

  • “ഞാൻ ഒരു മീറ്റിം​ഗിലാണ്, എനിക്ക് ഈ ​ഗിഫ്റ്റ് കാർഡുകൾ അടിയന്തരമായി വേണം.”
  • “നിങ്ങൾ ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടും.”
  • “നിയമപരമായ ഒരു പ്രശ്നമുണ്ട്, നിങ്ങൾ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ചുതന്നെ പണമടയ്ക്കണം.”
  • “നിങ്ങളുടെ ഓൺബോർഡിംഗ്/ജോബ് കിറ്റ് പൂർത്തിയാക്കാൻ ഞങ്ങൾക്ക് ഇത് ആവശ്യമാണ്.”

3. ​ഗിഫ്റ്റ് കാർഡുകൾ വാങ്ങാനായി അവർ നിങ്ങളോട് ആവശ്യപ്പെടും

നിർദ്ദിഷ്ട ​ഗിഫ്റ്റ് കാർഡുകൾ (PhonePeEGC, QWIKCILVERGC, Amazon, Apple, Google Play മുതലായവ) വാങ്ങാനും, ചില സന്ദർഭങ്ങളിൽ ഉയർന്ന മൂല്യമുള്ള ഒന്നിലധികം കാ‌ർഡുകൾ വാങ്ങാനും അവർ നിങ്ങളോട് നിർദ്ദേശിക്കും. 

4. അവർ ഗിഫ്റ്റ് കാർഡ് വിശദാംശങ്ങൾ ചോദിക്കും

നിങ്ങൾ കാർഡുകൾ വാങ്ങിക്കഴിഞ്ഞാൽ, താഴെപ്പറയുന്ന വിവരങ്ങൾ അവർ ചോദിക്കും:

  • 16 അക്ക ​ഗിഫ്റ്റ് കാർഡ് നമ്പർ
  • ​ഗിഫ്റ്റ് കാർഡ് പിൻ
  • കാർഡിൻ്റെയോ രസീതിൻ്റെയോ വിശദാംശങ്ങൾ

5. അവർ ​ഗിഫ്റ്റ് കാർഡുകൾ ഉടൻ ഉപയോ​ഗിക്കും

തട്ടിപ്പുകാർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാർഡുകളുടെ മൂല്യം വളരെപ്പെട്ടെന്നുതന്നെ റിഡീം ചെയ്യുകയോ കുറഞ്ഞവിലയ്ക്ക് കാർഡുകൾ മറ്റാർക്കെങ്കിലും മറിച്ചുവിൽക്കുകയോ ചെയ്യും. അത് ചെയ്തുകഴിഞ്ഞാൽ, അവർ ഒരു സൂചനയും നൽകാതെ അപ്രത്യക്ഷമാകും.

സാധാരണയായി കാണുന്ന റെഡ് ഫ്ലാ​ഗുകൾ:

  • ​ഗിഫ്റ്റ് കാർഡ് വഴി സംശയാസ്പദമായ പേയ്മെൻ്റ് ആവശ്യപ്പെടുക
  • അടിയന്തിരസ്ഥിതിയെ സൂചിപ്പിക്കുന്നതോ വികാരാധീനമായതോ രഹസ്യ സ്വഭാവമുണ്ടെന്ന് തോന്നിക്കുന്നതോ ആയ മെസ്സേജ്
  • നിങ്ങളോട് അത് രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെടുന്നു
  • ഔദ്യോഗിക ചാനലുകളിലൂടെ അല്ലാത്ത, വ്യക്തിഗത ഇമെയിൽ അല്ലെങ്കിൽ ചാറ്റ് വഴിയുള്ള ആശയവിനിമയം.
  • വ്യാകരണം, അക്ഷരവിന്യാസം അല്ലെങ്കിൽ ടോൺ എന്നിവ വ്യക്തമല്ലെന്ന് തോന്നുക. 

സ്വയം എങ്ങനെ സംരക്ഷിക്കാം?

  • നിങ്ങൾക്ക് പരിചയമില്ലാത്തതോ വിശ്വാസമില്ലാത്തതോ ആയ വ്യക്തികളുമായി ​ഗിഫ്റ്റ് കാർഡ് കോഡുകൾ പങ്കിടരുത്.  
  • അസാധാരണമായി തോന്നുന്ന ഗിഫ്റ്റ് കാർഡ് അഭ്യർത്ഥനകൾ വെരിഫൈ ചെയ്യുക. 
  • സഹപ്രവർത്തകരിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ലഭിക്കുന്ന അടിയന്തരമോ അസാധാരണമോ ആയ അഭ്യർത്ഥനകൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കുക
  • ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നും വ്യക്തിഗത ഉപയോ​ഗത്തിനായി മാത്രം ഗിഫ്റ്റ് കാർഡുകൾ വാങ്ങുക
  • സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ബോധവൽക്കരിക്കുക – തട്ടിപ്പുകാ‌ർ പലപ്പോഴും പ്രായമായവരെയും സാങ്കേതിക പരിജ്ഞാനം കുറഞ്ഞവരെയും ആണ് ലക്ഷ്യമിടുന്നത്

നിങ്ങൾ ഒരു ഗിഫ്റ്റ് കാർഡ് തട്ടിപ്പിന് ഇരയായാൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം?

PhonePe വഴി ഒരു തട്ടിപ്പുകാരൻ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ ഇനിപ്പറയുന്ന രീതികളിൽ പ്രശ്നം ഉന്നയിക്കാൻ കഴിയും:

  1. PhonePe ആപ്പ്: ഹെൽപ്പ് വിഭാ​ഗത്തിൽ പോയി “ഇടപാടിൽ ഒരു പ്രശ്നമുണ്ട്” എന്ന ഓപ്ഷന് കീഴിൽ പ്രശ്നം ഉന്നയിക്കുക.    
  1. PhonePe കസ്റ്റമർ കെയർ നമ്പർ: പ്രശ്നപരിഹാരത്തിനായി 80–68727374 / 022–68727374 എന്നീ നമ്പറുകളിൽ PhonePe കസ്റ്റമർ കെയറുമായി ബന്ധപ്പെടാവുന്നതാണ്, തുടർന്ന് കസ്റ്റമർ കെയർ ഏജന്റ് ഒരു ടിക്കറ്റ് ക്രിയേറ്റ് ചെയ്ത് നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കും.
  1. വെബ്ഫോം സമർപ്പിക്കാം: PhonePe വെബ്‌ഫോം ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് ക്രിയേറ്റ് ചെയ്യാം: https://support.phonepe.com/
  1.  സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം. 
    1. Twitter — https://twitter.com/PhonePeSupport
    2. Facebook — https://www.facebook.com/OfficialPhonePe
  1. പരാതി: ഇതിനകം സമർപ്പിച്ച പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അതിനെക്കുറിച്ച് പരാതി നൽകാൻ, നിങ്ങൾക്ക് https://grievance.phonepe.com/ എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത് നേരത്തെ ക്രിയേറ്റ് ചെയ്ത ടിക്കറ്റ് ഐഡി പങ്കുവയ്ക്കാം.
  2. സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ തട്ടിപ്പിനെതിരെ പരാതിപ്പെടാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം.

പ്രധാന ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യാത്മകമോ പേഴ്‌സണലോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. phonepe.com ഡൊമെയ്‌നിൽ നിന്നല്ലെങ്കിൽ, PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. തട്ടിപ്പ് നടന്നതായി സംശയിക്കുന്നുവെങ്കിൽ, ദയവായി ഉടൻതന്നെ അധികൃതരുമായി ബന്ധപ്പെടുക.