
Trust & Safety
നികുതി തട്ടിപ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാം?
PhonePe Regional|2 min read|07 August, 2025
ഐടിആർ (ITR) ഫയൽ ചെയ്യേണ്ട സമയം ഇതാ എത്തിയിരിക്കുന്നു! അതോടൊപ്പം പേപ്പർവർക്കുകൾ മാത്രമല്ല, നികുതി തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യതകളും ഉണ്ടാകാം.
ഇങ്ങനെ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ: നിങ്ങളുടെ ഫോണിൽ ഒരു SMS വരുന്നു, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “അടിയന്തിരം: നിങ്ങളുടെ 25,000 രൂപയുടെ ടാക്സ് റീഫണ്ട് തയ്യാറാണ്! 1 മണിക്കൂറിനുള്ളിൽ ഇത് കാലഹരണപ്പെടുന്നതിന് മുൻപ് ക്ലെയിം ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.” ഇത്രയും വലിയ തുക റീഫണ്ടായി ലഭിക്കുമെന്ന ആകർഷണവും അതോടൊപ്പം കാണുന്ന സമയപരിധിയും നിങ്ങളെ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. എന്നാൽ ഇത് മിക്കവാറും ഒരു ഫിഷിംഗ് തട്ടിപ്പായിരിക്കാൻ സാധ്യത കൂടുതലാണ്, ഇത് ഐഡന്‍റിറ്റി മോഷണത്തിനോ സാമ്പത്തിക നഷ്ടത്തിനോ കാരണമാകും.
സൈബർ കുറ്റവാളികൾ ആശയക്കുഴപ്പം, സമയപരിധികളുടെ സമ്മർദ്ദം, ടാക്സ് റീഫണ്ടിൻ്റെ ആവേശം എന്നിവ മുതലെടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ സ്വകാര്യ വിവരങ്ങൾ പുറത്തു പറയാൻ, അപകടകരമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാൻ, അല്ലെങ്കിൽ വ്യാജ ഫീസ് അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഈ തട്ടിപ്പിൻ്റെ രീതി മനസ്സിലാക്കാനും അതിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും അറിയാൻ തുടർന്ന് വായിക്കുക.
നികുതി തട്ടിപ്പ് എന്നാൽ എന്താണ്?
ഒരു നികുതി തട്ടിപ്പിൽ, കുറ്റവാളികൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, പണം അല്ലെങ്കിൽ നികുതി റീഫണ്ട് എന്നിവ മോഷ്ടിക്കുന്നതിനായി ടാക്സ് പ്രൊഫഷണലുകൾ, സർക്കാർ ഏജൻസികൾ അല്ലെങ്കിൽ റീഫണ്ട് സേവനങ്ങൾ പോലുള്ള വിശ്വസനീയ സ്ഥാപനങ്ങളായി ആൾമാറാട്ടം നടത്തുന്നു.
നികുതി തട്ടിപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
തട്ടിപ്പുകാർ ഭയവും, തിടുക്കവും, ആകർഷകമായ വാഗ്ദാനങ്ങളും നൽകി നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ പണമോ തട്ടിയെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു. സാധാരണ ഒരു തട്ടിപ്പ് ഇങ്ങനെയായിരിക്കും:
- ആൾമാറാട്ടം: ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ, ടാക്സ് കൺസൾട്ടൻ്റ്, അല്ലെങ്കിൽ റീഫണ്ട് ഏജൻസി എന്നിവരായി നടിച്ചുകൊണ്ട് തട്ടിപ്പുകാർ നിങ്ങളെ സമീപിക്കുന്നു.
- വിവിധ മാർഗ്ഗങ്ങളിലൂടെ സമീപിക്കുന്നു: ഫോൺ കോളുകൾ (വ്യാജ കോളർ ഐഡികൾ ഉപയോഗിച്ച്), വ്യാജ സർക്കാർ ഡൊമെയ്‌നുകളിൽ നിന്നുള്ള ഇമെയിലുകൾ, SMS, അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജുകൾ എന്നിവയിലൂടെ അടിയന്തിരമായി നികുതി സംബന്ധമായ കാര്യങ്ങൾ അല്ലെങ്കിൽ റീഫണ്ടിനെ കുറിച്ചോ സംസാരിക്കാൻ എന്ന വ്യാജേന നിങ്ങളെ സമീപിക്കുന്നു.
- അടിയന്തിര സാഹചര്യം സൃഷ്ടിക്കുന്നു: പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളിലൂടെ അവർ നിങ്ങളെ ധൃതി പിടിപ്പിക്കുന്നു:
- “നിങ്ങൾക്ക് നികുതി കുടിശ്ശികയുണ്ട്, അറസ്റ്റ് ഒഴിവാക്കാൻ ഉടനടി പണം അടയ്‌ക്കുക.”
- “നിങ്ങളുടെ ടാക്സ് റീഫണ്ട് കാലഹരണപ്പെടുന്നതിന് മുൻപ് ക്ലെയിം ചെയ്യുക.”
- “നിങ്ങളുടെ PAN/ആധാർ പരിശോധനയിലാണ്.”
- “നിങ്ങളുടെ ITR-ൽ പിഴവുകളുണ്ട്; വിശദാംശങ്ങൾ ഉടൻതന്നെ വെരിഫൈ ചെയ്യുക.”
- “നിങ്ങൾക്ക് നികുതി കുടിശ്ശികയുണ്ട്, അറസ്റ്റ് ഒഴിവാക്കാൻ ഉടനടി പണം അടയ്‌ക്കുക.”
- വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുക: നിങ്ങളെ സ്വാധീനിച്ചു കഴിഞ്ഞാൽ, “വെരിഫിക്കേഷൻ” എന്ന പേരിൽ PAN, ആധാർ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, UPI ID-കൾ, കാർഡ് വിവരങ്ങൾ, അല്ലെങ്കിൽ OTP-കൾ എന്നിവ ആവശ്യപ്പെടുന്നു. UPI, ഗിഫ്റ്റ് കാർഡുകൾ, അല്ലെങ്കിൽ വാലറ്റുകൾ എന്നിവ വഴി ഉടൻ പണം അടയ്ക്കാനും അവർ ആവശ്യപ്പെട്ടേക്കാം.
- അനന്തരഫലങ്ങൾ: തട്ടിപ്പുകാരുടെ നിർദ്ദേശങ്ങൾ നിങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പണം നഷ്ടപ്പെടാം, നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്ടിക്കപ്പെടാം. അതിനുശേഷം തട്ടിപ്പുകാർ നിങ്ങൾ ബന്ധപ്പെടാതിരിക്കാനുള്ള വഴികൾ നോക്കും.
നികുതി തട്ടിപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകൾ
- നികുതി വകുപ്പ് ഉദ്യോഗസ്ഥർ ആണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള അപ്രതീക്ഷിത കോളുകൾ, ഇമെയിലുകൾ, അല്ലെങ്കിൽ സന്ദേശങ്ങൾ
- അടിയന്തിര ഭീഷണികളും, പാലിക്കാൻ കഴിയാത്ത സമയപരിധികളും
- അസാധാരണമായ പണമിടപാട് രീതികൾ ആവശ്യപ്പെടുക
- അവിശ്വനീയമായ റീഫണ്ട് ഓഫറുകൾ
- OTP, PIN, അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവ ആവശ്യപ്പെടുക
സ്വയം എങ്ങനെ സംരക്ഷിക്കാം?
- ഉറവിടം ഉറപ്പുവരുത്തുക: നികുതി സംബന്ധമായ ഔദ്യോഗിക അറിയിപ്പുകൾ @gov.in എന്നതിൽ അവസാനിക്കുന്ന ഇമെയിൽ വിലാസങ്ങളിൽ നിന്ന് മാത്രമേ വരൂ. ആദായനികുതി വകുപ്പ് ഡിപ്പാർട്ട്‌മെൻ്റ് SMS-ലൂടെയോ ഫോൺ കോളുകളിലൂടെയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ല.
- വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക: incometax.gov.in വഴിയോ വിശ്വസ്തരായ പ്രൊഫഷണലുകൾ വഴിയോ മാത്രം നികുതി ഫയൽ ചെയ്യുക. വെരിഫൈ ചെയ്യാത്ത തേർഡ് പാർട്ടി വെബ്സൈറ്റുകളോ ആവശ്യപ്പെടാത്ത ലിങ്കുകളോ ഒഴിവാക്കുക.
- OTP-യോ പാസ്‌വേഡുകളോ ഒരിക്കലും പങ്കുവെക്കരുത്: നികുതി ഉദ്യോഗസ്ഥർ ഒരിക്കലും OTP-യോ, PIN നമ്പറുകളോ ബാങ്കിംഗ് പാസ്‌വേഡുകളോ ആവശ്യപ്പെടില്ല.
- സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക: നികുതി ഫയലിംഗ് സോഫ്റ്റ്‌വെയറുകളിലും സാമ്പത്തിക ആപ്ലിക്കേഷനുകളിലും ഏറ്റവും പുതിയ ആൻ്റിവൈറസ്, ആൻ്റി-മാൽവെയർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.
നിങ്ങൾ തട്ടിപ്പിന് ഇരയായെങ്കിൽ
- ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.
- https://cybercrime.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഒരു സൈബർ ക്രൈം പരാതി ഫയൽ ചെയ്യുക, അല്ലെങ്കിൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക.
- ഈ സംഭവം ആദായനികുതി വകുപ്പിൽ റിപ്പോർട്ട് ചെയ്യുക.
- നിങ്ങളുടെ ക്രെഡിറ്റ്, സാമ്പത്തിക പ്രവർത്തനങ്ങൾ പതിവായി നിരീക്ഷിക്കുക.
PhonePe വഴി ഒരു നികുതി തട്ടിപ്പ് എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങൾ PhonePe വഴി ഒരു തട്ടിപ്പിനിരയായാൽ, ഒരു പരാതി നൽകുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കാം:
- PhonePe ആപ്പ്: ഹെൽപ്പ് > “ഇടപാടിൽ ഒരു പ്രശ്നമുണ്ട്” എന്നതിൽ നിങ്ങളുടെ പരാതി രേഖപ്പെടുത്താവുന്നതാണ്.
- കസ്റ്റമർ കെയർ: സഹായത്തിനായി PhonePe കസ്റ്റമർ കെയറുമായി 80-68727374 / 022-68727374 എന്ന നമ്പറിൽ ബന്ധപ്പെടുക.
- സോഷ്യൽ മീഡിയ: PhonePe-യുടെ ഔദ്യോഗിക ഹാൻഡിലുകൾ വഴി തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക:
- പരാതി പോർട്ടൽ: നിങ്ങളുടെ ടിക്കറ്റ് ഐഡി ഉപയോഗിച്ച് https://grievance.phonepe.com/–ൽ നിലവിലുള്ള പരാതികൾ ട്രാക്ക് ചെയ്യുക.
അധികാരികളോട് റിപ്പോർട്ട് ചെയ്യാനുള്ള മാർഗ്ഗങ്ങൾ
- ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DOT): സംശയാസ്പദമായ മെസ്സേജുകൾ, കോളുകൾ, അല്ലെങ്കിൽ ഏതെങ്കിലും തട്ടിപ്പ് അഭ്യർത്ഥന എന്നിവ സഞ്ജാർ സാഥി പോർട്ടലിലെ ചക്ഷു എന്ന ഫീച്ചർ വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.
പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യമോ വ്യക്തിപരമോ ആയ വിവരങ്ങൾ ചോദിക്കില്ല. phonepe.com എന്ന ഡൊമെയ്‌നിൽ നിന്നല്ലാത്ത PhonePe-യുടെ പേരിൽ വരുന്ന എല്ലാ ഇമെയിലുകളും അവഗണിക്കുക. നിങ്ങൾ എന്തെങ്കിലും തട്ടിപ്പ് സംശയിക്കുകയാണെങ്കിൽ, ദയവായി അധികാരികളെ ഉടൻ തന്നെ ബന്ധപ്പെടുക.