PhonePe Blogs Main Featured Image

Trust & Safety

പുതിയ തട്ടിപ്പ് രീതി: സൈനികരാണെന്ന വ്യാജേന നിരപരാധികളെ കബളിപ്പിക്കുന്നു

PhonePe Regional|2 min read|28 July, 2026

URL copied to clipboard

ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങളാണെന്ന് നടിച്ച് നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്ന തട്ടിപ്പുകാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി ഞങ്ങളുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം കണ്ടെത്തിയിട്ടുണ്ട്. സൈന്യത്തോട് ആളുകൾക്കുള്ള ആഴത്തിലുള്ള ബഹുമാനവും വിശ്വാസവും മുതലെടുത്ത്, ഇത്തരം തട്ടിപ്പുകാർ ആളുകളെ ആശയക്കുഴപ്പത്തിലാക്കി പണം തട്ടിയെടുക്കുന്നു. ഇന്ത്യയിലുടനീളം ഈ രീതി വളരെ വേഗത്തിൽ വ്യാപിക്കുന്നതിനാൽ, ഈ തട്ടിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഒരു സാധാരണ തട്ടിപ്പ് രീതി

ഇത് എത്ര വേഗത്തിലാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ, ഒരു സാധാരണ തട്ടിപ്പ് രീതി വ്യക്തമാക്കുന്ന വിവരണം താഴെ നൽകുന്നു. ഓൺലൈനിൽ ഫർണിച്ചർ വിൽപ്പനയ്ക്കുള്ള പരസ്യം കണ്ട് അത് വാങ്ങാൻ താല്പര്യമുള്ള ഒരു സൈനിക ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പുകാരൻ സമീപിക്കുന്നു. അയാൾ തൻ്റെ വ്യാജ വ്യക്തിത്വം ഉപയോഗിച്ച് സാധനം വിൽക്കുന്നയാളെ നിർബന്ധിക്കുകയും, ധൃതി കൂട്ടുകയും, ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു – ഒടുവിൽ പണം ലഭിക്കുന്നതിന് പകരം തട്ടിപ്പുകാരന് പണം അയച്ചു കൊടുക്കുന്ന രീതിയിലേക്ക് അയാൾ അവരെ പറ്റിക്കുന്നു.

ഈ ബ്ലോഗ് ഇത്തരം തട്ടിപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ PhonePe ഉപയോഗിക്കുന്ന നൂതന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വിശദമാക്കുന്നു.

ഈ തട്ടിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഇതൊരു സാധാരണ സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണമാണ്. തട്ടിപ്പുകാർ ഇരയാകാൻ സാധ്യതയുള്ളവരെ വോയിസ് അല്ലെങ്കിൽ വീഡിയോ കോളുകൾ വഴി ബന്ധപ്പെടുകയും, ലോജിക്കലായി ചിന്തിക്കുന്നതിന് മുൻപ് തന്നെ ആളുകളെക്കൊണ്ട് എടുത്തുചാടി തീരുമാനങ്ങൾ എടുപ്പിക്കാൻ കടുത്ത മാനസിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. മുകളിലെ സാഹചര്യത്തിൽ കണ്ടതുപോലെ സൈനിക ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിച്ച്, പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉപയോക്താക്കൾ തങ്ങളുടെ UPI പിൻ നൽകുമ്പോൾ വെറും നിമിഷങ്ങൾക്കുള്ളിലാണ് പണം നഷ്ടപ്പെടുന്നത്.

സൈനികരാണെന്ന് നടിച്ചുള്ള തട്ടിപ്പ് രീതികൾ

1. വ്യക്തികളെ ലക്ഷ്യമിട്ടുള്ള പേയ്‌മെൻ്റ് കെണികൾ

  • ലക്ഷ്യമിടുന്നവർ: ഓൺലൈനിൽ സാധനങ്ങൾ വിൽക്കുന്നവർ, വാടകക്കാരെ അന്വേഷിക്കുന്ന കെട്ടിട ഉടമകൾ, ഡോക്ടർമാർ, ട്യൂഷൻ അധ്യാപകർ, മറ്റ് സേവനങ്ങൾ നൽകുന്നവർ എന്നിവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
  • കെണി: അവർ ഒരു സൈനിക ഉദ്യോഗസ്ഥനോ ജവാനോ ആണെന്ന് നടിക്കുകയും (മുകളിലെ ഉദാഹരണത്തിലെ “ക്യാപ്റ്റൻ കുമാറിനെ” പോലെ), നിങ്ങളുടെ സേവനമോ സാധനമോ അവർക്ക് അത്യാവശ്യമാണെന്ന് പറയുകയും,  എന്നാൽ “ക്യാമ്പിലെ കർശന നിയമങ്ങൾ” കാരണം നേരിട്ട് കാണാൻ കഴിയില്ലെന്ന ഒഴിവുകഴിവുകളും അവർ പറയുന്നു.
  • വിശ്വാസം പിടിച്ചുപറ്റൽ: വിശ്വാസം നേടിയെടുക്കുന്നതിനായി വ്യാജ ആധാർ, വ്യാജ ആർമി ഐഡി, അവരുടെ വ്യാജ ഫോട്ടോകൾ എന്നിവ അവർ പങ്കുവെക്കുന്നു. തുടർന്ന്, ഔദ്യോഗികമായ ഒരു “ഗവൺമെൻ്റ് മർച്ചൻ്റ് വാലറ്റ്” വഴിയാണ് നിങ്ങൾക്ക് മുൻകൂർ പണം നൽകുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു.
  • തട്ടിപ്പ്: “വരുന്ന തുക സ്വീകരിക്കാൻ” എന്ന പേരിൽ അവർ നിങ്ങൾക്ക് ഒരു പേയ്‌മെൻ്റ് റിക്വസ്റ്റോ QR കോഡോ അയക്കുകയും, അതിൽ നിങ്ങളുടെ UPI പിൻ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ, നിങ്ങൾ UPI പിൻ നൽകുന്നതോടെ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

2. വ്യാപാരികളെ ലക്ഷ്യമിട്ടുള്ള അഡ്വാൻസ് കെണികൾ

  • ലക്ഷ്യമിടുന്നവർ: മൊത്തക്കച്ചവടക്കാരെയും  ചെറുകിട-ഇടത്തരം വ്യാപാരികളെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
  • ഇരയെ വീഴ്ത്തൽ: സൈനിക ഉദ്യോഗസ്ഥനെന്ന വ്യാജേന വരുന്ന തട്ടിപ്പുകാരൻ, ആർമി ക്യാമ്പിലേക്ക് ആവശ്യമായ വലിയൊരു പർച്ചേസ് നടത്താൻ താല്പര്യമുണ്ടെന്ന് വ്യാപാരികളെ അറിയിക്കുന്നു.
  • വിശ്വാസം പിടിച്ചുപറ്റൽ: സൈന്യത്തിൻ്റെ കർശനമായ സംഭരണ നിയമങ്ങൾ ചൂണ്ടിക്കാട്ടി, വ്യാപാരികൾ ആദ്യം ഒരു “മർച്ചൻ്റ് രജിസ്ട്രേഷൻ ഫീസ്” അല്ലെങ്കിൽ “മിനിമം സെക്യൂരിറ്റി ഡെപ്പോസിറ്റ്” അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
  • തട്ടിപ്പ്: ഈ പറഞ്ഞ ഫീസ് അടച്ചു കഴിഞ്ഞാൽ, തട്ടിപ്പുകാരൻ പണവുമായി മുങ്ങുന്നു. പിന്നീട് അവരുമായി ബന്ധപ്പെടാൻ യാതൊരു വഴിയുമുണ്ടാകില്ല.

PhonePe-യുടെ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾ

മുകളിൽ പറഞ്ഞതുപോലുള്ള നിരന്തരമായ തട്ടിപ്പുകൾ മുൻകൂട്ടി തടയുന്നതിനായി PhonePe ശക്തമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസുമായി (DoT) നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള, AI അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സുരക്ഷാ ഫ്രെയിംവർക്കായ PhonePe പ്രൊട്ടക്റ്റ് ആണ് ഇതിലെ പ്രധാനപ്പെട്ട ഒരു തത്സമയ സുരക്ഷാ ഫീച്ചർ. തട്ടിപ്പുകാരുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നമ്പറുകളുടെ ദേശീയ ഡാറ്റാബേസ് ഉപയോഗിച്ച്, പണം ലഭിക്കുന്നയാളുടെ ഫോൺ നമ്പർ ഇത് പരിശോധിക്കുന്നു. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:

  • ഇൻസ്റ്റൻ്റ് ബ്ലോക്കിംഗ്: ഏതെങ്കിലും ഒരു ഫോൺ നമ്പർ അപകടസാധ്യതയുള്ളതാണെന്ന് PhonePe പ്രൊട്ടക്റ്റ് കണ്ടെത്തിയാൽ, PhonePe ആ പേയ്മെൻ്റ് തൽക്ഷണം ബ്ലോക്ക് ചെയ്യുകയും നിരസിക്കുകയും ചെയ്യുന്നു.
  • സുരക്ഷാ മുന്നറിയിപ്പുകൾ: ഒരു പേയ്മെൻ്റിൽ സംശയം തോന്നിയാൽ, PhonePe അത് മനപ്പൂർവ്വം താൽക്കാലികമായി നിർത്തിവെക്കുകയും സ്ക്രീനിൽ ഒരു സുരക്ഷാ മുന്നറിയിപ്പ് കാണിക്കുകയും ചെയ്യുന്നു. ഫോൺ കോളിലൂടെ ആരെങ്കിലും നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് ഉപയോക്താവിനെക്കൊണ്ട് തന്നെ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പിൻ നൽകാൻ ഇത് അനുവദിക്കുകയുള്ളൂ. ഇത് ആപ്പിൽ കാണിക്കുന്നത് താഴെ പറയുന്ന രീതിയിലായിരിക്കും:
PhonePe Protect Warning Pop-up

എങ്ങനെ റിപ്പോർട്ട് ചെയ്യാം

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക:

PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:

  • PhonePe ഗ്രൂപ്പ് ചാറ്റ്: നിങ്ങൾ അംഗമായിട്ടുള്ള ഒരു PhonePe ഗ്രൂപ്പ് തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ ആ ഗ്രൂപ്പ് പ്രൊഫൈലിന് താഴെയുള്ള “പുറത്തുകടക്കുക”, “റിപ്പോർട്ട് ചെയ്യുക” എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക.
  • PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
  • PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
  • സോഷ്യൽ മീഡിയ:
  • പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം

അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:

  • സൈബ‍ർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
  • ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.

പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.

Keep Reading