Investments
ദൃഡമായ ദീർഘകാല നിക്ഷേപം വാർത്തെടുക്കൂ
PhonePe Regional|2 min read|13 July, 2021
വ്യായാമത്തിലും നിക്ഷേപത്തിലും പൊതുവായി എന്താണുള്ളത്? നിങ്ങൾ സൂക്ഷിച്ചുനോക്കിയാൽ ഒരുപാട് കാര്യങ്ങൾ കാണാനാകും!
2021-ൽ കൂടുതൽ സജീവമായിരിക്കാനും വ്യായാമം ആരംഭിക്കാനുമായി എടുത്ത പ്രതിജ്ഞ നിങ്ങൾ നിറവേറ്റാൻ ആരംഭിച്ചുവോ? ശരി, ഞങ്ങളും ചെയ്‌തിരിക്കുന്നു! എന്നാൽ ഞങ്ങൾ ആ പ്രതിജ്ഞ എടുത്തപ്പോൾ, സ്വപ്‌നതുല്ല്യമായ ശരീരം വളർത്തിയെടുക്കുന്നതുപോലെതന്നെ ഒരാൾക്ക് എങ്ങനെ ഒരു വിജയകരമായ നിക്ഷേപകനാകാമെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു പൊതു ത്രെഡ് വ്യായാമത്തിനും നിക്ഷേപത്തിനും ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. അതിനാൽ, നമുക്ക് ആരംഭിക്കാം, അല്ലേ?
ഒന്നാമതായി, ഒരു തുടക്കം കുറിക്കുക
ഏറ്റവും കൂടുതൽ ആളുകളും വ്യായാമം എന്നതിനെ ഒരു പുതുവർഷ പ്രതിജ്ഞയായി ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? എല്ലാവരും ഇത് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, വളരെ കുറച്ച് ആളുകൾ മാത്രമേ ഇത് ആരംഭിക്കുകയുള്ളൂ. നിക്ഷേപത്തിൻ്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്തും ഭാവിയിലേക്ക് മാറ്റിവയ്ക്കുന്നത് ഒരിക്കലും ആരെയും സഹായിച്ചിട്ടില്ല. അതിനാൽ, നാളെയല്ല, ഇന്ന് തന്നെ നിക്ഷേപവും വ്യായാമവും ആരംഭിക്കുക.
സ്ഥിരത പ്രധാനമാണ്
ജനുവരി ഒന്നിന് ജിമ്മിൽ പോയി അതിനുശേഷം അത് നിർത്തുന്നത്, നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങളിൽ ഒരു മാറ്റവും വരുത്തുകയില്ല. പതിവായി നിങ്ങളുടെ വ്യായാമം ചെയ്യുക, എന്നതാണ് നിങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള ഏക മാർഗ്ഗം. അതുപോലെ, SIP-കൾ വഴി പതിവായി നിക്ഷേപിക്കുകയും അതിന് അനുസൃതമായി തുടരുകയും ചെയ്യുന്നത് ദീർഘകാലത്തേക്ക് ഗണ്യമായ സമ്പാദ്യം സൃഷ്‌ടിക്കാൻ നിങ്ങളെ സഹായിക്കും.
സ്ഥിരത ഒരു പ്രധാന പങ്ക് വഹിക്കുന്നതിനുള്ള കാരണം ഇതാ:
നിങ്ങൾ പ്രതിമാസം ₹5,000 SIP ആരംഭിച്ച് 20 വർഷത്തേക്ക് തുടരാൻ തീരുമാനിക്കുകയാണെന്ന് ഇരിക്കട്ടെ. ഈ നിക്ഷേപത്തിൽ നിങ്ങൾക്ക് 12% റിട്ടേൺ ലഭിക്കും. 20 വർഷത്തിൻ്റെ അവസാനത്തിൽ, നിങ്ങൾ ഏകദേശം 50 ലക്ഷം സമ്പാദ്യം സൃഷ്‌ടിക്കും. സ്ഥിരമായി ഓരോ മാസവും ₹5,000 നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുകയിലേക്ക് നയിക്കുമെന്ന് ഇത് കാണിക്കുന്നു.
നിങ്ങൾക്ക് പ്രാവർത്തികമാകുന്ന ദിനചര്യ കണ്ടെത്തുക
നിങ്ങൾ പതിവായി വ്യായാമം ചെയ്യുമ്പോൾ, നിങ്ങൾക്ക് ചേരുന്ന ഏറ്റവും മികച്ച വ്യായാമ ദിനചര്യകൾ കണ്ടെത്താനും ശ്രമിക്കുക. ഇത് മസിൽ ദൃഢമാക്കുന്നതിനുള്ള ഭാരോദ്വഹനമോ, ശരീരഭാരം കുറയ്ക്കാനുള്ള കാർഡിയോയോ അല്ലെങ്കിൽ ശരീര ശക്തിയ്‌ക്കായുള്ള പൈലേറ്റ്‌സോ ആകാം.ചുരുക്കത്തിൽ, നിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ വ്യായാമങ്ങൾ ഇടകലർത്തി ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. നിക്ഷേപങ്ങളിലും, നിങ്ങളുടെ റിസ്‌ക് മുൻഗണനകൾ, ലക്ഷ്യം, നിങ്ങൾ നിക്ഷേപം തുടരേണ്ട സമയപരിധി എന്നിവയ്‌ക്ക് അനുയോജ്യമായ ഫണ്ടുകളിൽ നിങ്ങൾ തുടർന്ന് നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വളരെ ഹ്രസ്വകാല ലക്ഷ്യം കൈവരിക്കുന്നതിനായി നിങ്ങൾ വളരെ ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപത്തിൽ നിക്ഷേപിച്ചാൽ എന്ത് സംഭവിക്കും? നിങ്ങളുടെ നിക്ഷേപം വളരെയധികം ഉയർച്ച, താഴ്‌ചകളിലൂടെ കടന്നുപോകുകയും അവ കുറച്ച് നഷ്‌ടത്തിനും വളരെയധികം സമ്മർദ്ദത്തിനും ഇടയാക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ആവശ്യകതകൾക്ക് അനുയോജ്യമായ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ ഇത് എളുപ്പത്തിൽ ഒഴിവാക്കുന്നതിനാകും. നിക്ഷേപ കാലയളവിനെയും വ്യത്യസ്‌ത റിസ്‌ക് പ്രൊഫൈലുകളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഹ്രസ്വ ഗൈഡ് ഇതാ:
കുറുക്കുവഴികളൊന്നുമില്ല, പക്ഷേ ദീർഘകാല ഫലങ്ങൾ അസാധാരണമായിരിക്കും
വ്യായാമം ഒരു ദീർഘകാല പ്രക്രിയയാണ്. ഫലങ്ങൾ കാണാൻ സമയമെടുക്കും, പക്ഷേ ഒരിക്കൽ നിങ്ങൾ ലക്ഷ്യവുമായി അടുക്കുമ്പോൾ, തിരിഞ്ഞുനോക്കേണ്ടിവരുന്നില്ല. അതുപോലെ തന്നെ, നിക്ഷേപത്തിൻ്റെ കാര്യത്തിൽ കുറുക്കുവഴികളൊന്നുമില്ല. നിങ്ങൾ പെട്ടെന്നുള്ള ലാഭത്തിനായി ശ്രമിക്കുകയാണെങ്കിൽ, ഒരു പക്ഷേ നിരാശനായേക്കാം എന്നാൽ നിങ്ങളുടെ നിക്ഷേപങ്ങൾ സാവധാനത്തിലും സുസ്ഥിരമായും കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗമാണ് SIP-കൾ വഴി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത്.
അവസാനമായി, വ്യായാമത്തിന്റെ ഗുണങ്ങൾ പ്രകീർത്തിക്കുന്ന അതേ സമയം നിക്ഷേപത്തിനും അനുയോജ്യമായ പ്രസിദ്ധമായ ഒരു ഉദ്ധരണിയിൽ നിന്ന് ഒരു സൂചന എടുക്കാം: “നിങ്ങളുടെ സ്വന്തം ഭാവി നന്ദി പറയുന്ന എന്തെങ്കിലും ഇന്ന് ചെയ്യുക”..
നിരാകരണം: മ്യൂച്വൽ ഫണ്ട് നിക്ഷേപം മാർക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്‌കീം വിവര ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിക്കുക.
PhonePe Wealth Broking പ്രൈവറ്റ് ലിമിറ്റഡ് | AMFI — രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ARN- 187821.