Investments
ലിക്വിഡ് ഫണ്ടുകളിലൂടെ നിങ്ങളുടെ റിട്ടേൺസ് നേട്ടം തുടർന്നുകൊണ്ടേയിരിക്കൂ
PhonePe Regional|2 min read|19 July, 2021
ക്രിക്കറ്റിൽ, ബാറ്റ്സ്മാൻ മികച്ച ഒരു ബൗളറെ നേരിടുമ്പോൾ ശ്രദ്ധിച്ചായിരിക്കും ബാറ്റ് വീശുക. വലിയ ഷോട്ടുകൾക്ക് മുതിർന്നാൽ അതായത് 4s, 6s പോലുള്ള ഷോട്ടുകൾ അടിക്കാൻ ബുദ്ധിമുട്ടാണ് ഒപ്പം വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ, പരിചയസമ്പന്നനായ ഒരു ബാറ്റ്സ്മാൻ സ്കോർബോർഡ് ചലിപ്പിക്കാൻ കഴിയുന്നത്ര സിംഗിൾസ് നേടാൻ ശ്രമിക്കുകയാണ് ചെയ്യുക. ഇതിലൂടെ അവസാനത്തേക്കുള്ള സമ്മർദ്ദം ഒഴിവാക്കാനുമാകും.
വിക്കറ്റുകൾക്കിടയിലുള്ള ഓട്ടം മെച്ചപ്പെടുത്തിക്കൊണ്ട് സിംഗിൾസിനെ ഡബിൾസാക്കി മാറ്റാനുള്ള എല്ലാ അവസരങ്ങളും ബുദ്ധിമാന്മാരായ ബാറ്റ്സ്മാൻമാർ പരമാവധി പ്രയോജനപ്പെടുത്തും. ഈ കഠിനമായ ബാറ്റിംഗ് സാഹചര്യങ്ങളിലും ഉയർന്ന റിസ്ക് എടുക്കാതെ നിങ്ങൾക്ക് കഴിയുന്നതെന്തും സ്കോർ ചെയ്യുക എന്നതാണ് മൊത്തത്തിലുള്ള ഉദ്ദേശ്യം, കാരണം അവസാനം ഇതെല്ലാം എതിർ ടീമിന് ഒരു വലിയ ടാർഗെറ്റ് നൽകും അല്ലെങ്കിൽ മറ്റ് ടീം നിങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ടാർഗെറ്റിനെ പിന്തുടരുന്നതിന് സഹായിക്കുന്നു.
നിങ്ങളുടെ സേവിംഗ്സ് ടാർഗെറ്റുകൾ പിന്തുടരുക
ഇനി നിങ്ങളുടെ സാമ്പത്തികവും നിക്ഷേപവും കൈകാര്യം ചെയ്യുന്ന രീതിയുമായി ഇത് താരതമ്യം ചെയ്യുക. ഒരു ബാറ്റ്സ്മാന് ഒരു നിശ്ചിത ടാർഗെറ്റ് സ്കോർ ലക്ഷ്യംവെച്ച് പിന്തുടരുന്ന രീതി, ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ജീവിതത്തിൽ ചില സാമ്പത്തിക ലക്ഷ്യങ്ങളോ മറ്റു ലക്ഷ്യങ്ങളോ ഉണ്ടായിരിക്കാം. അത് ഉയർന്ന വരുമാനം നേടുകയോ കാർ വാങ്ങുക, വീട് വെയ്ക്കുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങൾ കൈവരിക്കുകയോ ആവാം. അല്ലെങ്കിൽ ഒരു നിശ്ചിത തീയതിക്ക് ഒരു നിശ്ചിത തുക നേടുകയോ ആവാം. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിന് നിങ്ങളുടെ പക്കലുള്ള പണത്തിൽ നിന്ന് തന്നെ മികച്ച വരുമാനം നേടാൻ നിങ്ങൾ എല്ലാ ശ്രമവും നടത്തുന്നുണ്ടോ?
മിക്കപ്പോഴും, നിങ്ങളുടെ പക്കലുള്ള എല്ലാ പണത്തിലും വളരെ ഉയർന്ന വരുമാനം നേടാൻ ലക്ഷ്യം വെക്കാൻ നിങ്ങൾക്ക് സാധിച്ചേക്കണം എന്നില്ല. കാരണം, ഉയർന്ന വരുമാനം ലക്ഷ്യമിടുന്നത് ഉയർന്ന റിസ്ക്കുകൾ എടുക്കുന്നതിലേക്കും അല്ലെങ്കിൽ കൂടുതൽ കാലം പണം ലോക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതിലേക്കും എത്തിച്ചേക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള പണം ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടായിരിക്കാം.
ലിക്വിഡ് ഫണ്ടുകളിലൂടെ ഇത് ശരിയായി നിക്ഷേപിക്കൂ
സാധാരണയായി നിക്ഷേപകർ അത്തരം പണം എവിടെയാണ് സൂക്ഷിക്കുന്നത്? ബാങ്ക് സേവിംഗ്സ് അക്കൗണ്ട് എന്നായിരിക്കും ഏറ്റവും സാധാരണമായ ഉത്തരം. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽപ്പോലും സ്കോർബോർഡ് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു പരിചയസമ്പന്നനായ ക്രിക്കറ്റ് ബാറ്റ്സ്മാനെപ്പോലെ, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾക്ക് ഇപ്പോൾ അത്തരം പണത്തിന് ഒരു സേവിംഗ്സ് അക്കൗണ്ടിൽ വെറും 2–3% സമ്പാദിക്കുന്നതിനുപകരം വലിയ റിസ്ക്ക് എടുക്കാതെയും പണം ലോക്ക് ചെയ്യാതെയും അൽപ്പം ഉയർന്ന വരുമാനം നേടാൻ കഴിയുമോ?
ലിക്വിഡ് ഫണ്ടുകളാണ് നിങ്ങൾക്കുള്ള ഉത്തരം.
ബാങ്കുകൾ, സർക്കാർ, വൻകിട കോർപ്പറേഷനുകൾ എന്നിവ നൽകുന്ന സ്ഥിര വരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ എല്ലാ മ്യൂച്വൽ ഫണ്ടുകളിലും ലിക്വിഡ് ഫണ്ടുകൾ സുരക്ഷിതമാണ്. ഒപ്പം അവർ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നുമില്ല.
ലിക്വിഡ് ഫണ്ടുകൾ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന വരുമാനം നൽകുന്നു. സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളുടെയും ലിക്വിഡ് ഫണ്ടുകൾ നൽകുന്ന ശരാശരി വരുമാനത്തിന്റെയും വാർഷിക താരതമ്യം ചുവടെ കൊടുത്തിരിക്കുന്നു.
ലിക്വിഡ് ഫണ്ടുകൾക്ക് ലോക്ക്-ഇൻ ഇല്ല, ഒപ്പം ഉടനടി പിൻവലിക്കൽ സൗകര്യം വാഗ്ദാനം ചെയ്യുന്നു, പിൻവലിക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടൻതന്നെ ക്രെഡിറ്റ് ചെയ്യപ്പെടും (പരമാവധി 50,000 രൂപ അല്ലെങ്കിൽ നിങ്ങളുടെ നിക്ഷേപ മൂല്യത്തിന്റെ 90%, ഏതാണോ കുറവ്), ബാക്കി തുക 2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും ക്രെഡിറ്റ് ചെയ്യപ്പെടും.
നിങ്ങളുടെ ലിക്വിഡ് ഫണ്ട് അക്കൗണ്ടിൽ മിനിമം ബാലൻസും സൂക്ഷിക്കേണ്ടതില്ല. അവ ഉയർന്ന തോതിലുള്ള സുതാര്യത വാഗ്ദാനം ചെയ്യുന്നു, അതുകൊണ്ട്തന്നെ എല്ലാ ദിവസവും നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം നിങ്ങൾക്ക് ട്രാക്കുചെയ്യാനാകും, ഏറ്റവും ഗുണകരമായ കാര്യമെന്തെന്നാൽ ഇതിൽ നിങ്ങൾക്ക് 100 രൂപയിൽ നിന്ന് ആരംഭിക്കാൻ കഴിയും എന്നതാണ്.
അതിനാൽ, വളരെയധികം റിസ്ക് എടുക്കാതെ സ്കോർബോർഡ് മുന്നോട്ട് നയിക്കുന്ന ഒരു ബാറ്റ്സ്മാനെപ്പോലെ, നിങ്ങളുടെ റിട്ടേൺസ് സ്കോർബോർഡ് ലിക്വിഡ് ഫണ്ടുകൾ ഉപയോഗിച്ച് കൂടുതൽ അപകടസാധ്യതകളില്ലാതെയും പണം ലോക്ക് ചെയ്യാതെയും മുന്നോട്ട് കൊണ്ടുപോവുക. ഓർക്കുക, നിങ്ങളുടെ പണത്തിൽ നിന്ന് നേടുന്ന ഓരോ അധിക ശതമാനം പോയിന്റും നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളിലേക്കുള്ള നിങ്ങളുടെ തന്നെ സംഭാവനകളാണ്.
മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ദയവായി സ്കീം വിവര ഡോക്യുമെന്റ് ശ്രദ്ധാപൂർവ്വം വായിക്കുക.
PhonePe Wealth Broking പ്രൈവറ്റ് ലിമിറ്റഡ് | AMFI — രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ARN- 187821.