PhonePe Blogs Main Featured Image

Investments

സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള ലളിതമായ വഴി മനസിലാക്കി കോടിപതിയാകൂ

PhonePe Regional|1 min read|02 August, 2021

URL copied to clipboard

നിക്ഷേപം നേരത്തെയും ചെറിയ തുകയിലും ആരംഭിക്കൂ, കാലക്രമേണ സമ്പാദ്യം ധാരാളമാക്കൂ.

എല്ലാവരും കോടിപതിയാകാൻ സ്വപ്നം കാണുന്നുണ്ടാകും, പക്ഷേ അവിടെ എങ്ങനെ എത്തിച്ചേരാമെന്ന കാര്യം ഇന്നും പലർക്കും അറിയില്ല. അതേസമയം, കോടിപതിയാകാൻ യാതൊരു എളുപ്പവഴികളുമില്ലെങ്കിലും പതിവായി നിക്ഷേപിക്കാനുള്ള ക്ഷമയും അച്ചടക്കവും നിങ്ങൾക്കുണ്ടെങ്കിൽ കോടിപതിയാവുക സാധ്യമാണ്.

കൂട്ടുപലിശ നിരക്കിൽ ക്ഷമയോടെ ചെറിയ അളവിൽ നിക്ഷേപിക്കുകയെന്നതാണ് ഇവിടത്തെ മാജിക്ക് മന്ത്രം.

എന്താണ് കൂട്ടുപലിശ?

ഇത് വളരെ ലളിതമാണ്. പ്രതിവർഷം 8% പലിശ നിരക്കിൽ നിങ്ങൾ ₹100 നിക്ഷേപിക്കുന്നതായി സങ്കൽപ്പിക്കുക, വർഷാവസാനം നിങ്ങൾക്ക് ഇതിനുള്ള പലിശയായി ₹8 ലഭിക്കും. അതേ 8% പലിശ നിരക്കിൽ മറ്റൊരു വർഷത്തേക്ക് നിങ്ങൾ ₹108 വീണ്ടും നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആ വർഷം ₹8.64 ലഭിക്കും. ഈ അധിക 64 പൈസ പലിശയ്ക്കുള്ള പലിശയാണ് — അതുകൊണ്ടാണ് ഇത് കൂട്ടുപലിശ എന്ന് പറയുന്നത്.

കൂടുതൽ കാലം നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾ കൂടുതൽ ‘കൂട്ടുപലിശ’ സമ്പാദിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഈ നിക്ഷേപം വലിയ തുകയായി മാറുന്നു — അതായത് നിക്ഷേപിച്ച തുകയേക്കാൾ എത്രയോ മടങ്ങ് വലുതായിരിക്കും ഇത്.

നിങ്ങൾക്ക് എത്രയാണ് ലാഭിക്കേണ്ടത്, നിക്ഷേപം എങ്ങനെ ആരംഭിക്കും?

നിങ്ങൾക്ക് 30 വർഷത്തെ നിക്ഷേപ പ്ലാനാണ് ഉള്ളതെങ്കിൽ (നേരത്തെ ആരംഭിക്കുക വഴി), പ്രതിമാസ വീതം ഓരോ വർഷവും 10% വർധിക്കുന്നതിനാൽ പ്രതിമാസം ₹1300 രൂപ മാത്രമേ ആവശ്യമാകുന്നുള്ളൂ.

30 വർഷത്തിനുള്ളിൽ കോടിപതിയാകാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള അവസരവുമുണ്ട്. കൂടുതൽ വേഗത്തിൽ കോടിപതിയാകാൻ ഉയർന്ന നിക്ഷേപം തിരഞ്ഞെടുക്കുക.

കോടിപതിയാകാനുള്ള നിങ്ങളുടെ യാത്ര ആരംഭിക്കാൻ ആവശ്യമായ പ്രതിമാസ നിക്ഷേപ തുക താഴെയുള്ള പട്ടിക പ്രകാരമാണ്.

അതിനാൽ, നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് 10% വാർഷിക വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, 25 വർഷത്തിനുള്ളിൽ ഒരു കോടി നേടാൻ പ്രതിമാസം ₹3,200-യിൽ ആരംഭിക്കേണ്ടതുണ്ട്. അതുപോലെ, നിക്ഷേപത്തിൽ നിന്ന് 12% വരുമാനം പ്രതീക്ഷിക്കുകയും 20 വർഷത്തിനുള്ളിൽ ഈ നാഴികക്കല്ല് നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ പ്രതിമാസം ₹5,400 മുതൽ ആരംഭിക്കേണ്ടതുണ്ട്.

നിങ്ങളുടെ കോടിപതി യാത്ര ആരംഭിക്കാൻ തയ്യാറാണോ?

ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം ഓർമ്മിക്കുക:

ശരിയായ നിക്ഷേപ പ്ലാനുകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ റിസ്ക് സൗകര്യം അടിസ്ഥാനമാക്കി ഇക്വിറ്റി, ഡെറ്റ് എന്നിവ പോലുള്ള അസറ്റ് ക്ലാസുകളിലുടനീളമുള്ള ശരിയായ പ്ലാനുകളിലൂടെ ആരംഭിക്കുക. ഇതിൽ ബുദ്ധിമുട്ട് നേരിടുന്നു എങ്കിൽ, നിങ്ങളുടെ റിസ്ക് സൗകര്യത്തിന് അനുയോജ്യമായ ഞങ്ങളുടെ നിക്ഷേപ പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.

പ്രതിമാസ നിക്ഷേപ തുക തീരുമാനിക്കുക: നിക്ഷേപ പ്ലാൻ അല്ലെങ്കിൽ‌ നിങ്ങൾ‌ തിരഞ്ഞെടുക്കുന്ന പ്ലാനുകളുടെ സ്വഭാവം (അഗ്രസീവ്, മോഡറേറ്റ്, കൺസർവേറ്റീവ്), നിങ്ങൾ‌ നിക്ഷേപിക്കാൻ‌ ഉദ്ദേശിക്കുന്ന കാലയളവ് എന്നിവ അടിസ്ഥാനമാക്കി, പ്രാരംഭ പ്രതിമാസ നിക്ഷേപം തീരുമാനിക്കാൻ‌ കഴിയും.

അച്ചടക്കമുള്ള സമീപനം പിന്തുടരുക: (എ) എല്ലാ മാസവും നിക്ഷേപം നടത്തുക, (ബി) ഓരോ വർഷവും നിങ്ങളുടെ നിക്ഷേപം 10% വർദ്ധിപ്പിക്കുക.

ക്ഷമയോടെയിരിക്കുക: ഏറ്റവും പ്രധാനമായി, ഹ്രസ്വകാല ഉയർച്ചയും താഴ്ചയും പരിഗണിക്കാതെ നിങ്ങളുടെ നിക്ഷേപങ്ങളിൽ മുറുകെ പിടിക്കുക..

കാത്തിരിക്കരുത്! നിങ്ങളുടെ സ്വകാര്യ നിക്ഷേപ പദ്ധതിയിൽ‌ പ്രവർ‌ത്തിച്ച് ഒരു കോടിപതിയാകാനുള്ള യാത്ര ഇന്ന്‌ തന്നെ ആരംഭിക്കുക.

* മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് അപകടസാധ്യതകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

Keep Reading