PhonePe Blogs Main Featured Image

Investments

നിങ്ങളുടെ നിക്ഷേപ യാത്രയും അജയ്, ഷേരൂ, ബബ്ബർ എന്നിവരുടെ കഥകളും

PhonePe Regional|2 min read|05 July, 2021

URL copied to clipboard

അജയ്, ഷേരൂ, ബബ്ബർ എന്നിവർ കോളേജ് സഹപാഠികൾ ആയിരുന്നു. ആകസ്‌മികമായി മൂന്നുപേർക്കും ബിരുദത്തിന് ശേഷം സമാന ഓർഗനൈസേഷനിൽ തന്നെ ജോലി ലഭിച്ചു. അവർ ജോലിയിൽ പ്രവേശിച്ചത് ഒരേ സമയത്തും ഒരേ പദവിയിലും ആയതിനാൽ അവരുടെ ശമ്പളവും സമാനമായിരുന്നു.

ആദ്യ ആഴ്‌ചയും അജയുടെടേയും ഷേരുവിൻ്റേയും ബബ്ബറിൻ്റേയും കഥയും. അജയും ഷേരുവും ബബ്ബറും ഓഫീസിൽ വെച്ച് ഒരു ഫിനാൻഷ്യൽ പ്ലാനിംഗ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. അവിടെ ഫിനാൻഷ്യൽ അഡ്‌വൈസർ അവർക്കായി സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെൻ്റ് പ്ലാൻ (SIP), എങ്ങനെ സമ്പന്നനാകാം കോമ്പൗണ്ടിംഗിനുള്ള പവർ പോലെയുള്ള ചില ആശയങ്ങൾ അവതരിപ്പിച്ചു.

നേരത്തേ ആരംഭിയ്‌ക്കുക, ശരിയായി ആരംഭിക്കുക

വർ‌ക്ക്‌ഷോപ്പിൽ‌ വിശദീകരിച്ച എല്ലാ ആശയങ്ങളും ഷേരുവിന് പൂർണ്ണമായി മനസ്സിലാക്കാൻ‌ കഴിയില്ലെങ്കിലും, വർ‌ക്ക്‌ഷോപ്പിൽ‌ നിന്നും അദ്ദേഹത്തിന് പ്രധാനമായും മനസ്സിലായത് ജീവിതത്തിന്റെ തുടക്കത്തിൽ‌ തന്നെ നിക്ഷേപം ആരംഭിക്കുന്നത് ഒരു വ്യക്തിയെ ദീർഘകാലത്തേക്ക്‌ സമ്പന്നനാക്കുന്നു എന്നതാണ്. അതിനാൽ, ഓരോ മാസവും ഒരു ചെറിയ തുകയാണെങ്കിലും ഒരാൾക്ക് കഴിയുന്നത്ര വേഗം നിക്ഷേപം ആരംഭിക്കണം. അതിനാൽ അദ്ദേഹം ഉടൻ തന്നെ ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ₹10,000 SIP ആരംഭിച്ചു ഒപ്പം എല്ലാ മാസവും SIP മുഖേന സമാന തുക നിക്ഷേപിക്കുന്നത് തുടർന്നു.

അജയ്‌ക്ക് അൽപ്പം സംശയമുണ്ടായിരുന്നു, അതിനാൽ ഇപ്പോൾ ആരംഭിക്കാതെ പിന്നീട് നിക്ഷേപം ആരംഭിക്കാം എന്ന് അദ്ദേഹം തീരുമാനിച്ചു.എന്നിരുന്നാലും, കൃത്യം ഒരു വർഷത്തിനുശേഷം, SIP വഴി ലാഭിക്കുന്നത് എത്ര എളുപ്പമാണെന്നും പണം സ്വരൂപിക്കാൻ ഇത് എങ്ങനെ സഹായിക്കുമെന്നും ഷെരു അജയോട് പറഞ്ഞു. തൻ്റെ നല്ല സുഹൃത്തായ ഷെരുവിൽ നിന്ന് ഇത് കേട്ട ശേഷം അജയ് സമാന ഫണ്ടിൽ തന്നെ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം തികയുമ്പോൾ ₹10,000 SIP നിക്ഷേപിക്കാൻ തുടങ്ങി.

മറുവശത്ത് ബബ്ബർ എല്ലായ്‌പ്പോഴും കരുതിയിരുന്നത് താൻ ഏറ്റവും മിടുക്കനും ശാന്തനുമാണെന്നാണ്. തന്റെ പതിവ് പാർട്ടികൾ ധാരാളം പണം ചിലവഴിച്ച് ആസ്വദിക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന് ഗാഡ്‌ജെറ്റുകളോട് താൽപ്പര്യമുണ്ടായിരുന്നു, കൂടാതെ മികച്ച ഗാഡ്‌ജെറ്റുകൾ‌ സ്വന്തമായി വാങ്ങുന്ന ശീലവുമുണ്ടായിരുന്നു. അതായത് നിക്ഷേപം നടത്താൻ അദ്ദേഹത്തിൻ്റെ കയ്യിൽ വളരെക്കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.

എന്നാൽ അത്തരമൊരു ജീവിതശൈലിയുടെ പ്രതിഫലനമായി 5 വർഷത്തിനുശേഷവും അദ്ദേഹത്തിന് നിക്ഷേപങ്ങളൊന്നുമുണ്ടായിരുന്നില്ല. ബബ്ബർ തൻ്റെ തെറ്റ് മനസിലാക്കി ഷേരുവിനേയും അജയിയെയും പിന്തുടർന്ന് അതേ ഇക്വറ്റി ഫണ്ടിൽ തന്നെ ₹10,000 SIP ആരംഭിച്ചു.

കാലക്രമേണ നിക്ഷേപം വർദ്ധിക്കുന്നു

കാലം കടന്നുപോകും തോറും, ഇക്വിറ്റി ഫണ്ടിലെ തങ്ങളുടെ SIP നിക്ഷേപം വർദ്ധിപ്പിക്കുന്നതും അവർ തുടർന്നു. ബിരുദം നേടി കൃത്യം 20 വർഷം കഴിഞ്ഞ് ഒരു കോളേജ് പുന:സമാഗമ പരിപാടിയിൽ പങ്കെടുക്കുമ്പോൾ (അവർ അവരുടെ ജോലി ജീവിതത്തിന്റെ 20 വർഷം പൂർത്തിയാക്കിയതിന് ശേഷം), അവർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ തങ്ങളുടെ SIP നിക്ഷേപത്തെക്കുറിച്ച് ചർച്ചചെയ്യാൻ തുടങ്ങി, ഒപ്പം അവരുടെ നിക്ഷേപത്തിന്റെ മൂല്യവും താരതമ്യം ചെയ്യാൻ അവർ തീരുമാനിച്ചു.

അവരുടെ നിക്ഷേപത്തിന്റെ മൂല്യം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നത് ഇതാ:

1.04 കോടി രൂപയുടെ സ്വത്താണ് ഷേരു സ്വന്തമാക്കിയത്. അജയ്‌ക്ക് ഒരു കോടി രൂപയിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും. ഏകദേശം 91 ലക്ഷത്തിനടുത്ത് എത്തിച്ചേരാൻ കഴിഞ്ഞു, കൃത്യസമയത്ത് SIP ആരംഭിക്കാൻ കഴിഞ്ഞതിൽ ഷേരുവിന് അജയ് നന്ദി പ്രകടിപ്പിച്ചു. ബബ്ബറിന് വെറും ₹52 ലക്ഷം മാത്രമേ നേടാനായുള്ളൂ. ഇത് ഷേരുവിന് നേടാൻ കഴിഞ്ഞതിൻ്റെ പകുതി മാത്രമാണ്. ഷേരുവിനോടും അജയോടും താരതമ്യപ്പെടുത്തിയപ്പോൾ ബബ്ബറിന് വളരെ ദു:ഖം തോന്നി..

ഈ കഥയുടെ ഗുണപാഠം: കഴിയുന്നത്ര വേഗം പതിവ് നിക്ഷേപം ആരംഭിക്കുക. നിങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ അതിനുള്ള സമയമായി. അല്ലെങ്കിൽ, നിങ്ങൾ ബബ്ബറിനെപ്പോലെ വളരെ കുറഞ്ഞ തുക കൊണ്ട് തൃപ്‌തിപ്പെടേണ്ടിവരും.

നിരാകരണം:

Nifty 50 TR ഇൻഡെക്‌സിലെ SIP, 2001 ജനുവരിയിൽ ആരംഭിച്ച് 2021 ഡിസംബർ വരെ തുടർന്നിരുന്നെങ്കിൽ 14.64% ആനുവൽ റിട്ടേണായി (XIRR) നേടാനാകുമായിരുന്നു. എന്നിരുന്നാലും മുകളിൽ തന്നിരിക്കുന്ന ചിത്രീകരണം പ്രകാരം നമ്മൾ 13% p.a. ക്രിയാത്‌മകമായി ഉപയോഗിച്ചു. ഡാറ്റ ഉറവിടം: ICRA അനലിറ്റിക്‌സ്. മുൻകാല പ്രകടനം ഭാവിയിൽ നിലനിൽക്കില്ല.

മ്യൂച്വൽ ഫണ്ടുകൾ മാർക്കറ്റ് റിസ്‌കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ദയവായി സ്‌കീം വിവര ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിക്കുക.

PhonePe Wealth Broking പ്രൈവറ്റ് ലിമിറ്റഡ് | AMFI — രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ARN- 187821.

Keep Reading