PhonePe Blogs Main Featured Image

Trust & Safety

വ്യാജ പേയ്മെൻ്റ് സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിന് ഇരയാകാതിരിയ്ക്കാനുള്ള മാർഗങ്ങളിതാ

PhonePe Regional|2 min read|24 August, 2023

URL copied to clipboard

സ്ക്രീൻഷോട്ടോ അതോ സ്കാം ഷോട്ടോ? വ്യാജ സ്ക്രീൻഷോട്ട് തട്ടിപ്പുകാർ, വ്യാപാരികളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്, പ്രത്യേകിച്ചും നൂറുകണക്കിന് ആളുകൾ ഒത്തുചേരുന്ന തിരക്കേറിയ ഫുഡ് സ്ട്രീറ്റുകളിലെ അല്ലെങ്കിൽ ഒരു ജനപ്രിയ ഫ്ലീ മാർക്കറ്റിലെ കച്ചവടക്കാർക്ക്. ഇത്തരം സന്ദർഭങ്ങളിൽ പേയ്മെൻ്റ് സ്ഥിരീകരണം, തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, ഇത് തട്ടിപ്പുകാർക്ക്, അവരുടെ തട്ടിപ്പിന് നിരപരാധികളെ ഇരകളാക്കുന്നതിനുള്ള മികച്ച അവസരമായി ഉപയോഗപ്പെടുത്താനാകുന്നു.

ഒരു വ്യാജ സ്ക്രീൻഷോട്ട് തട്ടിപ്പുകാരൻ , പേയ്മെൻ്റ് നടന്നുവെന്നും പണം ഇരയുടെ അക്കൗണ്ടിലേക്ക് എത്തിച്ചേർന്നുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന, പേയ്മെൻ്റ് വിജയിച്ചതായി സ്ഥിരീകരിക്കുന്ന ഒരു വ്യാജ സ്ക്രീൻഷോട്ട് നിർമ്മിക്കുന്നു.

ഓൺലൈൻ പേയ്മെൻ്റുകൾ സ്വീകരിക്കുന്നത്, പണം കൈകാര്യം ചെയ്യുന്നതിലേയും പണമിടപാടുകൾ നടത്തുന്നതിലേയും പ്രധാന പ്രശ്നങ്ങളെ തീർച്ചയായും പരിഹരിക്കുന്നവയാണ്. എങ്കിലും തട്ടിപ്പുകാരുടെ പ്രവർത്തികൾ, അസ്വസ്ഥതയുളവാക്കുന്നതും നഷ്ടങ്ങൾ സംഭവിയ്ക്കുന്നതുമായ ഒരു പോരായ്‌മയാണ്. കൂടുതൽ ബോധവാന്മാരാകുകയും ഇരയാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള മാർഗം.

തട്ടിപ്പുകാരൻ്റ് വ്യാജ സ്ക്രീൻഷോട്ട് സൃഷ്ടിക്കുന്നതെങ്ങനെ?

ഒരു യഥാർത്ഥ പേയ്മെൻ്റ് സന്ദേശ/ആപ്പ് പേജ് സ്ഥിരീകരണത്തെ എഡിറ്റുചെയ്തുകൊണ്ട് ഒരു വ്യാജ സ്ക്രീൻഷോട്ട് സൃഷ്ടിക്കുന്ന വെബ്സൈറ്റുകളും ആപ്പുകളും കണ്ടെത്തുന്നത് വളരെയെളുപ്പമാണ്. ഒരു ലളിതമായ Google സെർച്ചിലൂടെ ഇത്തരം തട്ടിപ്പുകൾക്ക് നടത്താനുള്ള നിരവധി ഓപ്ഷനുകൾ തട്ടിപ്പികാർക്ക് ലഭിക്കുന്നു.

തട്ടിപ്പ് സാഹചര്യങ്ങൾ

പേയ്‌മെൻ്റ് സ്ഥിരീകരണത്തിനായി വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉപയോഗിക്കുന്ന ചില അറിയപ്പെടുന്ന സാഹചര്യങ്ങൾ ഇതാ. ഇത് വായിക്കൂ, നിങ്ങൾ അത്തരമൊരു കെണിയിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കൂ.

  • ഓഫ്‌ലൈൻ വ്യാപാരികളെ തെറ്റിദ്ധരിപ്പിക്കൽ: വ്യാപാരി വളരെയധികം തിരക്കിലായിരിക്കുമ്പോഴോ പേയ്മെൻ്റ് സ്ഥിരീകരണം പരിശോധിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറുകയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി സംഭവിയ്ക്കുന്നത്. വ്യാപാരിയിൽ നിന്ന്, വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ചുകൊണ്ട് ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭിക്കുന്നതിന് തട്ടിപ്പുകാർ ഈ അപകടസാധ്യത മുതലെടുക്കുന്നു.
  • ഓൺലൈൻ ബിസിനസ്സുകളെ വഞ്ചിക്കൽ: മറ്റ് സന്ദർഭങ്ങളിൽ, ഉപഭോക്തൃ അടിത്തറപാകിക്കൊണ്ട്, മികച്ച ഉപഭോക്തൃ അനുഭവം നിലനിർത്താൻ ശ്രമിക്കുന്ന ഒരു പുതിയ instagram/ഇൻസ്റ്റഗ്രാം ബിസിനസ്സിന്, പേയ്മെൻ്റ് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ പോലും പേയ്മെൻ്റ് സ്ഥിരീകരണ സ്ക്രീൻഷോട്ട് അയയ്ക്കുന്ന വ്യക്തിയെ വിശ്വസിക്കേണ്ടിവരുന്നു. പേയ്‌മെന്റ് പിന്നീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ ഉൽപ്പന്നമോ സേവനമോ വാഗ്ദാനം ചെയ്യുന്നു. ഒരു തട്ടിപ്പുകാരൻ തങ്ങളെ കബളിപ്പിച്ചതായി അവർ തിരിച്ചറിയുന്നത് വളരെ വൈകിയാണ്.
  • തുക കൈവശപ്പെടുത്തുന്നതിനുള്ള മണി ട്രാൻസ്ഫർ: തുക പണമായി ലഭിക്കേണ്ട, അടിയന്തിര സാഹചര്യം ഉണ്ടെന്ന് നടിച്ചുകൊണ്ട്, തട്ടിപ്പുകാർ ഇരകളോട്, ഓൺലൈൻ പേയ്മെൻ്റ് നടത്തി, പകരം പണം കൈവശം നൽകുന്നതിന് അഭ്യർത്ഥിക്കുന്നു. പണം കൈപറ്റുന്നതിന്, അവർ ഇരയുടെ അക്കൗണ്ട് വിശദാംശങ്ങൾ എടുത്തുകൊണ്ട്, ഒരു വ്യാജ ട്രാൻസാക്ഷൻ സ്ക്രീൻഷോട്ട് കാണിക്കുന്നു.
  • വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കുള്ള വ്യാജ മണി ട്രാൻസ്ഫർ: തട്ടിപ്പിന് ഇരയാക്കേണ്ട വ്യക്തിയ്ക്ക് അബദ്ധത്തിൽ പണം അയച്ചുവെന്ന് കാണിക്കുന്നതിന് വ്യാജ സ്ക്രീൻഷോട്ട് Whatsapp-ൽ അയയ്ക്കുകയും തുടരെ അവരെ വിളിക്കുകയും ചെയ്യുന്നു. തുക അയയ്ക്കാൻ സമ്മതിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തിരികെ അയക്കാൻ അവർ ആവശ്യപ്പെടുകയും പണം കൈമാറാൻ ഇരയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വ്യാജ സ്ക്രീൻഷോട്ട് വഞ്ചനയിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള നടപടികൾ

  1. ഉൽപ്പന്നമോ സേവനമോ കൈമാറുന്നതിന് മുമ്പ് പേയ്‌മെൻ്റ് സ്ഥിരീകരണ സന്ദേശം എപ്പോഴും പരിശോധിച്ചുറപ്പിക്കുക. നിങ്ങളുടെ history/മുമ്പുള്ള ട്രാൻസാക്ഷനുകൾ പരിശോധിച്ചുകൊണ്ട് നിങ്ങൾക്കിത് ചെയ്യാൻ കഴിയും.
  2. സ്‌ക്രീൻഷോട്ടുകളെ മാത്രം ആശ്രയിക്കരുത്. പേയ്‌മെന്റുകൾ പരിശോധിക്കുന്നതിന് സ്‌ക്രീൻഷോട്ടുകൾ സഹായകരമാകുമെങ്കിലും അവ വളരെ എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാനാകുന്നവയാണ്. പകരം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ബാങ്കിൽ നിന്നുള്ള ഇമെയിൽ അല്ലെങ്കിൽ SMS അറിയിപ്പുകൾ പോലുള്ള പേയ്‌മെൻ്റ് സ്ഥിരീകരണത്തിന്റെ മറ്റ് സൂചകങ്ങൾ പരിശോധിക്കുക.
  3. ഒരു വ്യാപാരിയ്ക്ക്, ശബ്ദ സന്ദേശങ്ങളിലൂടെ പേയ്മെൻ്റ് അറിയിപ്പുകൾ ലഭിക്കുന്ന സ്മാർട്ട്സ്പീക്കറിനെ ആശ്രയിക്കാം, അവയ്ക്ക് ഒരിക്കലും തെറ്റുപറ്റുന്നില്ല

ഒരു വ്യാജ സ്‌ക്രീൻഷോട്ട് തട്ടിപ്പിന് ഇരയായാൽ നിങ്ങൾ ചെയ്യേണ്ടത്

PhonePe-യിൽ ഒരു വഞ്ചകൻ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടൻ തന്നെ ഇനിപ്പറയുന്ന മാർഗങ്ങളിലൂടെ പ്രശ്നം ഉന്നയിക്കാം:

  • PhonePe ആപ്പ്: Help section/സഹായ വിഭാഗം എന്നതിലേക്ക് പോയി“have an issue with the transaction/എനിക്ക് ഒരു ട്രാൻസാക്ഷനിൽ പ്രശ്‌നമുണ്ട്” എന്ന ഓപ്ഷന് ചുവടെ ഒരു പ്രശ്‌നം ഉന്നയിക്കുക.
  • PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക്, 80–68727374/022–68727374 എന്ന നമ്പറിൽ PhonePe കസ്റ്റമർ കെയറിനെ വിളിക്കുക, കസ്റ്റമർ കെയർ ഏജൻ്റ് നിങ്ങൾക്കായി ഒരു ടിക്കറ്റ് സൃഷ്ടിക്കുകയും ഈ പ്രശ്‌നത്തിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.
  • Webform/വെബ്ഫോം സമർപ്പിക്കൽ: നിങ്ങൾക്ക് PhonePe-യുടെ വെബ്ഫോം ഉപയോഗിച്ചും ടിക്കറ്റ് നൽകുന്നതിനാകും: https://support.phonepe.com/
  • സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഖേന നിങ്ങൾക്ക് ഒരു തട്ടിപ്പ് റിപ്പോർട്ടുചെയ്യാനാകും
    Twitter — https://twitter.com/PhonePeSupport
    Facebook — https://www.facebook.com/OfficialPhonePe
  • നിരാകരണം: നിലവിലുള്ള ഒരു പരാതിയിൽ ഒരു പരാതി/നിരാകരണം റിപ്പോർട്ട് ചെയ്യാൻ, നിങ്ങൾക്ക് you can login to https://grievance.phonepe.com/ -ൽ ലോഗിൻ ചെയ്ത്, മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടുക.
  • സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ https://www.cybercrime.gov.in/ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ 1930 എന്നതിൽ സൈബർ സെൽ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com എന്ന ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, അധികാരികളെ ഉടൻ ബന്ധപ്പെടുക.

Keep Reading