PhonePe Blogs Main Featured Image

Trust & Safety

ഓട്ടോ-ഡെബിറ്റ് ചതിക്കുഴികൾ എങ്ങനെ തിരിച്ചറിയാം? 

PhonePe Regional|2 min read|19 May, 2026

URL copied to clipboard

സബ്‌സ്‌ക്രിപ്‌ഷൻ മാൻഡേറ്റ് അഥവാ ഓട്ടോപേ എന്നത് നിശ്ചിത ഇടവേളകളിൽ നമ്മൾ അടയ്ക്കേണ്ട OTT സബ്‌സ്‌ക്രിപ്‌ഷനുകൾ, വൈദ്യുതി ബിൽ, EMI തുടങ്ങിയവ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും തനിയെ ഈടാക്കുന്നതിനായി ബാങ്കിന് നൽകുന്ന ഒരു നിർദ്ദേശമാണ്. ഇത്തരം പണമിടപാടുകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കാൻ ഓട്ടോപേ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഈ ഡിജിറ്റൽ സൗകര്യത്തിന് ചില സൈബർ സുരക്ഷാ അപകടങ്ങൾ കൂടിയുണ്ട്. 

ഈ ഓട്ടോപേ സൗകര്യം മുതലെടുത്ത് തട്ടിപ്പുകാർ ചിലപ്പൊൾ നിങ്ങളുടെ ഫോണിലേക്ക് പണം ആവശ്യപ്പെട്ടുള്ള റിക്വസ്റ്റുകളും മാൻഡേറ്റുകളും  അയക്കും. നമ്മൾ ധൃതിയിൽ അതിൽ ക്ലിക്ക് ചെയ്യും എന്ന പ്രതീക്ഷയിലാണ് അവർ അത് അയയ്ക്കുന്നത്. “വൈദ്യുതി ബിൽ അടയ്ക്കാൻ ബാക്കിയുണ്ട്”, “ലോട്ടറി ടാക്സ്”, അല്ലെങ്കിൽ “KYC അപ്‌ഡേറ്റ് ഫീസ്” തുടങ്ങിയ വ്യാജ റിക്വസ്റ്റുകളായിട്ടായിരിക്കും അപരിചിതമായ നമ്പറുകളിൽ നിന്നും ഇവ വരുന്നത്.

വ്യാജ മാൻഡേറ്റുകൾ എങ്ങനെ തിരിച്ചറിയാം?

വ്യാജ മാൻഡേറ്റ് റിക്വസ്റ്റുകൾ തിരിച്ചറിയാൻ ചില എളുപ്പവഴികളുണ്ട്. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  1. ഒറ്റത്തവണയാണോ അതോ ആവർത്തിച്ചുള്ളതാണോ: നിങ്ങൾ ഒറ്റത്തവണ അടയ്‌ക്കേണ്ട ഒരു വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ, അപ്രൂവൽ റിക്വസ്റ്റിൽ “ആവർത്തിക്കുന്നത്” എന്ന വാക്ക് ഒരിക്കലും എഴുതിയിട്ടുണ്ടാകില്ല. അത് അപ്രൂവ് ചെയ്യുന്നതിന് മുൻപായി മെസ്സേജ് കൃത്യമായി വായിച്ചു നോക്കുക. അതുപോലെ, ഈ റിക്വസ്റ്റ് വന്നിരിക്കുന്നത് വെരിഫൈഡ് ആയിട്ടുള്ള സ്ഥാപനങ്ങളിൽ (ഉദാഹരണത്തിന് KSEB, Jio പോലെയുള്ള) നിന്നാണോ അതോ അപരിചിതമായ നമ്പറിൽ നിന്നാണോ എന്ന് പരിശോധിക്കുക. PhonePe-ൽ വെരിഫൈഡ് സ്ഥാപനങ്ങൾക്ക് പച്ച ടിക്ക് മാർക്ക് നൽകിയിട്ടുണ്ടാകും.
  2. പരിശോധിക്കുക: വന്നിരിക്കുന്നത് വ്യാജ മാൻഡേറ്റ് ആണോ എന്ന സംശയമുണ്ടെങ്കിൽ, നിങ്ങളുടെ PhonePe പ്രൊഫൈൽ > ഓട്ടോപേ സെറ്റിംഗ്സ് പരിശോധിക്കുക. നിങ്ങൾക്ക് പരിചയമില്ലാത്ത എന്തെങ്കിലും മാൻഡേറ്റ് അവിടെ കണ്ടാൽ ഉടൻ തന്നെ അത് ഡിലീറ്റ് ചെയ്യുക.
  3. ഉറവിടം: യഥാർത്ഥ മാൻഡേറ്റുകൾ സാധാരണയായി അതാത് സ്ഥാപനങ്ങളുടെ ആപ്പിൽ നിന്നുതന്നെയാണ് തുടങ്ങുക (ഉദാഹരണത്തിന്, Netflix ആപ്പിൽ ഓട്ടോപേ സെറ്റ് ചെയ്യാൻ നിങ്ങൾ PhonePe തിരഞ്ഞെടുക്കുന്നത് പോലെ). എന്നാൽ വ്യാജ മാൻഡേറ്റുകൾ സാധാരണയായി SMS വഴിയുള്ള ലിങ്കുകളായോ പോപ്പ്-അപ്പുകളായോ ആണ് വരുന്നത്.

ഒരു കാര്യം എപ്പോഴും ഓർക്കുക, പണം ലഭിക്കുന്നതിനായി ഒരിക്കലും നിങ്ങളുടെ UPI പിൻ നൽകേണ്ടതില്ല. “നിങ്ങളുടെ റീഫണ്ട് ലഭിക്കുന്നതിനായി ഈ QR സ്കാൻ ചെയ്യുക” എന്ന് ആരെങ്കിലും പറഞ്ഞാൽ, അതൊരു തട്ടിപ്പാണെന്ന് ഉറപ്പിക്കാം.

PhonePe-യുടെ പ്രീ-ഡെബിറ്റ് നോട്ടിഫിക്കേഷൻ

നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നിങ്ങൾ അറിയാതെ കാശ് പോകരുത് എന്ന് PhonePe-യ്ക്ക് നിർബന്ധമുണ്ട്. അതിനായി ഞങ്ങൾ ഒരുക്കിയിട്ടുള്ള സുരക്ഷാ സംവിധാനമാണ് 24 മണിക്കൂർ മുൻപുള്ള ഓർമ്മപ്പെടുത്തൽ’. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം:

  1. മുന്നറിയിപ്പ്: PhonePe വഴി നിങ്ങൾ സെറ്റ് ചെയ്തിട്ടുള്ള ഏതൊരു ഓട്ടോപേ പേയ്മെൻ്റുകൾക്കും, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്നതിന് 24 മണിക്കൂർ മുൻപ് ഞങ്ങൾ നിങ്ങൾക്ക് ഒരു നോട്ടിഫിക്കേഷൻ അയക്കുന്നു.
  2. അവസരം: ഈ നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ, ആ ആപ്പ് നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്ന് തോന്നുകയാണെങ്കിൽ, നിങ്ങൾക്ക് ആ ഓട്ടോപേ ഡിലീറ്റ് ചെയ്യാൻ 24 മണിക്കൂർ സമയം ലഭിക്കുന്നു. അതിനായി നേരെ PhonePe പ്രൊഫൈൽ > ഓട്ടോപേ സെറ്റിംഗ്സ് എന്നതിൽ പോയി ആ മാൻഡേറ്റ് ഡിലീറ്റ് ചെയ്യുക.

PhonePe സുരക്ഷാ ടിപ്പ്: നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഓട്ടോപേ താൽക്കാലികമായി നിർത്തിവെക്കാം എന്ന കാര്യം അറിയാമോ? നിങ്ങൾ എവിടെയെങ്കിലും യാത്ര പോകുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു സേവനം കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെക്കുകയാണെങ്കിലോ, ഓട്ടോപേ പൂർണ്ണമായി റദ്ദാക്കേണ്ടതില്ല. പണം ഈടാക്കുന്നത് താൽക്കാലികമായി നിർത്താൻ ഓട്ടോപേ സെറ്റിംഗ്സിലെ Pause/താൽക്കാലികമായി നിർത്തുക എന്ന ബട്ടൻ ടാപ്പ് ചെയ്താൽ മതി.

നിങ്ങൾ ഓട്ടോപേ തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?

നിങ്ങൾ ഒരു തട്ടിപ്പിനിരയായി എന്ന് സംശയം തോന്നിയാൽ, ഉടൻ തന്നെ PhonePe ആപ്പിലെ “ഓട്ടോപേ സെറ്റിംഗ്സ്” പരിശോധിച്ച് ആ മാൻഡേറ്റ് റദ്ദാക്കുക. തുടർന്ന് എത്രയും പെട്ടെന്ന് തന്നെ അത് ബന്ധപ്പെട്ടവരെ അറിയിക്കുക. ഓർക്കുക ഓരോ നിമിഷവും വിലപ്പെട്ടതാണ്.

PhonePe-യിൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:

  • PhonePe ആപ്പ്: ‘ഹെൽപ്പ്’ സെക്ഷനിൽ പോയി പരാതി നൽകുക.
  • PhonePe കസ്റ്റമർ കെയർ: 80-68727374 / 022-68727374 എന്നീ നമ്പറുകളിൽ വിളിക്കുക
  • സോഷ്യൽ മീഡിയ:
  • പരാതി പരിഹാരം: PhonePe-യുടെ പരാതി പരിഹാര പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാം.

അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ:

  • സൈബർ ക്രൈം സെൽ: സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുകയോ 1930 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
  • ടെലികോം വകുപ്പ് (DOT): സംശയാസ്പദമായ കോളുകൾ, മെസേജുകൾ, WhatsApp/Telegram തട്ടിപ്പുകൾ എന്നിവ സഞ്ചാർ സാത്തി പോർട്ടലിലെ ചക്ഷു സൗകര്യം വഴി റിപ്പോർട്ട് ചെയ്യുക.

പ്രത്യേകം ഓർമ്മിക്കുക — PhonePe ഒരിക്കലും നിങ്ങളുടെ രഹസ്യ വിവരങ്ങളോ വ്യക്തിപരമായ വിവരങ്ങളോ ആവശ്യപ്പെടില്ല. phonepe.com എന്ന ഡൊമൈനിൽ നിന്നല്ലാതെ വരുന്ന മെയിലുകൾ, അത് PhonePe-യിൽ നിന്നാണെന്ന് അവകാശപ്പെട്ടാൽ പോലും വിശ്വസിക്കരുത്. തട്ടിപ്പ് നടന്നതായി സംശയം തോന്നിയാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടുക.

Keep Reading