PhonePe Blogs Main Featured Image

Trust & Safety

തെറ്റായ പണമിടപാട് നടത്തുമ്പോഴോ ട്രാൻസാക്ഷൻ പെൻഡിംഗ് ആകുമ്പോഴോ UPI പേയ്‌മെന്‍റുകൾ എങ്ങനെ പൂർവസ്ഥിയിൽ ആക്കാം

PhonePe Regional|2 min read|13 June, 2023

URL copied to clipboard

നിങ്ങൾ തെറ്റായ വ്യക്തിക്ക് പണം ട്രാൻസ്ഫർ ചെയ്യുകയോ നിങ്ങളുടെ പേയ്‌മെന്‍റുകൾ പെൻഡിംഗ് ആവുകയോ ചെയ്താൽ നിങ്ങളുടെ പേയ്‌മെന്‍റ് എങ്ങനെ പൂർവസ്ഥിയിൽ ആക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തെറ്റായ വ്യക്തിക്ക് അബദ്ധത്തിൽ പണം അയയ്ക്കുന്നത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. നിങ്ങൾ ഫോൺ നമ്പർ തെറ്റായി നൽകുകയോ തെറ്റായ UPI ഐഡി ടൈപ്പ് ചെയ്യുകയോ ]പണം കൈമാറാൻ തെറ്റായ വ്യക്തിയുടെ ചാറ്റിൽ ക്ലിക്ക് ചെയ്യുകയോ ചെയ്‌തിരിക്കാം. ട്രാൻസാക്ഷൻ നടന്നതിന് ശേഷം മാത്രമായിരിക്കും തെറ്റായ വ്യക്തിക്കാണ് പണം അയച്ചതെന്ന് നിങ്ങൾ മനസ്സിലാക്കുന്നത്! അത്തരം സന്ദർഭങ്ങളിൽ അല്ലെങ്കിൽ ഒരു പേയ്‌മെന്‍റ്, പെൻഡിംഗ് ആയി മാറുമ്പോൾ, ഈ ബ്ലോഗിൽ വിശദമായി പറഞ്ഞിരിക്കുന്ന നടപടിക്രമം പിന്തുടർന്ന് നിങ്ങളുടെ പേയ്‌മെന്‍റ് പൂർവസ്ഥിയിൽ ആക്കാൻ കഴിയും.

എന്താണ് തെറ്റായ പണമിടപാട്?

നിങ്ങൾ ഉദ്ദേശിച്ച സ്വീകർത്താവിന് പകരം തെറ്റായ വ്യക്തിക്ക് പണം അയയ്ക്കുമ്പോൾ, അതിനെ കൃത്യമല്ലത്ത അല്ലെങ്കിൽ തെറ്റായ പണമിടപാട് എന്ന് പറയുന്നു.

നിങ്ങൾ ഒരു തെറ്റായ പണമിടപാട് നടത്തിയാൽ എന്തുചെയ്യണം

ട്രാൻസ്ഫർ ചെയ്ത പണം സ്വീകർത്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് UPI നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനാൽ, പണിമിടപാട് നടത്തിയത് പൂർവസ്ഥിയിൽ ആക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. UPI പേയ്‌മെന്‍റുകൾ റദ്ദാക്കാനോ തിരിച്ചെടുക്കാനോ ബാങ്കുകൾ ഞങ്ങളെ അനുവദിക്കുന്നില്ല. പണം തിരികെ ലഭിക്കണമെങ്കിൽ, ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് സ്വീകർത്താവ് നിർബന്ധമായും തന്‍റെ ബാങ്കിന് സ്വന്തം സമ്മതം നൽകേണ്ടതുണ്ട്.

സ്വീകർത്താവ് ഒരു കുടുംബാംഗമോ സുഹൃത്തോ ആണെങ്കിൽ, പണം തിരികെ ലഭിക്കുന്നത് വളരെ എളുപ്പമായിരിക്കും, എന്നിരുന്നാലും നിങ്ങൾ തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുകയും നിങ്ങളുടെ ഫണ്ട് വീണ്ടെടുക്കാൻ കഴിയാതെ വരികയും ചെയ്താൽ, നിങ്ങൾ ദയവായി ഇനിപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

  1. നിങ്ങളുടെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയും പേയ്‌മെന്‍റിന്‍റെ യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് (UTR) നൽകിക്കൊണ്ട് തെറ്റായ ക്രെഡിറ്റ് ചാർജ്ബാക്ക് ഈടാക്കുകയും ചെയ്യുക.
  2. നിങ്ങൾ തെറ്റായി പണം അയച്ച വ്യക്തിക്ക് നിങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ബാങ്കിന് അവരെ നേരിട്ട് ബന്ധപ്പെടാനും പണം നിങ്ങൾക്ക് തിരികെ നൽകാൻ അഭ്യർത്ഥിക്കാനും കഴിയും.
  3. നിങ്ങൾ തെറ്റായി പണം അയച്ച വ്യക്തിക്ക് മറ്റൊരു ബാങ്കിലാണ് അക്കൗണ്ട് ഉളളതെങ്കിൽ, നിങ്ങളുടെ ബാങ്കിന് ഒരു ഇടനിലക്കാരനായി പ്രവർത്തിക്കാനും ശാഖയുടെ ചില വിശദാംശങ്ങൾ നൽകാനും മാത്രമേ കഴിയൂ. കൂടുതൽ സഹായത്തിനായി നിങ്ങൾ ബ്രാഞ്ച് സന്ദർശിച്ച് മാനേജരുമായി സംസാരിക്കേണ്ടതുണ്ട്.
  4. സ്വീകർത്താവ് അനുവദിച്ചാൽ മാത്രമേ പണം തിരിച്ചെടുക്കാൻ കഴിയൂ. സ്വീകർത്താവിന്‍റെ അനുവാദം ലഭിച്ച കഴിഞ്ഞാൽ 7 ദിവസത്തിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
  5. സ്വീകർത്താവ് നിങ്ങളുടെ അഭ്യർത്ഥനയോട് പ്രതികരിക്കാതിരിക്കുകയോ ബാങ്കിന് തുക വീണ്ടെടുക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ, നിങ്ങൾക്ക് NPCI പോർട്ടലിൽ (https://npci.org.in/) ഒരു പരാതി ഫയൽ ചെയ്യാം.
  6. മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷവും, പരാതി പരിഹരിക്കപ്പെടുന്നില്ല എങ്കിൽ, 30 ദിവസത്തിന് ശേഷം നിങ്ങൾക്ക് ബാങ്കിംഗ് ഓംബുഡ്‌സ്മാന് പരാതി നൽകാം.

എന്താണ് പെൻഡിംഗ് ഇടപാടുകൾ?

പണം കുറച്ചതിന് ശേഷവും നില പെൻഡിംഗ് ആയി കാണിക്കുന്ന പേയ്‌മെന്‍റുകളെ, പെൻഡിംഗ് ഇടപാടുകൾ എന്ന് പറയുന്നു. ഇത് ഒന്നിലധികം രീതികളിൽ സംഭവിക്കാം — നിങ്ങൾ ഒരു പേയ്‌മെന്‍റ് നടത്തുകയും നിങ്ങളുടെ ഭാഗത്ത് നിന്ന് പണമിടപാട് പൂർത്തിയാകുകയും ചെയ്യുന്നു, എന്നാൽ സ്വീകർത്താവിന് പണം ലഭിക്കുന്നില്ല, പേയ്‌മെന്‍റ് പെൻഡിംഗ് നിലയിൽ തന്നെ തുടരുന്നു, അല്ലെങ്കിൽ നിങ്ങളുടെ ഇടപാട് റദ്ദാക്കിയെങ്കിലും കിഴിച്ച പണം നിങ്ങൾക്ക് തിരികെ ലഭിക്കുന്നില്ല.

നിങ്ങളുടെ പേയ്‌മെന്‍റ് പെൻഡിംഗ് ആണെങ്കിൽ എന്ത് ചെയ്യണം

  1. ദയവായി കാത്തിരിക്കുക. നിങ്ങളുടെ പണം സുരക്ഷിതമാണ്, നിങ്ങൾക്ക് ഉടൻ പണം തിരികെ ലഭിക്കും.
  2. PhonePe ആപ്പിൽ പ്രശ്നം റിപ്പോർട്ട് ചെയ്യുക, അതുവഴി ഞങ്ങൾക്ക് പുരോഗതി ട്രാക്ക് ചെയ്യാം.
  3. പേയ്‌മെന്‍റിന്‍റെ അന്തിമ നില അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ബാങ്ക് 48 മണിക്കൂർ വരെ സമയമെടുത്തേയ്ക്കാം. നിങ്ങളുടെ ഭാഗത്ത് നിന്ന് പേയ്‌മെന്‍റ് വിജയകരമായി പൂർത്തിയായാൽ, തുക സ്വീകർത്താവിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
  4. പേയ്‌മെന്‍റ് പരാജയപ്പെട്ടാൽ, പേയ്‌മെന്‍റ് തീയതി മുതൽ 3–5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക നിങ്ങളുടെ അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കും.
  5. വേഗത്തിലുള്ള പരിഹാരത്തിനായി, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും ഇടപാടിന്‍റെ UTR നമ്പർ നൽകിക്കൊണ്ട് പരാതി ഉന്നയിക്കുകയും ചെയ്യാം.
  6. നിശ്ചിത സമയം പൂർത്തിയാക്കിയതിന് ശേഷം, ഈ വിഷയത്തിൽ നിങ്ങൾക്ക് PhonePe ആപ്പിലൂടെ പരാതി നൽകാം, അതുവഴി ഞങ്ങൾക്ക് ആ പ്രശനം പരിഹരിക്കാനും ഇടപാടിൽ ഉചിതമായ നടപടി കൈക്കൊള്ളാൻ സഹായിക്കാനും കഴിയും.

പ്രധാന കുറിപ്പ്: PhonePe ഒരിക്കലും രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. തട്ടിപ്പാണെന്ന് നിങ്ങൾക്ക് സംശയം തോന്നിയാൽ, ദയവായി ഉടൻ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

ഒരു യഥാർത്ഥ ഉപഭോക്തൃ പ്രതിനിധി ഒരിക്കലും നിങ്ങളുടെ മുഴുവൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ OTP-യോ പങ്കിടാൻ ആവശ്യപ്പെടില്ല. അംഗീകൃത ലാൻഡ്‌ലൈൻ നമ്പറുകളിൽ നിന്ന് മാത്രമേ അവർ നിങ്ങളെ ബന്ധപ്പെടുകയുള്ളൂ, മൊബൈൽ നമ്പറിൽ നിന്നല്ല. നിങ്ങളുടെ ബാങ്ക് അയച്ച അതേ ഔദ്യോഗിക ഡൊമെയ്‌നിൽ നിന്ന് അയയ്‌ക്കാത്ത ഇമെയിലുകൾ അവഗണിക്കുക. സോഷ്യൽ എഞ്ചിനീയറിംഗ് തട്ടിപ്പുകൾ സൂക്ഷിക്കുക.

ഒരു പരാതി നൽകാൻ, നിങ്ങളുടെ PhonePe ആപ്പിൽ ലോഗിൻ ചെയ്‌ത് ‘സഹായം’ എന്നതിലേക്ക് പോകുക. ‘അക്കൗണ്ട് സുരക്ഷാ പ്രശ്‌നം/ വഞ്ചനാപരമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യുക’ എന്നതിന് കീഴിൽ നിങ്ങൾക്ക് തട്ടിപ്പ് സംഭവം റിപ്പോർട്ട് ചെയ്യാം. അല്ലെങ്കിൽ നിങ്ങൾക്ക് support.phonepe.com-ലേക്ക് ലോഗിൻ ചെയ്യാനോ Twitter വഴി ബന്ധപ്പെടാനോ കഴിയും.

Keep Reading