PhonePe Blogs Main Featured Image

Trust & Safety

കോവിഡ് -19 തട്ടിപ്പുകളിൽ നിന്ന് എങ്ങനെ ജാഗ്രത പാലിക്കാം

PhonePe Regional|3 min read|09 August, 2021

URL copied to clipboard

കോവിഡ് -19 ന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചത് മുതൽ തന്നെ ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ തട്ടിപ്പുകാരും പുതിയ മാർഗങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത അക്കൗണ്ടുകളിലേക്കും ഫോൺ നമ്പറുകളിലേക്കും പണം അയയ്ക്കാനായി ഇവർ നൂതന മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ആശുപത്രി കിടക്കകൾക്കും ഓക്സിജൻ വിതരണത്തിനും വാക്സിനുകൾക്കും സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ആളുകളെ തട്ടിപ്പിനിരയാക്കുന്നത്.

നിങ്ങൾ ജാഗ്രത പാലിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചുള്ള PhonePe-യുടെ ഒരു ഗൈഡാണ് ഇത്.

കോവിഡ്-19 വാക്സിൻ രജിസ്ട്രേഷൻ

ആളുകൾക്ക് അവരുടെ ആദ്യ വാക്സിനേഷൻ കുത്തിവെപ്പിന് മുൻകൂർ ബുക്കിംഗ് വാഗ്ദാനം ചെയ്തോ സർക്കാർ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യാമെന്ന് പറഞ്ഞോ സൈബർ കുറ്റവാളികൾ പണം തട്ടുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഇവരുടെ പ്രവർത്തന രീതി ലളിതമാണ്.

  • കോവിഡ്-19 ആദ്യ കുത്തിവെപ്പ് എടുത്തിട്ടുണ്ടോ എന്ന് ചോദിച്ച് ആളുകളെ, പ്രത്യേകിച്ച് 45 വയസ്സിന് മുകളിലുള്ളവരെ വിളിക്കും
  • വാക്സിൻ എടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആളുകളോട് ഡാറ്റാബേസ് പുതുക്കാനെന്ന് പറഞ്ഞു മൊബൈലിലേക്ക് അയച്ച OTP നമ്പറുകൾ പങ്കിടാൻ ആവശ്യപ്പെടും
  • ആദ്യ ഡോസ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്ന ആളുകളോടും കുത്തിവെപ്പിനുള്ള മുൻകൂർ ബുക്കിംഗിന് സഹായിക്കാമെന്ന് പറഞ്ഞ് അവരുടെ മൊബൈൽ ഫോണിലേക്ക് അയച്ച OTP പങ്കിടാൻ ആവശ്യപ്പെടും

ഈ രണ്ട്-ഘട്ട പ്രവർത്തനങ്ങളും നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന OTP നമ്പർ പങ്കിടുന്നത് തട്ടിപ്പുകാർക്ക് നിങ്ങളുടെ ഫോണിലെ നിർണായക വിവരങ്ങളിലേക്കും ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കുന്നതടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.

അടിസ്ഥാനരഹിതമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ

പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ വാക്സിനുകൾ, ആശുപത്രി കിടക്കകളുടെ ലഭ്യത ഉൾപ്പെടെ മറ്റ് ചികിത്സാ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരിശോധിച്ചുറപ്പിച്ച വിൽപ്പനക്കാരെ ആളുകളുമായി ബന്ധിപ്പിക്കുന്ന ധാരാളം സോഷ്യൽ മീഡിയ പോസ്റ്റുകൾ സജീവമായിരുന്നു.

ഈ വിവരങ്ങൾ ഉപയോഗിച്ച്, ഓക്സിജൻ സിലിണ്ടർ വിതരണക്കാരെന്ന വ്യാജേന നിരവധി ആളുകളെയാണ് തട്ടിപ്പുകാർ കബളിപ്പിച്ചത്.

സൗജന്യ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സേവനങ്ങളുടെ മറവിൽ വ്യാജ സന്ദേശങ്ങൾ WhatsApp-ലും SMS-കളിലൂടെയും പങ്കുവെച്ച് ഈ മെസേജുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള മാൽവെയർ ലിങ്കിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നു. ഇതുവഴി നിങ്ങളുടെ ഉപകരണത്തിലേക്കും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കുന്നു.

കുത്തിവെപ്പുകൾ, അവശ്യ മരുന്ന് വിതരണം എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയ ചാനലുകളിൽ വന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഈ മഹാമാരിയുടെ സമയത്ത് വലിയ സമ്മർദ്ദത്തിലായിരുന്ന നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കൂടുതൽ ഉത്കണ്ഠാകുലരാക്കി. ഇതോടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം വ്യാജ ഹാൻഡിലുകളിൽ മരുന്നുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും “പരിശോധിച്ചുറപ്പിച്ച ലീഡുകൾ” പരസ്യം ചെയ്ത വ്യാജ ഡോക്ടർമാരുടെ പ്രൊഫൈലുകൾക്ക് പലരും ഇരയായി.

കുത്തിവെപ്പുകൾക്കും അപൂർവമായി ലഭ്യമായ മരുന്നുകൾക്കും മുൻകൂർ പണം ആവശ്യപ്പെടുകയും പണം ലഭിച്ചതിന് ശേഷം കോളുകൾ തടയുകയോ നമ്പറുകൾ മാറ്റുകയോ ചെയ്തുകൊണ്ട് ഈ തട്ടിപ്പുകാർ ആളുകളെ പറ്റിക്കുകയും ചെയ്തു.

തട്ടിപ്പ് വെബ്‌സൈറ്റുകൾ പരിശോധിക്കുകയും കോവിഡുമായി ബന്ധപ്പെട്ട് സംഭാവന നൽകുകയും ചെയ്യുന്നത് എങ്ങനെ

കൊറോണ വൈറസിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊണ്ടപ്പോൾ, നിരവധി ആളുകളാണ് സംഭാവനയും സഹായഹസ്തവുമായി മുന്നോട്ട് വന്നത്. വൈറസ് ബാധിച്ച ആളുകളെ സഹായിക്കാനെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും സംഘടനയ്ക്ക് നിങ്ങൾ പണം നൽകാൻ ഉദ്ദേശിക്കുന്നു എങ്കിൽ, അവർ എന്താണ് ചെയ്യുന്നതെന്നും കോവിഡ് സഹായവുമായി ബന്ധപ്പെട്ട അവരുടെ അവകാശവാദങ്ങൾ സൈറ്റിൽ പങ്കിടുന്ന ഉള്ളടക്കവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും അറിയാൻ നിങ്ങൾ ഈ പറഞ്ഞ സംഘടനയുടെ വെബ്സൈറ്റ് സന്ദർശിക്കണം.

സൈറ്റിൻ്റെ വിലാസം ആരംഭിക്കുന്നത് ‘HTTPS’ അല്ലെങ്കിൽ ‘HTTP’ ആണോ എന്ന് പരിശോധിക്കുക. ‘HTTPS’ ൽ തുടങ്ങുന്ന ഒരു വെബ്സൈറ്റിന് ഒരു SSL സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും, കൂടാതെ ‘HTTP’ എന്ന് തുടങ്ങുന്ന സൈറ്റിനേക്കാൾ ഇത് വളരെ സുരക്ഷിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന സംഘടനയെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾ വഴി നിങ്ങളുടെ പണം പ്രയോജനപ്പെടുത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് PhonePe ആപ്പിലെ ‘സംഭാവന’ ടാബിൽ ക്ലിക്ക് ചെയ്യാം.

PhonePe ആപ്പ് ഉപയോഗിച്ച് എങ്ങനെ സംഭാവന നൽകാം?

ഈ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് പരിശോധിച്ചുറപ്പിച്ച NGO-കൾക്കാണ് നിങ്ങളുടെ സംഭാവന നൽകുന്നതെന്ന് PhonePe ഉറപ്പാക്കുകയും നിങ്ങളുടെ റഫറൻസിനായി ആ സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. PhonePe- യിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു NGO- യ്ക്ക് നിങ്ങൾക്ക് സംഭാവന നൽകാൻ ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ സാധിക്കും.

ഘട്ടം 1: നിങ്ങളുടെ PhonePe ഹോം സ്ക്രീനിലെ ‘റീചാർജ് & പേ ബില്ലുകൾ’ ടാബിന് കീഴിലുള്ള ‘സംഭാവന’ ടാബ് ക്ലിക്ക് ചെയ്യുക.

ഘട്ടം 2: എൻജിഒകളുടെ മറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് അല്ലെങ്കിൽ നിങ്ങൾ ആർക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതിൽ നിന്ന് തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങളുടെ പേരും ഇമെയിൽ വിലാസവും നൽകുക

ഘട്ടം 4: സംഭാവന തുക നൽകുക.

ഘട്ടം 5: ലിസ്റ്റ് ചെയ്‌ത പേയ്‌മെൻ്റ് മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കുക. UPI, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നിങ്ങളുടെ PhonePe വാലറ്റ് ഉപയോഗിച്ച് സംഭാവന ചെയ്യാം.

ഘട്ടം 6: ‘സംഭാവന’ ടാബ് ക്ലിക്ക് ചെയ്ത് പേയ്‌മെൻ്റിന് അംഗീകാരം നൽകുക

തട്ടിപ്പ് ഫോൺ നമ്പറുകൾ പരിശോധിക്കാൻ നിങ്ങൾക്ക് PhonePe എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം

നിങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെടുന്നതോ അനാവശ്യമായ റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ അല്ലെങ്കിൽ സ്പാം കോളുകൾ തിരിച്ചറിയുന്നതിലെ നിങ്ങളുടെ ജാഗ്രത മറ്റുള്ളവർക്കും സഹായകമാണ്. വൈദ്യ പരിചരണത്തിനും ഓക്സിജൻ വിതരണത്തിനുമായി നിങ്ങൾക്ക് ലഭിക്കുന്ന കോളുകൾ/സ്ഥിരീകരിക്കാത്ത കോൺടാക്റ്റുകൾ എന്നിവയുടെ കൃത്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് https://www.phonepe.com/security/covid-frauds/ ലോഗിൻ ചെയ്ത് ഈ നമ്പർ പരിശോധിക്കാവുന്നതാണ്. ആളുകൾക്ക് ഇത്തരത്തിൽ സംശയം തോന്നുന്ന നമ്പറുകളാണ് ഈ പട്ടികയിലുള്ളത്. അത്തരം തട്ടിപ്പുകൾക്കെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് നിങ്ങളെ വിളിച്ച നമ്പർ ഈ പട്ടികയിൽ അപ്ഡേറ്റ് ചെയ്യാം.

ഓർമ്മിക്കുക: നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തേടുകയോ OTP/CVV അല്ലെങ്കിൽ UPI MPIN പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയോ ചെയ്യുന്ന ഒരു കോളും PhonePe അംഗീകരിക്കുന്നില്ല.

തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

ചെയ്യാവുന്ന കാര്യങ്ങൾ: വ്യാജ ഫോൺ കോളുകൾ വഴി തട്ടിപ്പ് ഒഴിവാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതിനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നവയാണ്

  • ഒരു അജ്ഞാത വ്യക്തിക്ക് പണം അയയ്‌ക്കുന്നതിന് മുമ്പ് സ്വീകരിക്കുന്നയാളുടെ വിശദാംശങ്ങൾ പരിശോധിക്കുക
  • പണം കൈമാറുന്നതിന് മുമ്പ് അക്കൗണ്ട് ഉടമയുടെ പേര്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ സ്വീകരിക്കുന്നയാളുടെ വിശദാംശങ്ങൾ പരിശോധിക്കുക.
  • കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു മൂന്നാം കക്ഷി ആപ്പും ഇൻസ്റ്റാൾ ചെയ്യരുത്. പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് പരിശോധിച്ചുറപ്പിച്ച വിശ്വസനീയമായ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക.
  • നിങ്ങൾ ഒരു അജ്ഞാത വ്യക്തിക്ക് പണം അയച്ചിട്ടുണ്ടെങ്കിൽ ഉടൻ നിങ്ങളുടെ ബാങ്കിലോ സൈബർ സെല്ലിലോ റിപ്പോർട്ട് ചെയ്യുക.
  • ഭാവിയിൽ റിസീവർ പണം ആവശ്യപ്പെടാതിരിക്കാൻ നിങ്ങളുടെ ഫോണിൽ നിന്നും PhonePe പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിൽ നിന്നും സ്വീകരിക്കുന്നയാളുടെ നമ്പർ ബ്ലോക്ക് ചെയ്യുക.
  • നിങ്ങളുടെ PhonePe ആപ്പ് ലോഗിൻ ചെയ്ത് “സഹായം” വിഭാഗത്തിലെ “അക്കൗണ്ട് സുരക്ഷയും തട്ടിപ്പ് പ്രവർത്തനം റിപ്പോർട്ട് ചെയ്യലും” ഉപയോഗിച്ച് സംഭവം റിപ്പോർട്ട് ചെയ്യുക. ഇതോടൊപ്പം,, support.phonepe.com ലേക്ക് ലോഗിൻ ചെയ്യുക.
  • പണം സ്വീകരിക്കാനായി ഒരു UPI ആപ്പിലും നിങ്ങളുടെ UPI PIN നൽകേണ്ട ആവശ്യമില്ലെന്ന് എപ്പോഴും ഓർക്കുക.

ചെയ്യാൻ പാടില്ലാത്തത്: നിങ്ങളുടെ പണം തട്ടിപ്പുകാർ തട്ടിയെടുക്കുന്നത് ഒഴിവാക്കാൻ, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം

  • നിങ്ങളുടെ UPI PIN, OTP എന്നിവ ഒരിക്കലും ആരുമായും പങ്കിടരുത്. PhonePe ജീവനക്കാർ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല.
  • Twitter, Facebook, LinkedIn, Instagram ഹാൻഡിലുകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക.
  • സാധനങ്ങളോ ഉൽപ്പന്നങ്ങളോ വിൽക്കുന്ന അജ്ഞാത വ്യാപാരികളിൽ നിന്നുള്ള ആകർഷകമായ ഓഫറുകളിൽ വീഴുന്നത് ഒഴിവാക്കുക.
  • നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ തേടുന്ന ഒരു ഫോമും ഒരിക്കലും പൂരിപ്പിക്കരുത്.
  • പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും Screen Share, Anydesk, Teamviewer തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക.
  • സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടരുത്. പകരം, ഹെൽപ്പ് ലൈൻ വിശദാംശങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
  • ഒരിക്കലും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അജ്ഞാത വിലാസങ്ങളിൽ നിന്നുള്ള ടെക്സ്റ്റുകൾക്കോ ഇമെയിലുകൾക്കോ പ്രതികരിക്കുകയും ചെയ്യരുത്.

https://support.phonepe.com/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഞങ്ങളുടെ 24*7 കസ്റ്റമർ കെയർ നമ്പറുകളായ 0806–8727–374 അല്ലെങ്കിൽ 0226–8727–374-കളിൽ വിളിക്കുകയോ ചെയ്യുക എന്നതാണ് PhonePe ഉപഭോക്തൃ പിന്തുണയിൽ എത്തിച്ചേരാനുള്ള ഒരേയൊരു ഔദ്യോഗിക മാർഗം.

ഞങ്ങൾ നിങ്ങളെ സഹായിക്കാം

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലുടനീളമുള്ള ഞങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ മാത്രം ഞങ്ങളെ ബന്ധപ്പെടുക.

Keep Reading