PhonePe Blogs Main Featured Image

Trust & Safety

KYC തട്ടിപ്പ്: അതെന്താണ് & എങ്ങനെ സുരക്ഷിതമായി തുടരാം

PhonePe Regional|2 min read|30 April, 2021

URL copied to clipboard

അതിദ്രുതം KYC‌ പൂർ‌ത്തിയാക്കാനുള്ള ശ്രമത്തിൽ‌, നിരവധി ഉപഭോക്താക്കൾ‌ KYC തട്ടിപ്പിന് ഇരയാകുന്നു. ഇത്തരം തട്ടിപ്പിന് ഇരയായ വ്യക്തിയെ പരിചയപ്പെടാം.

രോഹന് ഒരു കോൾ ലഭിച്ചു, വിളിച്ചയാൾ KYC പൂർത്തിയാക്കിയതാണോ എന്ന് ചോദിച്ചു. KYC എത്ര പ്രധാനമാണെന്നും ഇത് വൈകിപ്പിക്കരുത് എന്ന് പറയുന്നതിനുള്ള കാരണവും വിളിച്ചയാൾ സംസാരിച്ചു. ഒരു ചെറിയ നിരക്ക് നൽകിക്കൊണ്ട് കോളിലൂടെ തന്നെ നേരിട്ട് രോഹന്റെ KYC ചെയ്‌തു തരാമെന്ന് അയാൾ വാഗ്‌ദാനം ചെയ്‌തു.

അടുത്തതായി, വിളിച്ചയാൾ രോഹനോട് KYC ആരംഭിയ്‌ക്കുന്നതിന് തന്റെ മുഴുവൻ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും പങ്കിടാൻ ആവശ്യപ്പെട്ടു.. ഈ ഘട്ടത്തിൽ, തനിക്ക് പെട്ടെന്ന് KYC ലഭിക്കുമെന്നുള്ളത് രോഹന് പൂർണ ബോധ്യമായി. കോളിനിടെ, തട്ടിപ്പുകാരന്, വിദൂരത്തിരുന്നുകൊണ്ട് തന്നെ പ്രോസസ്സ് പൂർത്തിയാക്കാൻ ‘Anydesk’ എന്ന ആപ്പ് ഡൗൺലോഡുചെയ്യാൻ ആവശ്യപ്പെട്ടു.

ഇതിനുശേഷം, വിളിച്ചയാൾ രോഹനോട് തനിക്ക് ഫീസായി നൽകാൻ സമ്മതിച്ച തുക നൽകുന്നതിന് ആവശ്യപ്പെട്ടു. രോഹൻ അത് ചെയ്‌ത, ഉടൻ തന്നെ ഒരു KYC സ്ഥിരീകരണം ലഭിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകി. രോഹൻ കോൾ ഡിസ്‌കണക്‌റ്റ് ചെയ്‌തുകഴിഞ്ഞപ്പോൾ രണ്ട് സന്ദേശങ്ങൾ കണ്ടു. ഒന്ന് അദ്ദേഹത്തിന്റെ ഡെബിറ്റ് കാർഡിലെ ഒരു ഇടപാടിന്റെ OTP ആയിരുന്നു, മറ്റൊന്ന് ₹30,000 അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്‌തതിനുള്ളതും ആയിരുന്നു!

ഇവിടെ എന്താണ് സംഭവിച്ചത്:
തട്ടിപ്പുകാരൻ രോഹനോട് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട ആപ്പ് ഒരു സ്‌ക്രീൻ ഷെയറിംഗ് ആപ്പാണ്. രോഹന്റെ ഫോൺ സ്‌ക്രീനിൽ എല്ലാ പ്രവർത്തനങ്ങളും കാണാൻ ഈ ആപ്പ് തട്ടിപ്പുകാരനെ അനുവദിച്ചു.
രോഹൻ ഫീസ് കൈമാറിയപ്പോൾ, PIN, പാസ്‌വേഡ് വിശദാംശങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടും കാർഡ് നമ്പറുകളും അയാൾ കണ്ടു.
സ്വന്തം അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് തട്ടിപ്പുകാരൻ ഈ വിശദാംശങ്ങൾ ഉപയോഗിച്ചു. അയാൾക്ക് OTP ആവശ്യമായിരുന്നു, ഇൻസ്റ്റാളുചെയ്‌ത Anydesk ആപ്പ് കാരണം ഇപ്പോൾ രോഹൻ്റെ ഫോൺ സ്‌ക്രീനിൽ അതും കാണുന്നതിനായി.

ഓർമ്മിക്കുക: ഒരു ഫോൺ കോളിലൂടെയോ ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡുചെയ്യുന്നതിലൂടെയോ KYC ചെയ്യാൻ കഴിയില്ല. നിങ്ങളെ കബളിപ്പിക്കുന്നതിന്, നിങ്ങളുടെ നിലവിലുള്ള ബാങ്ക് KYC അല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് അസാധുവാണെന്നും തങ്ങൾക്ക് ഓൺലൈനിൽ അത് വീണ്ടും സാധൂകരിക്കാൻ കഴിയുമെന്നും തട്ടിപ്പുകാർ നിങ്ങളോട് പറഞ്ഞേക്കാം.. ഇതും സാധ്യമല്ല.

 • നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ കാർഡോ മറ്റേതെങ്കിലും വിശദാംശങ്ങളോ ഒരു വിളിക്കുന്നയാളുമായി പങ്കിടരുത്.
 • ഏതെങ്കിലും കോളറുടെ അഭ്യർത്ഥന പ്രകാരം Anydesk, TeamViewer അല്ലെങ്കിൽ Screenhare പോലുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും PIN- കളും മറ്റ് പ്രധാന വിശദാംശങ്ങളും കാണാൻ ഈ ആപ്പുകൾ ഒരു തട്ടിപ്പുകാരനെ അനുവദിക്കുന്നു.
 • യഥാർത്ഥ PhonePe പ്രതിനിധികൾ ഒരിക്കലും ഫോണിലൂടെ നിങ്ങളുടെ KYC ചെയ്യാൻ നിങ്ങളെ വിളിക്കുകയോ മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ഇല്ല.

തട്ടിപ്പുകാരിൽ നിന്ന് സുരക്ഷിതരായിരിക്കാൻ നിങ്ങൾ ഓർമ്മിക്കേണ്ടത് ഇവയെല്ലാമാണ്:
PhonePe ഒരിക്കലും രഹസ്യവിവരങ്ങൾ ആവശ്യപ്പെടുന്നില്ല. ഒരു PhonePe-യുടെ പ്രതിനിധിയായി ആരെങ്കിലും നിങ്ങളോട് അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ അവരോട് ആവശ്യപ്പെടുക. @phonepe.com ഡൊമെയ്‌നിൽ നിന്നുള്ള ഇമെയിലുകൾക്ക് മാത്രം പ്രതികരണം നൽകുക.

 • Google, Twitter, FB മുതലായവയിൽ PhonePe കസ്‌റ്റമർ സപ്പോർട്ട് നമ്പറുകൾക്കായി തിരയരുത്. PhonePe കസ്‌റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുന്നതിനുള്ള ഏക ഔദ്യോഗിക മാർഗം support.phonepe.com ആണ്
 • PhonePe സപ്പോർട്ടിൽ നിന്നാണെന്ന്, അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത മൊബൈൽ നമ്പറുകളിലേക്ക് ഒരിക്കലും വിളിക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്.
 • വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഞങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ഞങ്ങളുമായി ബന്ധപ്പെടുക.
  ട്വിറ്റർ ഹാൻഡിലുകൾ: https://twitter.com/PhonePe
  https://twitter.com/PhonePeSupport
  – Facebook അക്കൗണ്ട്: https://www.facebook.com/OfficialPhonePe/
 • നിങ്ങളുടെ കാർഡോ അക്കൗണ്ട് വിശദാംശങ്ങളോ അപഹരിക്കപ്പെട്ടാൽ:
  – Support.phonepe.com എന്നതിലേക്ക് റിപ്പോർ‌ട്ട് ചെയ്യുക
  – നിങ്ങളുടെ അടുത്തുള്ള സൈബർ സെല്ലിനെ സമീപിച്ച് ഒരു പോലീസ് പരാതി നൽകുക.

സുരക്ഷിതമായി ട്രാൻസാക്ഷൻ നടത്തുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ കാണുക: https://youtu.be/VbfhRK23BQU

Keep Reading