PhonePe Blogs Main Featured Image

Trust & Safety

തട്ടിപ്പുകാരെ വെളിച്ചത്ത് കൊണ്ടുവരൂ: വൈദ്യുതി പേയ്മെൻ്റ് തട്ടിപ്പുകളെ ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

PhonePe Regional|3 min read|25 September, 2023

URL copied to clipboard

ഡിജിറ്റൽ പുരോഗമനത്തിന് പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിൽ, ബില്ലുകളും ചെലവുകളും കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യപ്രദമായ മാർഗ്ഗമായി ഓൺലൈൻ പേയ്‌മെന്റുകൾ മാറിയിരിക്കുന്നു. എന്നിരുന്നാലും, സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസൃതമായി, സൈബർ കുറ്റവാളികളുടെ തന്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു.

ഈ ബ്ലോഗ്, ഇന്ത്യയിലെ ഓൺലൈൻ വൈദ്യുതി ബിൽ പേയ്‌മെൻ്റിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തട്ടിപ്പ് എന്ന ഭീഷണിയിലേക്ക് വെളിച്ചം വീശുന്നു, അതിന്റെ വിവിധ രൂപങ്ങൾ, സാധ്യമായ അനന്തരഫലങ്ങൾ, ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായി തുടരാനുള്ള സജീവമായ നടപടികൾ എന്നിവയും ചർച്ച ചെയ്യുന്നു.

ഡിജിറ്റൽ പേയ്മെൻ്റുകളുടെ ആവിർഭാവം:

ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിലൂടെ വൈദ്യുതി ബിൽ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ട്രാൻസാക്ഷനുകൾ അതിദ്രുതമായി വർദ്ധിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സൗകര്യവും വേഗതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു, ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് ബില്ലുകൾ അടയ്ക്കാൻ സാധിക്കുന്നു.

ഓൺലൈൻ വൈദ്യുതി ബിൽ പേയ്മെൻ്റ് തട്ടിപ്പുകളുടെ ആമുഖവും രീതികളും:

വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും അത് ഉടൻ ക്ലിയർ ചെയ്യണമെന്നും ടെക്സ് മെസേജ് അയച്ചുകൊണ്ട്തട്ടിപ്പുകാർ സാധാരണയായി ആളുകളുടെ ഫോൺ ഹാക്ക് ചെയ്യുന്നു. വൈദ്യുതി ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങൾ, കഴിഞ്ഞ മാസത്തെ ബിൽ ഇതുവരെ അടയ്‌ക്കാത്തതിനാൽ ഇന്ന് രാത്രി അവരുടെ വീട്ടിലെ വൈദ്യുതി ഓഫായിരിക്കുമെന്ന് സ്വീകർത്താവിന് മുന്നറിയിപ്പ് നൽകുന്നു.

ഉദാഹരണം:

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ മുൻ മാസത്തെ ബിൽ അടച്ചതായി അടയാളപ്പെടുത്താത്തിനാൽ, ഇന്ന് രാത്രി 8:30 ന് നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. ദയവായി ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ 824*****59 എന്ന നമ്പറിൽ ബന്ധപ്പെടുക. വൈദ്യുതി ഓഫീസിൽ നിന്നും. നന്ദി.

രീതികൾ:

ഫിഷിംഗ് തട്ടിപ്പുകൾ:

ഉപയോക്താക്കളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ അവർ വെളിപ്പെടുത്തുന്നതിന് കബളിപ്പിക്കുന്ന ഇമെയിലുകളോ ടെക്‌സ്‌റ്റ് സന്ദേശങ്ങളോ വ്യാജ വെബ്‌സൈറ്റുകളോ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നു. അവരിൽ സംശയം തോന്നാത്ത, ഇരകൾ, തട്ടിപ്പുകാർക്ക് അവരുടെ വ്യാജ ബില്ലുകൾക്ക് പണം നൽകിയേക്കാം.

മാൽവെയർ ആക്രമണങ്ങൾ:

ക്ഷുദ്രകരമായ ഈ സോഫ്‌റ്റ്‌വെയറുകൾ, ഉപകരണങ്ങളെ ബാധിക്കുകയും പേയ്‌മെന്റ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കുകയും ചെയ്യും. ഇതിലൂടെ ഹാക്കർമാർക്ക് ഓൺലൈൻ ട്രാൻസാക്ഷനുകൾ തടസ്സപ്പെടുത്താനും പേയ്‌മെന്റ് പ്രക്രിയകൾ നിയന്ത്രിക്കാനും കഴിയും.

വ്യാജ പേയ്‌മെൻ്റ് പോർട്ടലുകൾ:

സാങ്കൽപ്പിക വൈദ്യുതി ബില്ലുകൾക്കുള്ള പേയ്‌മെന്റുകൾ കൈക്കലാക്കാൻ, തട്ടിപ്പുകാർ ആധികാരികമായി തോന്നുന്ന പേയ്‌മെന്റ് പോർട്ടലുകൾ സൃഷ്ടിക്കുന്നു. ഉപയോക്താക്കൾ, തങ്ങൾ നിയമാനുസൃതമായ പേയ്‌മെന്റുകൾ നടത്തുന്നതായി കരുതി, ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നു.

സേവന ദാതാക്കളുടെ ആൾമാറാട്ടം:

ഉപയോക്താക്കൾക്ക് കുടിശ്ശിക ബില്ലുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട്, തട്ടിപ്പുകാർ ഫോൺ കോളുകളിലൂടെയോ ഇമെയിലുകളിലൂടെയോ വൈദ്യുതി ദാതാക്കളായി ആൾമാറാട്ടം നടത്തിയേക്കാം. തട്ടിപ്പുകാരുടെ ചാനലുകളിലൂടെ ഉടനടി പണമടയ്ക്കാൻ അവർ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു.

ഓൺലൈൻ വൈദ്യുതി ബിൽ പേയ്‌മെൻ്റ് തട്ടിപ്പിന്റെ അനന്തരഫലങ്ങൾ:

സാമ്പത്തിക നഷ്ടം:

ഇരകൾ അറിയാതെ സൈബർ ക്രിമിനലുകൾക്ക് പണം കൈമാറുന്നു, ഇത് ഉടനടി പണനഷ്ടം ഉണ്ടാക്കുന്നു.

ഐഡന്റിറ്റി മോഷണം: വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നത് ഐഡന്റിറ്റി മോഷണത്തിനും തുടർന്നുള്ള സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും.

സ്വകാര്യത ലംഘനം:

സെൻസിറ്റീവ് ഡാറ്റ തെറ്റായ കൈകളിൽ എത്തിച്ചേരുന്നതിലൂടെ സ്വകാര്യത ഹനിക്കപ്പെടുന്നതിനും ഉപയോക്താക്കളെ മറ്റ് തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാക്കപ്പെടുന്നതിനും കാരണമാകുന്നു.

പ്രതിരോധ നടപടികൾ:

ഉറവിടങ്ങൾ വെരിഫൈചെയ്യുക:

ഓൺലൈൻ പേയ്‌മെന്റുകൾക്കായി നിയമാനുസൃത വൈദ്യുതി ദാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും ആപ്പുകളും മാത്രം ഉപയോഗിക്കുക.

ബോധവാന്മാരാകുക: സൈബർ സുരക്ഷാ ട്രെൻഡുകൾ പിന്തുടരുക, സാധാരണ തട്ടിപ്പുകളെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുക.

URL-കൾ പരിശോധിക്കുക:

വെബ്‌സൈറ്റിന്റെ URL, “https://” എന്നതിൽ ആരംഭിക്കുന്നുവെന്നും ഒരു സുരക്ഷിത കണക്ഷനെ സൂചിപ്പിക്കുന്ന ഒരു പാഡ്‌ലോക്ക് ചിഹ്നമുണ്ടെന്നും ഉറപ്പാക്കുക.

പേയ്മെൻ്റ് അഭ്യർത്ഥനകൾ വെരിഫൈചെയ്യുക:

ഏതെങ്കിലും ട്രാൻസാക്ഷനുകൾ നടത്തുന്നതിന് മുമ്പ് പേയ്‌മെന്റ് അഭ്യർത്ഥനകളുടെ ആധികാരികതയും അയച്ചയാളുടെ വിവരങ്ങളും എപ്പോഴും രണ്ടുതവണ പരിശോധിക്കുക.

സുരക്ഷിത ആശയവിനിമയ ചാനലുകൾ:

പേയ്‌മെന്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾക്കോ ​​ആശങ്കകൾക്കോ ​​വേണ്ടി നിങ്ങൾ നിയമാനുസൃതമായ കസ്റ്റമർ സപ്പോർട്ട് ചാനലുകളുമായി മാത്രമേ ആശയവിനിമയം നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുക.

ഔദ്യോഗിക ആപ്പുകൾ ഉപയോഗിക്കുക:

ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നും വെരിഫൈചെയ്തിട്ടുള്ള ഉറവിടങ്ങളിൽ നിന്നും മാത്രം UPI ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

URL-കൾ പരിശോധിക്കുക: നിയമസാധുതയ്ക്കും സുരക്ഷയ്ക്കുമായി വെബ്‌സൈറ്റ് URL-കൾ പരിശോധിക്കുക (“https”, ഒരു പാഡ്‌ലോക്ക് ഐക്കൺ എന്നിവ ഉണ്ടോ എന്ന് നോക്കുക).

റ്റു-ഫാക്റ്റർ ഓതൻ്റിക്കേഷൻ (2FA):

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്ക് ഒരു അധിക സുരക്ഷാ പാളികൂടി ചേർക്കാൻ സാധ്യമെങ്കിൽ 2FA പ്രവർത്തനക്ഷമമാക്കുക.

വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക: വ്യക്തിപരമോ സാമ്പത്തികമോ പാസ്‌വേഡുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങൾ ഒരിക്കലും ഇമെയിൽ വഴിയോ ഫോണിലൂടെയോ പങ്കിടരുത്.

സംഭവങ്ങൾ റിപ്പോർട്ടുചെയ്യൽ:

ഓൺലൈൻ വൈദ്യുതി ബിൽ പേയ്‌മെൻ്റ് തട്ടിപ്പ് നടന്നുവെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, അത് ഉടൻ തന്നെ നിങ്ങളുടെ വൈദ്യുതി ദാതാവിനും ലോക്കൽ പോലീസ് അല്ലെങ്കിൽ സൈബർ ക്രൈം ഹെൽപ്പ് ലൈനുകൾ പോലുള്ള ഉചിതമായ അധികാരികൾക്കും റിപ്പോർട്ട് ചെയ്യുക.

UPI അടിസ്ഥാനമാക്കിയുള്ള തട്ടിപ്പിനെ തടയുന്നതിനുള്ള ശ്രമങ്ങൾ:

ബോധവൽക്കരണ കാമ്പയിനുകൾ:

ഗവൺമെന്റുകളും ധനകാര്യ സ്ഥാപനങ്ങളും സൈബർ സുരക്ഷാ ഏജൻസികളും UPI-യുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചും സുരക്ഷിതമായ പേയ്മെൻ്റ് രീതികളെക്കുറിച്ചും ഉപയോക്താക്കളെ ബോധവത്കരിക്കാൻ കാമ്പെയ്‌നുകൾ നടത്തുന്നു.

ആപ്പ് സുരക്ഷ: അനധികൃത ആക്‌സസും തട്ടിപ്പും തടയുന്നതിന് പേയ്‌മെന്റ് ആപ്പുകൾ അവരുടെ സുരക്ഷാ നടപടിക്രമങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നു.

ഉപസംഹാരം:

വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യം ഉപഭോക്താക്കളുടെ ജീവിതത്തെ അനായാസമാക്കി, എന്നാൽ ഇത് അത്രതന്നെ ഉയർന്ന ജാഗ്രതയും ആവശ്യപ്പെടുന്ന ഒന്നാണ്. സൈബർ കുറ്റവാളികൾ സാമ്പത്തിക നേട്ടങ്ങൾക്കായി ഡിജിറ്റൽ വഴികൾ ഉപയോഗപ്പെടുത്തുന്നു. ബോധവാന്മാരാകുന്നതിലൂടെയും, മികച്ച പേയ്മെൻ്റ് രീതികൾ പിന്തുടരുന്നതിലൂടെയും ജാഗ്രതയോടെയുള്ള സമീപനത്തിലൂടെയും, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പിലെ ഓൺലൈൻ വൈദ്യുതി ബിൽ പേയ്‌മെന്റ് തട്ടിപ്പിന്റെ പിടിയിൽ നിന്ന് നിങ്ങളുടെ സാമ്പത്തികവും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കാൻ സഹായകരമാകും..

വൈദ്യുതി തട്ടിപ്പിന് ഇരയായാൽ നിങ്ങൾ ചെയ്യേണ്ടത്:

നിങ്ങൾ ഒരു വൈദ്യുതി തട്ടിപ്പിനോ വഞ്ചനയ്‌ക്കോ ഇരയായിട്ടുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, സാധ്യമായ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ നഷ്ടങ്ങൾ തടയുന്നതിനും ഉടനടി നടപടിയെടുക്കുന്നത് നിർണായകമാണ്. നിങ്ങൾ പാലിക്കേണ്ട ഘട്ടങ്ങൾ ഇതാ:

  1. PhonePe ആപ്പ്: Help/സഹായ വിഭാഗത്തിലേക്ക് പോയി “have an issue with the transaction/ട്രാൻസാക്ഷനിൽ പ്രശ്‌നമുണ്ട്” ഓപ്‌ഷനു കീഴിൽ ഒരു പ്രശ്നം ഉന്നയിക്കുക.
  2. PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374/022–68727374 എന്ന നമ്പറിൽ വിളിക്കാം, ശേഷം ഒരു കസ്റ്റമർകെയർ ഏജൻ്റ് നിങ്ങൾക്കായി ഒരു ടിക്കറ്റ് സൃഷ്ടിച്ച്, നിങ്ങളുടെ പ്രശ്‌നത്തിൽ സഹായിച്ചേക്കാം.
  3. വെബ്ഫോം സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോം ഉപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് എടുക്കാനും കഴിയും, https://support.phonepe.com/
  4. സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് തട്ടിപ്പിനുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം
    Twitter — https://twitter.com/PhonePeSupport
    Facebook — https://www.facebook.com/OfficialPhonePe
  5. പരാതി: നിലവിലുള്ള ഒരു പരാതിയിൽ ഒരു പരാതി റിപ്പോർട്ട് ചെയ്യാൻ, നിങ്ങൾക്ക് ലോഗിൻ ചെയ്യാം https://grievance.phonepe.com/ ശേഷം, മുമ്പ് സൃഷ്ടിച്ച ടിക്കറ്റ് ഐഡി പങ്കിടുക.
  6. സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-ൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ ഇമെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, അധികാരികളെ ഉടൻ ബന്ധപ്പെടുക.

Keep Reading