Trust & Safety
സിം സ്വാപ്പ് തട്ടിപ്പുകാരിൽ നിന്നും എങ്ങനെ രക്ഷപ്പെടാം!
PhonePe Regional|1 min read|03 October, 2019
ബാങ്ക് പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് അജ്ഞാത നമ്പറിൽ നിന്നും ഫോൺ കോളുകൾ വരുന്നു. നിങ്ങൾക്ക് OTP ലഭിച്ച SMS സന്ദേശങ്ങൾ പങ്കിടുന്നതിന് അവശ്യപ്പെടുന്നു. തട്ടിപ്പുകാർ നിങ്ങളുടെ പണം അപഹരിക്കുന്നതിന് തക്കം പാർത്തിരിക്കുകയാണ്. പണം അപഹരിക്കുന്നതിന് തട്ടിപ്പുകാർ ഉപയോഗിക്കുന്ന മാർഗങ്ങൾ അറിഞ്ഞിരിക്കുന്നതിലൂടെ, അവരിൽ നിന്ന് അകന്നിരിക്കുന്നതും അവരെ അവഗണിക്കുന്നതും എളുപ്പമുള്ളതാക്കുന്നു.
തുടർച്ചയായുള്ള ഇത്തരം തട്ടിപ്പ് പരമ്പരകളെകരുതിയും ഉപഭോക്തൃ സുരക്ഷ മുൻനിർത്തിയും വിവിധതരം വഞ്ചനകളേയും തട്ടിപ്പുകളേയും ഞങ്ങൾ തടയും.
എന്താണ് സിം സ്വാപ്പ് ഫ്രോഡ്?
നിങ്ങളുടെ സിം പോലെ മറ്റൊന്നു സൃഷ്‌ടിച്ചെടുത്ത് നിങ്ങളിൽ നിന്നും വ്യക്തിപരമായ എല്ലാ വിവരങ്ങളും ചോർത്തിയെടുക്കുകയും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അപഹരിക്കുകയുമാണ് ഇത്തരം മോഷ്‌ടാക്കൾ ചെയ്യുന്നത്. പണമിടപാടുകൾക്ക് ബാങ്ക് നൽകുന്ന ഒടിപി കൾ പോലും ഈ സിം മുഖേന ലഭ്യമാകുന്നതിനാൽ മോഷ്‌ടാക്കൾക്ക് ഇത് വളരെ ലളിതമായ പ്രക്രിയയായി മാറുന്നു.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് — PhonePe ഒരിക്കലും രഹസ്യാത്‌മകമോ വ്യക്തിഗതമോ അയ വിശദാംശങ്ങൾ ചോദിക്കില്ല. Phonepe.com എന്ന ഡൊമെയിനിൽ നിന്നുള്ളതല്ലെങ്കിൽ PhonePe എന്ന് പറഞ്ഞുവരുന്ന എല്ലാ മെയിലുകളും അവഗണിക്കുക. തട്ടിപ്പുകാരാണെന്ന് സംശയിക്കുന്നുവെങ്കിൽ അധികാരികളുമായി ഉടൻ ബന്ധപ്പെടുക.
എങ്ങനെയാണ് സ്വിം സ്വാപ്പ് ഫ്രോഡ് നടക്കുന്നത്?
- മോഷ്‌ടാക്കൾ നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററിന്റേയോ മറ്റേതെങ്കിലും പേരിലോ നിങ്ങളുമായി ബന്ധപ്പെടുകയും നിങ്ങളുടെ നെറ്റ്‌വെർക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് ഒരു SMS ഫോർവാർഡ് ചെയ്യുന്നതിനും ആവശ്യപ്പെടുന്നു, ഈ എസ് എം എസിൽ നിങ്ങളുടെ സിം ന്റെ പുറകുവശത്തുള്ള 20 അക്ക നമ്പരും ഉൾപ്പെടുന്നു, ഒപ്പം അവർ നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളും ആവശ്യപ്പെടുന്നു.
- പുതുതായി നിർമ്മിച്ചെടുക്കുന്ന സിം, നിങ്ങളുടെ നിലവിലെ സിം നെ നിർജ്ജീവമാക്കുകയും, ഡ്യൂപ്ലിക്കേറ്റ് സിം നെ സജീവമാക്കുകയും ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ കയ്യിലുള്ള സിം പ്രവർത്തനരഹിതമാകുന്നു.
- പണം കൈമാറുന്നതിന്, മോഷ്‌ടാക്കൾ നിങ്ങളുടെ ഫോൺ നമ്പരും SMS-ഉം ബാങ്ക് വിശദാംശങ്ങളും ഉപയോഗപ്പെടുത്തുന്നു.
- പണം കൈമാറുന്നതിന്, മോഷ്‌ടാക്കൾ നിങ്ങളുടെ ഫോൺ നമ്പരും SMS-ഉം ബാങ്ക് വിശദാംശങ്ങളും ഉപയോഗപ്പെടുത്തുന്നു.
യാതൊരു കാരണങ്ങളുമില്ലാതെ ദീർഘ സമയം നിങ്ങളുടെ മൊബൈൽ കണക്‌റ്റിവിറ്റി നഷ്‌ടമാവുകയാണെങ്കിൽ, എന്തോ പ്രശ്‌നമുണ്ട് എന്നതിൻ്റെ തെളിവാകാം അത്. ഇങ്ങനെ സംഭവിയ്‌ക്കുകയാണെങ്കിൽ നിങ്ങളുടെ മൊബൈൽ ഓപ്പറേറ്ററുമായി ബന്ധപ്പെടുക.
സ്വിം സ്വാപ്പ് ഫ്രോഡിൽ നിന്നും എങ്ങനെ രക്ഷപ്പെടാം:
- ആരുമായും നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ പങ്കിടരുത് (കാർഡ് നമ്പർ, കാലാവധി, പിൻ).
- നിങ്ങളുടെ ബാങ്കിൽ നിന്ന് അല്ലെങ്കിൽ മൊബൈൽ ഓപ്പറേറ്ററിൽ നിന്ന് ഇമെയിൽ സന്ദേശങ്ങളോ SMS-കളോ വരുകയാണെങ്കിൽ അത് ബാങ്കിന്റെ/ മൊബൈലിന്റെ ഔദ്യോഗിക വിലാസത്തിൽ നിന്നുള്ളതാണെന്നത് ഉറപ്പാക്കുക.
- നിങ്ങൾക്ക് SMS മുഖേനയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന OTP-കൾ അല്ലെങ്കിൽ മറ്റ് കോഡുകൾ എന്നിവ ആരുമായും പങ്കിടരുത്.
- നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള പണമിടപാടുകളുടെ വിവരങ്ങൾ ട്രാക്കുചെയ്യുന്നതിന് ഇമെയിൽ അല്ലെങ്കിൽ SMS അറിയിപ്പുകൾ സബ്‌സ്ക്രൈബുചെയ്യുക (നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് സബ്‌സ്‌ക്രൈബുചെയ്യാനാവുന്നതാണ്).
- പതിവായി നിങ്ങളുടെ ബാങ്ക് പണമിടപാടുകൾ പരിശോധിക്കുക.
സുരക്ഷിതമായി ട്രാൻസാക്ഷൻ നടത്തുന്നതിനെക്കുറിച്ചുള്ള വീഡിയോ കാണുക: https://youtu.be/I2GNsUAS0GY