PhonePe Blogs Main Featured Image

Trust & Safety

ടോപ്പ് അപ്പ് തട്ടിപ്പുകാരിൽ നിന്നും അകലം പാലിക്കൂ

PhonePe Regional|1 min read|07 May, 2021

URL copied to clipboard

നിങ്ങളുടെ ബാങ്കിൽ നിന്നോ RBI-ൽ നിന്നോ ഒരു ഇ-കോമേഴ്‌സ് സൈറ്റിൽ നിന്നോ ഉള്ള ഒരു പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയോ അല്ലെങ്കിൽ ഒരു ലോട്ടറി സ്‌കീം ആണെന്ന് പറഞ്ഞോ ഒരു കോൾ നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങളിൽ നിന്നും ചില വിവരങ്ങൾ ആരാഞ്ഞതിനുശേഷം നിങ്ങളുടെ 16 അക്ക കാർഡ് നമ്പറും CVV-യും പങ്കിടാൻ ആവശ്യപ്പെടുന്നു. ആ കോളിന്റെ ആധികാരികത മാനിച്ച് നിങ്ങൾ അവ പങ്കിടുന്നു.

അടുത്തതായി നിങ്ങൾക്കൊരു കോഡ് ഉൾപ്പെടുന്ന SMS ലഭിക്കുന്നു. ഒരു പരിശോധിച്ചുറപ്പിക്കലിനായി ഈ കോഡ് ആവശ്യമാണെന്ന് കാണിച്ച് അവ ചോദിക്കുന്നതിനായി ആ വ്യക്തി നിങ്ങളെ തിരികെ വീണ്ടും വിളിക്കുന്നു. അത് നിങ്ങൾ നൽകി കഴിയുമ്പോൾ തന്നെ തട്ടിപ്പുകാരുടെ വാലറ്റിലേക്ക് നിങ്ങളുടെ അക്കൗണ്ടിലുള്ള പണം മുഴുവൻ മാറ്റപ്പെടുന്നു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ട് കാലിയായതായും നിങ്ങളിൽ നിന്ന് പണം അപഹരിക്കപ്പെട്ടതായും നിങ്ങൾ മനസ്സിലാക്കും.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ: PhonePe ഒരിക്കലും രഹസ്യാത്മകമായതോ വ്യക്തിഗതമായതോ ആയ വിവരങ്ങൾ ആവശ്യപ്പെടില്ല. phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-ൽ നിന്നുള്ളത് എന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. തട്ടിപ്പുകാരാണെന്ന് സംശയം തോന്നുകയാണെങ്കിൽ, അധികൃതരുമായി ഉടൻ തന്നെ ബന്ധപ്പെടുക.

OTP-കൾ ആരുമായും പങ്കിടരുത്!

എന്തായിരിക്കാം സംഭവിച്ചത്?

  • ‘ബാങ്ക് പ്രതിനിധി’ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഒരു തട്ടിപ്പുകാരനാണ്. നിങ്ങൾ നൽകിയ വിശദാംശങ്ങൾ ഉപയോഗിച്ച് അവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം കൈക്കലാക്കി.
  • തട്ടിപ്പുകാർക്ക് പ്രധാനമായും വേണ്ടത്, പണം കൈമാറുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന OTP അറിയുക എന്നതാണ്. നിങ്ങൾ അത് പങ്കിടുന്നതോടെ തട്ടിപ്പുകാരുടെ വാലറ്റിലേക്ക് പണം എളുപ്പത്തിൽ മാറ്റപ്പെടുന്നു.
  • നിങ്ങളുടെ പണം തട്ടിപ്പുകാരുടെ വാലറ്റിലേക്ക് ടോപ്പ് അപ്പ് ചെയ്യുന്നതോടെ, അവർ ആ പണം അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഉടനടി മാറ്റുന്നു.
  • ഇപ്രകാരം നിങ്ങളുടെ പണമെല്ലാം വിവിധ അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ, അപഹരിക്കപ്പെട്ട പണം തട്ടിപ്പുകാരിൽ നിന്നും തിരിച്ചെടുക്കുന്നതിന് അധികാരികൾക്ക് പ്രയാസമുള്ളതാക്കിതീർക്കുന്നു.

തട്ടിപ്പുകാർ പണം അപരിക്കുന്ന രീതി!

ഇവരിൽ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാം:

  • നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ (കാർഡ് നമ്പർ, കാലവധി, PIN) ആരുമായും പങ്കിടരുത്.
  • നിങ്ങൾക്ക് SMS അല്ലെങ്കിൽ മറ്റ് ചാനലുകൾ മുഖേന ലഭിക്കുന്ന OTP-കളോ മറ്റ് കോഡുകളോ ആരുമായും പങ്കിടരുത്.
  • നിങ്ങൾക്ക് ഒരു അജ്‌ഞാത നമ്പറിൽ നിന്നും ബാങ്ക് പ്രതിനിധിയാണെന്നും നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യമാണെന്നും ചോദിച്ചുകൊണ്ട് ആരെങ്കിലും കോൾ ചെയ്യുകയാണെങ്കിൽ, ആ കോളിൽ തുടരാതിരിക്കുക, ഉടൻ തന്നെ ആ കോൾ ഡിസ്‌കണക്‌റ്റുചെയ്യുക.
  • ഫോണിലൂടെ ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ പാലിക്കരുത്. പകരം, നിർദ്ദേശങ്ങൾ അടങ്ങിയ ഒരു ഇമെയിൽ അയയ്‌ക്കുന്നതിന് ആവശ്യപ്പെടുക.
  • ഇമെയിൽ ലഭിക്കുകയാണെങ്കിൽ അതിന്റെ ഡൊമെയ്‌ൻ പരിശോധിക്കുക. അത് [XYZ]@gmail.com എന്നപോലുള്ള ഡൊമെയ്‌നിൽ നിന്നോ മറ്റ് ഇമെയിൽ ദാതാക്കളിൽ നിന്നോ ഉള്ളതാണെങ്കിൽ ആ മെയിൽ അവഗണിക്കുക. പ്രധാനമായും ആ ഇമെയിൽ ഡൊമെയ്‌ൻ ബാങ്കിന്റെ യഥാർത്ഥ ഡൊമെയ്‌നുമായി പൊരുത്തമുള്ളതാണോ എന്നത് പരിശോധിക്കുക. എല്ലാ ബാങ്ക് ഇമെയിലുകളും സുരക്ഷിതമായ https ഡൊമെയ്‌നിൽ നിന്നും ഉള്ളതാണ്.

സുരക്ഷിതമായി ട്രാൻസാക്ഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള വീഡിയോ കാണൂ: https://youtu.be/4mXbF_r5K5A

Keep Reading