Trust & Safety
നിങ്ങളുടെ ഐഡൻ്റിറ്റി സംരക്ഷിക്കൂ, ആധാർ കാർഡ് തട്ടിപ്പ് തടയൂ
PhonePe Regional|2 min read|19 August, 2024
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായ ആധാർ, ബയോമെട്രിക്‌സിൻ്റെയും വ്യക്തിഗത വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്വമേധയാ 12 അക്ക ഐഡൻ്റിറ്റി നേടാൻ ഇന്ത്യക്കാരെ അനുവദിക്കുന്നു.
ബാങ്ക് അക്കൗണ്ട് തുറക്കാനും പാസ്‌പോർട്ട് നേടാനും സബ്‌സിഡികൾ നേടാനും സർക്കാർ സ്കീമുകൾക്ക് അപേക്ഷിക്കാനും ആധാർ എളുപ്പത്തിലുള്ള പ്രാമാണീകരണം നൽകുന്നു. ആധാർ മൊബൈൽ നമ്പറുകളുമായും ലിങ്ക് ചെയ്തിരിക്കുന്നു, ഇത് റീട്ടെയിൽ നിക്ഷേപകർക്ക് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ മാർഗത്തിന്‍റെ അംഗീകൃത രൂപമാണ്.
ആധാറിൻ്റെ ഏറ്റവും ഫലപ്രദമായ സവിശേഷതകളിലൊന്ന് OTP വെരിഫിക്കേഷനാണ്, അത് വ്യക്തികളെ ഏത് ലൊക്കേഷനിൽ നിന്നും എളുപ്പത്തിൽ ഓതൻ്റിക്കേറ്റുചെയ്യാൻ അനുവദിക്കുന്നു.
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഇന്നത്തെ കാലത്ത്, ലളിതമാക്കുന്നതിനായി നൽകുന്ന പ്രോസസുകൾ വഴി, ഐഡൻ്റിറ്റി പരിരക്ഷിക്കുന്നതിനുള്ള ശരിയായ വിവരങ്ങൾ അറിയാത്ത വ്യക്തികളുടെ ഡാറ്റ അശ്രദ്ധമൂലം തുറന്നുകാട്ടപ്പെടുന്നു.
ആധാർ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നതിനോ അനധികൃത ട്രാൻസാക്ഷനുകൾ നടത്തുന്നതിനോ ആയി ചൂഷണം ചെയ്യുന്നതെന്ന് ഈ ബ്ലോഗിൽ ഞങ്ങൾ വിശദമായി കാണിക്കാം.
ആധാർ ഉൾപ്പെടുന്ന പൊതുവായ UPI തട്ടിപ്പ് തന്ത്രങ്ങൾ
- ഫിഷിംഗ് ആക്രമണങ്ങൾ: വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ നിരപരാധികളെ വിശ്വസിപ്പിക്കുന്നതിന് തട്ടിപ്പുകാർ ബാങ്കിൽ നിന്നോ പേയ്‌മെൻ്റ് ആപ്പിൽ നിന്നോ ഉള്ള ഉദ്യോഗസ്ഥരാണെന്ന് നടിക്കുന്ന വഞ്ചനാ രീതിയാണ് ഫിഷിംഗ്. ആധാർ ലിങ്ക് ചെയ്‌ത തട്ടിപ്പുകളുടെ കാര്യത്തിൽ, ഉപയോക്താക്കളോട് ആധാർ വിശദാംശങ്ങൾ അല്ലെങ്കിൽ UPI പിൻ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ സന്ദേശങ്ങളോ ഇമെയിലുകളോ അയയ്‌ക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, ആശയവിനിമയത്തിൽ സെൻസിറ്റീവ് വിവരങ്ങൾ പിടിച്ചെടുക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു വ്യാജ ലിങ്ക് ഉണ്ടായിരിക്കും.
- വിഷിംഗ് കോളുകൾ: ഫിഷിംഗിന് സമാനമായ മറ്റൊരു വഞ്ചനാ രീതിയാണ് വിഷിംഗ്, ഇതിൽ തട്ടിപ്പുകാർ അക്കൗണ്ട് വെരിഫിക്കേഷന്‍റെയോ പ്രശ്‌ന പരിഹാരത്തിൻ്റെയോ പേരിൽ ബാങ്ക് അല്ലെങ്കിൽ UIDAI -ൽ നിന്നാണെന്ന് അവകാശപ്പെട്ട് വ്യക്തികളെ വിളിച്ച് ആധാർ നമ്പറുകളോ UPI പിന്നുകളോ OTP -കളോ ആവശ്യപ്പെടുന്നു.
- സിം സ്വാപ്പ് തട്ടിപ്പ്: തട്ടിപ്പുകാർ ഇരയുടെ ഫോൺ നമ്പറിൻ്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടുന്നു, തുടർന്ന് UPI ഇടപാടുകൾക്കായി അയച്ച OTP -കൾ കൈവശപ്പെടുത്തി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്സസ് നേടുന്നു.
- വ്യാജ ആപ്പുകളും വെബ്സൈറ്റുകളും: ആധാർ, ബാങ്കിംഗ് വിശദാംശങ്ങൾ പിടിച്ചെടുക്കാൻ തട്ടിപ്പുകാർ നിയമാനുസൃത UPI പേയ്‌മെൻ്റ് സേവനങ്ങളെ പോലുള്ള വ്യാജ ആപ്പുകൾ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നു.
ആധാർ തട്ടിപ്പിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം
- വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്: നിങ്ങളുടെ ആധാർ നമ്പർ, UPI പിൻ, OTP അല്ലെങ്കിൽ ബാങ്ക് വിശദാംശങ്ങൾ എന്നിവ ഫോണിലൂടെയോ ഇമെയിലിലൂടെയോ SMS -ലൂടെയോ ആരുമായും ഒരിക്കലും പങ്കിടരുത്.
- ആധികാരികത സ്ഥിരീകരിക്കുക: നിങ്ങളുടെ ബാങ്കിൽ നിന്നോ പേയ്‌മെൻ്റ് സേവന ദാതാവിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ആശയവിനിമയത്തിൻ്റെ ആധികാരികത എപ്പോഴും സ്ഥിരീകരിക്കുക. ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക അല്ലെങ്കിൽ ഉപഭോക്തൃ സേവന ടീമിനെ നേരിട്ട് ബന്ധപ്പെടുക.
- നിങ്ങളുടെ മൊബൈൽ നമ്പർ സുരക്ഷിതമാക്കുക: നിങ്ങളുടെ ആധാറുമായും ബാങ്ക് അക്കൗണ്ടുകളുമായും ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. സിം സ്വാപ്പ് അഭ്യർത്ഥനകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക, സിം കാർഡുകൾ നഷ്ടപ്പെട്ടാൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യുക.
- വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക: ഇൻഡസ് ആപ്പ്സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള വെരിഫൈചെയ്ത സ്രോതസ്സുകളിൽ നിന്നുള്ള ഔദ്യോഗികവും വിശ്വസനീയവുമായ UPI ആപ്പുകൾ മാത്രം ഉപയോഗിക്കുക.
- ട്രാൻസാക്ഷനുകൾ നിരീക്ഷിക്കുക: അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നറിയാൻ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും മുമ്പുള്ള UPI ട്രാൻസാക്ഷനുകളും പതിവായി പരിശോധിക്കുക. സംശയാസ്പദമായ ട്രാൻസാക്ഷനുകൾ ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
- അലേർട്ടുകൾ ഓണാക്കുക: നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ഏതൊരു പ്രവർത്തനത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിന് SMS അല്ലെങ്കിൽ ഇമെയിൽ വഴിയുള്ള ട്രാൻസാക്ഷൻ അലേർട്ടുകൾ സജ്ജീകരിക്കുക.
ആധാർ ലിങ്ക് ചെയ്ത UPI തട്ടിപ്പുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം
ആധാർ, UPI പേയ്‌മെൻ്റുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വഞ്ചനാപരമായ പ്രവർത്തനം ഉണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ:
- നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക: നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ച് കൂടുതൽ അനധികൃത ട്രാൻസാക്ഷനുകൾ ഉണ്ടാകുന്നത് തടയാൻ ഇക്കാര്യം നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക.
- UIDAI -യിൽ റിപ്പോർട്ട് ചെയ്യുക: നിങ്ങളുടെ ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് UIDAI -യെ അറിയിക്കുക. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഹെൽപ്പ്‌ലൈൻ വഴിയോ നിങ്ങൾക്ക് അവരെ ബന്ധപ്പെടാം.
- പരാതി ഫയൽ ചെയ്യുക: ലോക്കൽ പോലീസിനും സൈബർ ക്രൈം അധികാരികൾക്കും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും നിങ്ങൾക്ക് പരാതി നൽകാം.
നിങ്ങൾ ആധാർ കാർഡ് തട്ടിപ്പിന് ഇരയാണെങ്കിൽ PhonePe -യിൽ എങ്ങനെ ഒരു പ്രശ്നം ഉന്നയിക്കാം
PhonePe വഴി ഒരു തട്ടിപ്പുകാരൻ നിങ്ങളെ കബളിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഉടൻതന്നെ ഇനിപ്പറയുന്ന വഴികളിൽ പ്രശ്നം ഉന്നയിക്കാം:
- PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി “have an issue with the transaction/ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടോ?” എന്ന ഓപ്‌ഷനിൽ ഒരു പ്രശ്‌നം ഉന്നയിക്കുക.
- PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, ശേഷം കസ്റ്റമർ കെയർ ഏജന്റ്, നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുന്നതിന് ഒരു ടിക്കറ്റ് സൃഷ്ടിച്ചുകൊണ്ട് പ്രശ്നത്തിൽ ഇടപെടുന്നതാണ്.
- വെബ്ഫോം സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോം, https://support.phonepe.com/ ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് സൃഷ്ടിക്കാം
- സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം
Twitter — https://twitter.com/PhonePeSupport
Facebook — https://www.facebook.com/OfficialPhonePe
- പരാതി: നിലവിലുള്ള ഒരു പരാതിയിൽ വീണ്ടും പരാതി റിപ്പോർട്ട് ചെയ്യാൻ, നിങ്ങൾക്ക് https://grievance.phonepe.com/ എന്നതിലേക്ക് ലോഗിൻ ചെയ്യാനും മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടാനും കഴിയും.
- സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.