PhonePe Blogs Main Featured Image

Trust & Safety

ട്വിറ്ററിലെ തട്ടിപ്പുകാരിൽ നിന്നും സുരക്ഷിതരായിരിക്കുക — വ്യാജ ഹെൽപ്പ്ലൈൻ നമ്പറുകളിൽ ജാഗരൂകരായിരിക്കുക!

PhonePe Regional|1 min read|19 April, 2021

URL copied to clipboard

ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. ഉടനടി പ്രതികരണം ലഭിക്കുന്നതിനാൽ ഉപയോക്താക്കൾ അവിടെ പോസ്റ്റുചെയ്‌തിരിക്കുന്ന വിവരങ്ങളെ വിശ്വസിക്കുന്നു.

അതേസമയം വ്യാജ ട്വിറ്റർ അക്കൗണ്ടുകളിലൂടെയുള്ള തട്ടിപ്പ് കേസുകൾ അടുത്തിടെ വർദ്ധിച്ചുവരികയാണ്.

ട്വിറ്റർ തട്ടിപ്പുകാർ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്:

– PhonePe ഉപഭോക്താക്കൾ യഥാർത്ഥ ഹാൻഡിൽ ഉപയോഗിയ്‌ക്കുന്നു: https://twitter.com/PhonePe, PhonePe-യിൽ ഓഫർ റിഡീം ചെയ്യുന്നതിനെക്കുറിച്ചും ക്യാഷ്‌ബാക്ക് നേടുന്നതിനെക്കുറിച്ചും, പണം ട്രാൻസ്‌ഫർ ചെയ്യുന്നതിനെക്കുറിച്ചും റീഫണ്ടുകൾ ലഭ്യമാകുന്നതിനെക്കുറിച്ചും ബാങ്ക് അക്കൗണ്ട് ലിങ്കുചെയ്യുന്നതിനെക്കുറിച്ചുമുള്ള പ്രശ്‌നങ്ങൾ അവർ ട്വീറ്റുചെയ്യുന്നു.

– തട്ടിപ്പുകാർ പോസ്റ്റുചെയ്യുന്നവയെ ട്രാക്കുചെയ്‌ത്, ഉടനടി പ്രതികരിക്കുന്നു.ഒരു ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്‌ടിക്കാനുള്ള മാർഗം വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ട്വീറ്റ് ചെയ്യുകയും അവരെ PhonePe ഹെൽപ്പ്ലൈൻ നമ്പറുകൾ എന്ന് വിളിക്കുകയും ചെയ്യുക എന്നതാണ്.

– ഇത് അറിയാതെ ഉപയോക്താക്കൾ തട്ടിപ്പുകാർ ട്വീറ്റ് ചെയ്‌ത, വ്യാജ ഹെൽപ്പ്ലൈൻ നമ്പറുകളിലേക്ക് വിളിക്കുകയും തങ്ങൾക്ക് ഒരു ക്യാഷ്ബാക്ക് ലഭിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്യുകയും അല്ലെങ്കിൽ പരാജയപ്പെട്ട ഇടപാടിന് റീഫണ്ട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

– പ്രശ്‌നം പരിഹരിക്കുന്നതിന്, കാർഡ് വിശദാംശങ്ങളും അവരുടെ ഫോണിൽ ലഭിച്ച OTP വിശദാംശങ്ങളും പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടാൻ തട്ടിപ്പുകാർ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

– ഒരു ഉപഭോക്താവിന്റെ വിശ്വാസം നേടുന്നതിന്, തട്ടിപ്പുകാർ അവരുടെ നമ്പറിൽ നിന്ന് ഉപഭോക്താവിന്റെ നമ്പറിലേക്ക് ഒരു കളക്‌റ്റ് കോൾ ചെയ്യുകയും അവർക്ക് ഒരു ക്യാഷ്ബാക്ക് വാഗ്‌ദാനം നൽകുകയും ചെയ്‌തേക്കാം.

– ഉപയോക്താക്കൾ അവരുടെ കാർഡ് വിശദാംശങ്ങൾ, OTP അല്ലെങ്കിൽ കളക്റ്റ് കോൾ സ്വീകരിച്ചാലുടൻ, പണം ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടും.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ- PhonePe ഒരിക്കലും രഹസ്യാത്മകമോ വ്യക്തിഗതമോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. ഒരു PhonePe-യുടെ പ്രതിനിധിയായി ആരെങ്കിലും നിങ്ങളെ അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ അവരോട് ആവശ്യപ്പെടുക. ഒപ്പം, @ phonepe.com ഡൊമെയ്‌നിൽ നിന്നുള്ള ഇമെയിലുകളോട് മാത്രം പ്രതികരിക്കുക.

നിങ്ങൾക്ക് സുരക്ഷിതമായി എങ്ങനെ തുടരാം എന്ന് ഇനിപ്പറയുന്നു:

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഔദ്യോഗിക അക്കൗണ്ടുകളിൽ മാത്രം ഞങ്ങളുമായി ബന്ധപ്പെടുക.

ട്വിറ്റർ ഹാൻഡിലുകൾ: https://twitter.com/PhonePe

https://twitter.com/PhonePeSupport

ഫേസ്‌ബുക്ക് അക്കൗണ്ട്: https://www.facebook.com/OfficialPhonePe/

വെബ്: support.phonepe.com

നിങ്ങളുടെ കാർഡോ അക്കൗണ്ട് വിശദാംശങ്ങളോ അപഹരിക്കപ്പെട്ടാൽ:

  1. [email protected]-ന് റിപ്പോർട്ടുചെയ്യുക
  2. നിങ്ങളുടെ അടുത്തുള്ള സൈബർ സെല്ലിനെ സമീപിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുക

Keep Reading