PhonePe Blogs Main Featured Image

Trust & Safety

ഓൺലൈൻ വ്യാപാര തട്ടിപ്പുകാരിൽ നിന്നും സുരക്ഷിതരായിരിക്കൂ!

PhonePe Regional|1 min read|28 December, 2023

URL copied to clipboard

ഉപഭോക്താക്കളെ സ്വാധീനിച്ച് പണം തട്ടിപ്പുനടത്തുന്നവർ, നിങ്ങളുടെ ഓരോ നീക്കങ്ങളും സൂക്ഷ്‌മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം ഇത്തരം ഓൺലൈൻ തട്ടിപ്പുകാരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഇത്തരം തട്ടിപ്പുകാരിൽ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതാണ്, ഇവിടെ നമ്മൾ ചർച്ചചെയ്യാൻ പോകുന്നത്.

ഒരു ഉൽപ്പന്നം ഓൺലൈനിൽ ഓഡർ ചെയ്‌തത് പണം അടച്ചതിനുശേഷവും അത് ലഭിക്കാതെ പോകുന്നതായുള്ള സന്ദർഭങ്ങൾ നമ്മൾ പലതവണ കേൾക്കുകയും ചിലരെങ്കിലും അനുഭവിക്കുകയും ചെയ്‌തിരിക്കാം. ഇത്തരം സംഭവങ്ങൾ വ്യാപാര തട്ടിപ്പിന്റെ ഒരു ഉദാഹരണം മാത്രം! തട്ടിപ്പുകാർ നിങ്ങളുടെ പണം കൈക്കലാക്കുന്നതിന് ഏതുമാർഗവും സ്വീകരിച്ചേക്കാം. ഒരു വ്യാപാരിയോ/വിൽപ്പനക്കാരോ, ഓഡർ ചെയ്യാനാവുന്ന ഉൽപ്പന്നങ്ങൾക്കായി ഒരു വ്യാജ വെബ്‌സൈറ്റ് സെറ്റുചെയ്യുന്നു. അതിൽ നൽകിയിരിക്കുന്ന കമ്പനി വിലാസവും ബന്ധപ്പെടേണ്ട നമ്പറും റദ്ദാക്കലിനുള്ള നയങ്ങളും തിരികെ നൽകുന്നതിനോ റീഫണ്ടുചെയ്യുന്നതിനോ ഉള്ള മാർഗങ്ങളും ട്രാൻസാക്ഷൻ ചെയ്യാനുള്ള പേയ്‌മെന്റ് മാർഗങ്ങളും വ്യാജമായിരിക്കും.

This image has an empty alt attribute; its file name is image_0-5.gif

ഇനി വേണ്ടത്, ഉപഭോക്താക്കളിൽ നിന്നുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനായുള്ള ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയുമായി പങ്കാളിത്തം സ്ഥാപിക്കുക എന്നതാണ്. പേയ്‌മെന്റ് ഗേറ്റ്‌വേകൾ അല്ലെങ്കിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, വ്യാപാരികളെക്കുറിച്ച് വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ അവരുടെ സേവനം നൽകാറുള്ളൂ.

ഈ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കുന്നതിന്, NEFT മുഖേന പണം ട്രാൻസ്‌ഫർ ചെയ്യുന്നതിന് ഒരു വ്യക്തിഗത ബാങ്ക് അക്കൗണ്ട് സൃഷ്‌ടിക്കുന്നു അല്ലെങ്കിൽ ഒരു വ്യാപാരി QR കോഡിന് പകരം വ്യക്തിഗത QR കോഡ് സൃഷ്‌ടിക്കുന്നു. ഇത്തരത്തിൽ ഒരു അംഗീകൃത പേയ്‌മെന്റ് ഗേറ്റ്‌വേയായി നടിച്ചതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ ബിസിനസ്സിനെ പ്രൊമോട്ടുചെയ്‌ത്, ഉപഭോക്താക്കളെ വലയിലാക്കുന്നതിനായി കാത്തിരിക്കുന്നു.

ശ്രദ്ധിക്കേണ്ടത്: രജിസ്‌റ്റർചെയ്‌തിട്ടുള്ളതും സജീവമായ മൊബൈൽ നമ്പർ ഉള്ളതുമായ വ്യാപാരികൾക്ക് മാത്രമേ PhonePe സേവനങ്ങൾ ലഭ്യമാകൂ. KYC പ്രമാണ പരിശോധനകളും ഒന്നിലധികം അപ്രതീക്ഷിത സ്‌റ്റോർ സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ പരിശോധനകൾക്ക് വിധേയരാകേണ്ടതായി വരും. അതിനുശേഷം മാത്രമേ അവർക്ക് PhonePe മുഖേന പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് കഴിയുകയുള്ളൂ. നിങ്ങൾ PhonePe ഉപയോഗിച്ച് പണം അടയ്‌ക്കുമ്പോൾ അത് ഉറപ്പുവരുത്താനാവുന്നതാണ്.

പേയ്‌മെന്റ് നടത്തിയതിന് ശേഷമോ അല്ലെങ്കിൽ ഉൽപ്പന്നം ലഭിക്കേണ്ട തീയതികഴിഞ്ഞും ലഭിക്കാതെ വരുകയോ ചെയ്യുമ്പോൾ മാത്രമാണ് ഓൺലൈൻ തട്ടിപ്പിനിരയായതായി ഉപഭോക്താക്കൾക്ക് തോന്നുന്നത്. അപ്പോൾ അവർ ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെടുകയും തട്ടിപ്പുകാർ പണം അപഹരിച്ചതായി അറിയുകയും ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകാരിൽ നിന്ന് രക്ഷനേടാൻ ഇനിപ്പറയുന്നവ ശ്രദ്ധിക്കേണ്ടതുണ്ട്:

-എല്ലാ ഷോപ്പിംഗ് വെബ്‌സൈറ്റുകളേയും വിശ്വസിക്കരുത്. ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ്, ഉപഭോക്താക്കൾ നൽകിയിരിക്കുന്ന പ്രതികരണങ്ങളും അവലോകനങ്ങളും വെബ്‌സൈറ്റിന്റെ സോഷ്യൽ മീഡിയ പേജും (ലഭ്യമാണെങ്കിൽ) പരിശോധിക്കുക.

– വിശ്വസ്‌തമായ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഷോപ്പുചെയ്യുക.

-തട്ടിപ്പുകാരായ വെബ്‌സൈറ്റിനെക്കുറിച്ച് Google-ന് റിപ്പോർട്ടുചെയ്യുക.

-നിങ്ങളുടെ പണം തിരികെ ലഭിക്കുന്നതിന്, തട്ടിപ്പുക്കരുടെ വെബ്‌സൈറ്റ് പണം ഈടാക്കുന്നതിനായി ഉപയോഗിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് (UPI) എന്നതിനെതിരെ പരാതി നൽകുക.

Keep Reading