PhonePe Blogs Main Featured Image

Trust & Safety

വ്യാജ ആപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കൂ!

PhonePe Regional|3 min read|27 April, 2021

URL copied to clipboard

സ്മാർട്ട്ഫോണുകളുടെയും ഡിജിറ്റൽ സൗകര്യങ്ങളുടെയും കാലഘട്ടത്തിൽ, ആശയവിനിമയത്തിനും വിനോദത്തിനും മികച്ച പ്രവർത്തനങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾ അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. എത്രത്തോളം പ്രയോജനപ്പെടുന്നുവോ അത്രയും അപകടങ്ങളും ഉൾപ്പെടുന്നു: ജനപ്രിയവും വിശ്വസ്തവുമായ ആപ്പുകളെ അനുകരിക്കുന്ന വ്യാജ ആപ്പുകളുടെ നിർമ്മാണം അവയിൽ ഒന്നുമാത്രമാണ്. ഈ അപകടരമായ ആപ്പുകൾ ഉപയോക്താക്കൾക്ക് ഡാറ്റ മോഷണം, സാമ്പത്തിക നഷ്ടം, സ്വകാര്യത ലംഘിക്കപ്പെടൽ എന്നിവ പോലുള്ള ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു, ഇവയെല്ലാം അംഗീകൃത ആപ്പുകളായി അനുകരിക്കപ്പെടുന്നതിന് ബുദ്ധിപരമായി രൂപകൽപ്പന ചെയ്തവയാണ്.

ഈ ബ്ലോഗ് വ്യാജ ആപ്ലിക്കേഷനുകളുടെ ലോകം, അവയുടെ അപകടസാധ്യതകൾ, അത്തരം ആപ്പുകളുടെ ഇരയാകുന്നത് ഒഴിവാക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നു.

വ്യാജ ആപ്പുകളെ മനസിലാക്കൽ

അംഗീകൃത ആപ്പുകളുടെ രൂപകല്പനയും പ്രവർത്തനക്ഷമതയും അനുകരിച്ചുകൊണ്ടാണ് വ്യാജ ആപ്പുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഇത് യഥാർത്ഥ ആപ്പുകളിൽ നിന്ന് അവയെ വേർതിരിച്ചറിയാൻ പ്രയാസമാക്കുന്നു. വിശ്വസനീയമായ ആപ്പ് സ്റ്റോറുകളിൽ അവർ പതിവായി പ്രത്യക്ഷപ്പെടുന്നത് അവർക്ക് വിശ്വാസ്യത നൽകുന്നു.

ഉപയോക്താക്കളെ കബളിപ്പിച്ച് ഡൗൺലോഡ് ചെയ്യിക്കുന്നതിനായി സൈബർ കുറ്റവാളികൾ വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നു, ഇതിലൂടെ ഡാറ്റ മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്വകാര്യത ലംഘനം എന്നിവയുൾപ്പെടെ ഒന്നിലധികം ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നു.

വ്യാജ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ള ചില രീതികൾ ഇതാ:

  1. ഫിഷിംഗ്

നിങ്ങൾ ഒരു വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, അത് നിങ്ങളുടെ ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് അക്രമിക്കാൻ നിങ്ങൾ ഇൻപുട്ട് ചെയ്യുന്ന ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ചേക്കാം. ക്രെഡൻഷ്യലുകൾ മറ്റ് തട്ടിപ്പുകൾക്കും ഉപയോഗിക്കാം.

  1. പ്രിവിലേജ് എസ്കലേഷൻ

നിങ്ങളുടെ ഉപകരണത്തിലെ നിബന്ധനകൾ മറികടക്കാൻ സഹായിക്കുന്നതിന് നിയമാനുസൃതമായ ആപ്പിൻ്റെ മറവിൽ തട്ടിപ്പുകാർ ഒരു വ്യാജ ആപ്പ് രൂപകൽപ്പന ചെയ്‌തേക്കാം. ഇത് ഉപയോക്താക്കൾക്ക് വലിയ ഭീഷണിയായ പ്രധാന സുരക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുന്നതിന് ഇടയാക്കും.

  1. റാൻസംവെയർ

ചില വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഉപകരണത്തിൽ റാൻസംവെയർ ബാധിക്കുന്നു, അത് നിങ്ങളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും റീഡുചെയ്യാൻ കഴിയാത്തതുമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഡാറ്റയിലേക്ക് നിങ്ങൾക്ക് തിരികെ ആക്‌സസ് ചെയ്യാനാകുന്നതിന്, തട്ടിപ്പുകാർ നിങ്ങളിൽ നിന്ന് പണം ആവശ്യപ്പെടും.

വ്യാജ ആപ്പുകൾ എങ്ങനെ തിരിച്ചറിയാം

താഴെ പറയുന്ന മാർഗ്ഗങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് വ്യാജ ആപ്പുകളിൽ നിന്ന് സുരക്ഷിതമായിരിക്കാൻ കഴിയും:

  • ആപ്പ് വെരിഫൈചെയ്യുക: ആദ്യം, ഡവലപ്പറുടെ പേര് സ്ഥിരീകരിക്കുക. വ്യാജ ആപ്പുകളുടെ പേരുകൾ സാധാരണയായി യഥാർത്ഥ ആപ്പുകൾക്ക് സമാനമാണ്, എന്നാൽ യഥാർത്ഥ ആപ്പുകളിൽ നിന്ന് വ്യത്യസ്തമാകുന്ന ഒരു പോരായ്മ ഉണ്ടാകും. ചെറിയ അക്ഷരത്തെറ്റുകൾ അല്ലെങ്കിൽ ലോഗോയിലെ മാറ്റങ്ങൾ പരിശോധിക്കുക. നിങ്ങൾ ശരിയായ ആപ്പ് ഡൗൺലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ഇവ ഔദ്യോഗിക വെബ്‌സൈറ്റുമായി താരതമ്യം ചെയ്യാം.
  • റേറ്റിംഗുകളും റിവ്യൂകളും പരിശോധിക്കുക: അംഗീകൃത ആപ്പുകൾക്ക് സാധാരണയായി ധാരാളം റേറ്റിംഗുകളും റിവ്യൂകളും ഉണ്ടാകും. ഒരു ആപ്പിന് വളരെ കുറച്ച് റിവ്യൂകളോ അല്ലെങ്കിൽ അസാധാരണമാം വിധം ഉയർന്ന പോസിറ്റീവ് റിവ്യൂകളോ ഉണ്ടെങ്കിലും, അത് ഒരു വ്യാജ ആപ്പ് ആയിരിക്കാം എന്നതിൻ്റെ മുന്നറിയിപ്പാണ്.
  • അനുമതികൾ അവലോകനം ചെയ്യുക: ഒരു അടിസ്ഥാന ഗെയിം അല്ലെങ്കിൽ യൂട്ടിലിറ്റി ആപ്പിന് ആവശ്യമില്ലാത്തപ്പോൾ പോലും കോൺടാക്റ്റുകൾ, ക്യാമറ അല്ലെങ്കിൽ മൈക്രോഫോൺ എന്നിവയ്‌ക്കായി അനുമതികൾ അഭ്യർത്ഥിക്കുന്ന ആപ്പുകൾ, ആപ്പ് അപകടകരമാകാനുള്ള സാധ്യതയെ സൂചിപ്പിക്കും.
  • സ്ക്രീൻഷോട്ടുകളും വിവരണവും പരിശോധിക്കുക: തെറ്റായ വ്യാകരണം, അക്ഷരപ്പിശകുകൾ, ആപ്പ് വിവരണത്തിലോ സ്ക്രീൻഷോട്ടുകളിലോ ഉള്ള നിലവാരം കുറഞ്ഞ ചിത്രങ്ങൾ എന്നിവ വ്യാജ ആപ്പ് തിരിച്ചറിയാൻ സഹായിക്കും.
  • ഔദ്യോഗിക ഉറവിടങ്ങൾ: സാധ്യമാകുമ്പോഴെല്ലാം, ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നോ വിശ്വസനീയ ആപ്പ് സ്റ്റോറുകളിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

സുരക്ഷിതരായിരിക്കാനുള്ള മാർഗങ്ങൾ

വ്യാജആപ്പുകളിൽ നിന്നും നിങ്ങളുടെ ഉപകരണത്തെയും സ്വകാര്യ ഡാറ്റയേയും സംരക്ഷിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ പാലിക്കുക:

  • നിങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുചെയ്ത് സൂക്ഷിക്കുക: നിങ്ങളുടെ ഉപകരണത്തിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. വഞ്ചനാപരമായ ആപ്പുകൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന പിഴവുകളിൽ നിന്ന് പരിരക്ഷിക്കുന്നതിനുള്ള സുരക്ഷാ പാച്ചുകൾ പതിവായിട്ടുള്ള അപ്‌ഡേറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • സെക്യൂരിറ്റി സോഫ്റ്റ്‌വെയർ സെറ്റുചെയ്യുക: വ്യാജ ആപ്പുകൾ പോലെയുള്ള മലേഷ്യസ് സോഫ്‌റ്റ്‌വെയറുകൾ കണ്ടെത്താനും അതിൽ നിന്ന് രക്ഷപ്പെടാനും, വിശ്വസനീയമായ ആൻ്റിവൈറസും ആൻ്റി-മാൽവെയർ സോഫ്റ്റ്‌വെയറും ഉപയോഗിക്കുക.
  • ടു-ഫാക്ടർ ഓതൻ്റിക്കേഷൻ ഓണാക്കുക (2FA): എല്ലാ അക്കൗണ്ടുകൾക്കും 2FA ഓണാക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കാനും നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യുന്നത് ഹാക്കർമാർക്ക് ബുദ്ധിമുട്ടാക്കാനും കഴിയും.
  • ലിങ്കുകളിലും അറ്റാച്ച്‌മെൻ്റുകളിലും ജാഗ്രത പാലിക്കുക: അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അപരിചിതമായ ഉറവിടങ്ങളിൽ നിന്നുള്ള അറ്റാച്ച്‌മെൻ്റുകൾ തുറക്കുകയോ ചെയ്യരുത്.
  • അഭ്യർത്ഥനകൾ വെരിഫൈചെയ്യുക: സെൻസിറ്റീവ് വിവരങ്ങൾ നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും വിവരങ്ങൾ പരിശോധിക്കുക.
  • ശക്തവും യുണീക്കുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക: വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്‌വേഡുകൾ ഉപയോഗിക്കുക, അവ പതിവായി മാറ്റുക.

ഒരു വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്താൽ എന്തുചെയ്യണം

നിങ്ങൾ ഒരു വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്‌തതായി കരുതുന്നുവെങ്കിൽ, ഉടൻ തന്നെ ആക്ഷനെടുക്കുക:

  1. ആപ്പ് ഉടനടി അൺഇൻസ്റ്റാൾ ചെയ്യുക 
  2. നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടതായി നിങ്ങൾ കരുതുന്നുവെങ്കിൽ അതിനായുള്ള പാസ്‌വേഡുകൾ മാറ്റുക
  3. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ഓൺലൈൻ അക്കൗണ്ടുകളും നിരീക്ഷിക്കുക
  4. ഒരു സുരക്ഷാ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരു സെക്യൂരിറ്റി സ്കാൻ പ്രവർത്തിപ്പിക്കുക
  5. ആപ്പ് റിപ്പോർട്ട് ചെയ്യുക

ചുരുക്കത്തിൽ, വ്യാജ ആപ്പുകൾ നിങ്ങളുടെ ഡാറ്റയ്‌ക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നു. ബോധവാന്മാരാകുന്നതിലൂടെയും ജാഗ്രതയോടെയിരിക്കുന്നതിലൂടെയും ഇത്തരം മലേഷ്യസ് ആപ്പുകളിൽ നിന്ന് നിങ്ങൾക്ക് സ്വയം പ്രതിരോധിക്കാം. നിങ്ങളുടെ സ്വകാര്യതയും മനസ്സമാധാനവും സംരക്ഷിക്കുന്നതിന്, പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കുകയും നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുകയും ചെയ്യുക.

നിങ്ങൾ ഒരു വ്യാജ ആപ്പ് തട്ടിപ്പിന് ഇരയായാൽ നിങ്ങൾ ചെയ്യേണ്ടത്

PhonePe-യിൽ ഒരു വ്യാജ ആപ്പ് തട്ടിപ്പിന് നിങ്ങൾ ഇരയാകുകയാണെങ്കിൽ, ഇനിപ്പറയുന്ന വഴികളിൽ നിങ്ങൾക്ക് ഉടൻ പ്രശ്നം ഉന്നയിക്കാം:

  1. PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി “have an issue with the transaction/ഇടപാടിൽ പ്രശ്‌നമുണ്ട്” എന്ന ഓപ്‌ഷനിൽ ഒരു പ്രശ്‌നം ഉന്നയിക്കുക.
  2. PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, ശേഷം കസ്റ്റമർ കെയർ ഏജൻ്റ് നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കുന്നതിന് ഒരു ടിക്കറ്റ് സൃഷ്ടിക്കുന്നതാണ്.
  3. വെബ്ഫോം സബ്മിഷൻ: PhonePe-യുടെ വെബ്‌ഫോം ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് എടുക്കാനാകും, https://support.phonepe.com/
  4. സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.
    Twitter — https://twitter.com/PhonePeSupport
    Facebook — https://www.facebook.com/OfficialPhonePe
  5. Grievance/പരാതി: നിലവിലുള്ള ഒരു പരാതിയിൽ തന്നെ ഒരു പരാതി റിപ്പോർട്ട് ചെയ്യാൻ, https://grievance.phonepe.com/ -ലേക്ക് ലോഗിൻ ചെയ്‌തുകൊണ്ട്, മുമ്പ് സൃഷ്ടിച്ച ടിക്കറ്റ് ഐഡി പങ്കിടുക.
  6. സൈബർ സെൽ: നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽ — PhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് സംശയിക്കുന്നുവെങ്കിൽ, ദയവായി അധികാരികളെ ഉടൻ ബന്ധപ്പെടുക.

Keep Reading