Trust & Safety
സോഷ്യൽ എൻജിനീയറിംഗ് വഞ്ചകരിൽ നിന്നും സുരക്ഷിതരായിരിക്കൂ
PhonePe Regional|1 min read|05 May, 2020
ഒരു ഉൽപ്പന്നത്തിന്റെ കസ്‌റ്റമർ കെയറുമായി ബന്ധപ്പെടുക എന്നത് സോഷ്യൽ മീഡിയകൾ വളരെ ലളിതമായ പ്രക്രിയ ആക്കി മാറ്റിയിരിക്കുന്നു. ഇതിനാൽ തന്നെ നിങ്ങൾക്ക് ഒരു പ്രശ്‌നം നേരിടുന്നുവെങ്കിൽ, എളുപ്പത്തിൽ ലോഗിൻ ചെയ്‌ത് ഉപഭോക്തൃ പിന്തുണ പ്രതിനിധിയുമായി നേരിട്ട് സംവദിക്കാനാകുന്നതാണ്.
ചില സമയത്ത് ഇത്തരം സന്ദർഭത്തിൽ, സുരക്ഷിതമായി മാത്രം പങ്കിടേണ്ട നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയ ഫോറങ്ങളിൽ നിങ്ങൾ പോസ്‌റ്റുചെയ്യുന്നു. ഇത്തരത്തിൽ രഹസ്യാത്മക വിവരങ്ങൾ തട്ടിപ്പുകാർക്ക് ദുരുപയോഗം ചെയ്യുന്നതിന് നിങ്ങൾ തന്നെ പാതയൊരുക്കുന്നു.
ശ്രദ്ധിക്കേണ്ടത് — PhonePe നിങ്ങളുടെ രഹസ്യാത്മകമായ അല്ലെങ്കിൽ വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലും ചോദിക്കില്ല. phonepe.com ഡൊമെയ്‌നിൽ നിന്നല്ലാതെ PhonePe-യുടെ പേരിൽ വരുന്ന എല്ലാ മെയിലുകളും നിങ്ങൾ അവഗണിക്കുക. നിങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെങ്കിൽ നിങ്ങളുടെ ബാങ്കുമായി ഉടൻ ബന്ധപ്പെടുക.
സോഷ്യൽ എൻജിനീയറിംഗ് എന്നാലെന്ത്?
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വിശ്വാസം കൈയ്യിലെടുക്കുന്ന തട്ടിപ്പാണ് സോഷ്യൽ എൻജിനീയറിംഗ്. ഇവർ, നിങ്ങൾ നേരിടുന്ന പ്രശ്‌നത്തിന് സഹായിക്കാനാണെന്ന വ്യാജേന നിങ്ങളുടെ വിശ്വാസം നേടുന്നു. സത്യത്തിൽ അവർ നിങ്ങളുടെ പണം അപഹരിക്കുന്നതായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുകയാണ്.
സോഷ്യൽ എൻജിനീയറിംഗിന്റെ പ്രവർത്തനം എത്തരത്തിലുള്ളതാണ്?
- നിങ്ങളുടെ ബാങ്കിൽ നിന്നുള്ള കസ്‌റ്റമർ കെയർ പ്രതിനിധിയായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാർ നിങ്ങളുമായി ബന്ധപ്പെടുന്നു. നിങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വിശ്വാസം നേടുന്നു, ഒപ്പം നിങ്ങളുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്നു.
- പിന്നീട് ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നതിന് തട്ടിപ്പുകാർ നിങ്ങളോട് ഒടിപി നൽകുന്നതിന് ആവശ്യപ്പെടുന്നു,ശേഷം നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച അവരുടെ വാലറ്റ് ടോപ്പ് അപ്പ് ചെയ്യുന്നു.
- ഒരിക്കൽ ട്രാൻസാക്ഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ, തട്ടിപ്പുകാർ അവരുടെ വാലറ്റിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുന്നു.
ഓർമ്മിക്കുക: ഒരു യഥാർത്ഥ കസ്‌റ്റമർ കെയർ പ്രതിനിധി നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ ഒടിപിയോ പങ്കിടുന്നതിന് ഒരിക്കലും ആവശ്യപ്പെടില്ല. അവർ അംഗീകൃത ലാൻഡ്‌ലൈൻ നമ്പറിൽ നിന്നും മാത്രമേ നിങ്ങളുമായി ബന്ധപ്പെടുകയുള്ളൂ, ഒരിക്കലും മൊബൈൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിക്കില്ല. നിങ്ങളുടെ ബാങ്കിന്റേതല്ലാത്ത ഡൊമെയ്‌നിൽ നിന്നും വരുന്ന ഇമെയിലുകൾ അവഗണിക്കേണ്ടതുണ്ട്.
ഇവയിൽ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാം:
- നിങ്ങൾക്ക് SMS അല്ലെങ്കിൽ മറ്റ് ചാനലുകൾ മുഖേന ലഭിക്കുന്ന ഒടിപികളോ, PIN നമ്പറുകളോ മറ്റ് കോഡുകളോ ഒരിക്കലും പങ്കിടരുത്.
- പൊതു പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ അക്കൗണ്ട് നമ്പറോ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ ഒരിക്കലും പങ്കിടരുത്.
- നിങ്ങളുടെ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് അജ്ഞാതമായ ഒരു ഫോൺ നമ്പറിൽ നിന്ന് കോൾ വരുകയും നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടുകയുമാണെങ്കിൽ ആ കോളിൽ തുടരാതിരിക്കുക, ഉടൻ തന്നെ അത് ഡിസ്‌കണക്‌റ്റുചെയ്യുക.
- ഇമെയിലിൽ അയയ്‌ക്കുന്നയാളിന്റെ ഡൊമെയ്‌ൻ പരിശോധിക്കുക. അത് [XYZ]@gmail.com എന്നരീതിയിലുള്ളതോ മറ്റേതെങ്കിലും ഡൊമെയ്‌നിൽ നിന്നുള്ളതോ ആണെങ്കിൽ ആ മെയിൽ അവഗണിക്കുക. ഇമെയിൽ ഡൊമെയ്‌ൻ ബാങ്കിന്റെ യഥാർത്ഥ ഡെമിയ്‌നുമായി ഒത്തുപോകുന്നതായി ഉറപ്പാക്കുക. എല്ലാ ബാങ്കുകളുടേയും ഇമെയിലുകൾ സുരക്ഷിതമായ https ഡൊമെയിനിൽ നിന്നും മാത്രം ഉള്ളതായിരിക്കും.
സുരക്ഷിതമായി ട്രാൻസാക്ഷൻ ചെയ്യുന്നതിനെക്കുറിച്ചുള്ള വീഡിയോ കാണുക: https://youtu.be/rHZ57O9X8kk