PhonePe Blogs Main Featured Image

Trust & Safety

ലോട്ടറി തട്ടിപ്പുകൾ മനസ്സിലാക്കുക, കണ്ടെത്തുക, ഒഴിവാക്കുക

PhonePe Regional|2 min read|12 December, 2023

URL copied to clipboard

നിങ്ങൾ നൽകിയിട്ടില്ലാത്ത ഒരു ലോട്ടറിയിൽ നിങ്ങൾക്ക് ജാക്ക്‌പോട്ട് അടിച്ചുവെന്ന് അവകാശപ്പെടുന്ന, ആകർഷകരമായ ഒരു ഇമെയിലോ ഫോൺ കോളോ ലഭിക്കുമ്പോൾ നിങ്ങൾ എത്രമാത്രം ഉല്ലാസഭരിതരായിരിക്കും! എന്നാൽ ഇതാ ഒരു ട്വിസ്റ്റ്: നിങ്ങളുടെ സമ്മാനം ക്ലെയിം ചെയ്യാൻ, ചെറിയൊരു പ്രോസസ്സിംഗ് ഫീസ് നൽകാൻ അവർ നിങ്ങളോട് ആവശ്യപ്പെടും. വില്ലി വോങ്കയുടെ ചോക്ലേറ്റ് ഫാക്ടറിയിലേക്കുള്ള ഒരു ഗോൾഡൻ ടിക്കറ്റ് നേടിയത് പോലെയാണിത്, ചോക്ലേറ്റ് സൗജന്യമല്ല എന്നറിയുന്നത് നിങ്ങൾ മുൻകൂറായി പണം നൽകുമ്പോൾ മാത്രമാണ്!

എന്താണ് ലോട്ടറി തട്ടിപ്പ്?

ഒരു ലോട്ടറി ടിക്കറ്റിൽ നിങ്ങൾ ഒരു വലിയ തുക നേടിയെന്ന് വിശദീകരിക്കുന്ന ഒരു അപ്രതീക്ഷിത ഇമെയിൽ അറിയിപ്പ്, ഫോൺ കോൾ അല്ലെങ്കിൽ മെയിൽ എന്നിവ വന്നുകൊണ്ട് ആരംഭിക്കുന്ന ഒരു തരം വഞ്ചനയാണ് ലോട്ടറി തട്ടിപ്പ് ശേഷം ഒരു ഏജന്റിന്റെ ഒരു പ്രത്യേക ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു, അത് യഥാർത്ഥത്തിൽ തട്ടിപ്പുകാരനുടേതാണ്. ഏജന്റുമായി ബന്ധപ്പെട്ട ശേഷം, ലോട്ടറി സമ്മാനം ലഭിക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് അടയ്ക്കാൻ ഇരയോട് ആവശ്യപ്പെടും.

മുന്നറിയിപ്പുകൾ

സാധ്യതയുള്ള ഒരു തട്ടിപ്പ് തിരിച്ചറിയാൻ സഹായിക്കുന്ന ചില മുന്നറിപ്പുകൾ ഇതാ, ജാഗ്രത പാലിക്കാനും സാഹചര്യം ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു:

  • ആവശ്യപ്പെടാത്ത അറിയിപ്പുകൾ: ഏതെങ്കിലും ലോട്ടറിയിൽ സജീവമായി പങ്കെടുക്കാതെ നിങ്ങൾക്ക് ലോട്ടറി അറിയിപ്പുകൾ ലഭിച്ചാൽ ജാഗ്രത പാലിക്കുക. നിങ്ങൾ ലോട്ടറിയിൽ സ്വമേധയാ ചേരുമ്പോഴാണ് നിയമാനുസൃതമായ വിജയങ്ങൾ സാധാരണയായി സംഭവിക്കുന്നത്.
  • മുൻകൂർ പേയ്മെന്റുകൾ: ആധികാരിക ലോട്ടറികൾ വിജയികളോട് മുൻകൂട്ടി ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്നില്ല. നിങ്ങൾ യഥാർത്ഥത്തിൽ വിജയിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സമ്മാനം ക്ലെയിം ചെയ്യുന്നതിന് മുമ്പ് നിങ്ങൾ പണം നൽകേണ്ടതില്ല. നിങ്ങൾ വിജയിച്ചുവെന്നും അതിനായി പണം നൽകണമെന്നും  ആരെങ്കിലും പറഞ്ഞാൽ അത് നിയമാനുസൃതമായ വിജയമല്ലെന്നതിന്റെ സൂചനയാണ്. 
  • അവിശ്വസനീയമായത്: ഇത് അവിശ്വസനീയമായി തോന്നുന്നുവെങ്കിൽ, നിങ്ങൾ ആവേശഭരിതരാകുന്നതിന് മുമ്പ്, കൃത്യമായി പരിശോധിക്കുന്നത് നല്ലതാണ്.
  • തിടുക്കം കാണിക്കൽ: വേഗത്തിൽ പ്രവർത്തിക്കാൻ അവർ നിങ്ങളെ സമ്മർദ്ദത്തിലാക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക. ഇരകളെ വളരെയധികം ചിന്തിക്കുന്നതിൽ നിന്നും ഉപദേശം തേടുന്നതിൽ നിന്നും തടയാൻ തട്ടിപ്പുകാർ പലപ്പോഴും തിടുക്കം കാണിക്കുന്നു.
  • പൊരുത്തപ്പെടാത്ത കോൺടാക്റ്റ് വിവരങ്ങൾ: നൽകിയിരിക്കുന്ന കോൺടാക്റ്റ് വിശദാംശങ്ങൾ ലോട്ടറി സംഘാടകൻ എന്ന് കരുതപ്പെടുന്നയാളുടെ ഔദ്യോഗിക വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പരിശോധിക്കുക. നിയമാനുസൃത ലോട്ടറികൾക്ക് സ്ഥിരവും കൃത്യവുമായ വിവരങ്ങൾ ഉണ്ട്.
  • വ്യാകരണ പിശകുകൾ: ഔദ്യോഗിക ആശയവിനിമയത്തിൽ മോശം വ്യാകരണവും അക്ഷരവിന്യാസവും ശ്രദ്ധിക്കുക. യഥാർത്ഥ ഓർഗനൈസേഷനുകൾ സാധാരണയായി അവരുടെ കത്തിടപാടുകളിൽ ഒരു പ്രൊഫഷണൽ നിലവാരം പുലർത്തുന്നു.
  • അജ്ഞാത പേയ്‌മെന്റ് രീതികൾ: ഗിഫ്റ്റ് കാർഡുകളോ Wire/വയർ ട്രാൻസ്ഫറുകളോ പോലെയുള്ള പാരമ്പര്യേതര അല്ലെങ്കിൽ കണ്ടെത്താനാകാത്ത രീതികളിലൂടെ പണമടയ്ക്കാൻ അവർ നിർബന്ധിക്കുന്നുവെങ്കിൽ, അത് മിക്കവാറും ഒരു തട്ടിപ്പാണ്. യഥാർത്ഥ ഓർഗനൈസേഷനുകൾ സുരക്ഷിതവും സുതാര്യവുമായ പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കുന്നു.
  • ഔദ്യോഗിക വെബ്സൈറ്റ് അല്ലാത്തത്: ഔദ്യോഗിക വെബ്‌സൈറ്റ് ഇല്ലാത്തത്, ഒരു അപകട സൂചനയാണ്. സ്ഥാപിതമായ ലോട്ടറികൾക്ക് സാധാരണയായി വിവരങ്ങൾ നൽകാനും അവയുടെ നിയമസാധുത പരിശോധിക്കാനും ഒരു പ്രൊഫഷണൽ ഓൺലൈൻ ഇടമുണ്ട്.
  • പരാതികൾക്കായി പരിശോധിക്കുക: ലോട്ടറി ഓർഗനൈസേഷനുമായി ബന്ധപ്പെട്ട ഏതെങ്കിലും അഴിമതികൾ അല്ലെങ്കിൽ പരാതികൾക്കായി ഓൺലൈനിൽ നോക്കുക. മറ്റുള്ളവർ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളേയും വഞ്ചിച്ചേക്കാം. 
  • അനാവശ്യമായ വ്യക്തിഗത വിവരങ്ങൾ: നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളോ ക്രെഡിറ്റ് കാർഡ് നമ്പറോ പോലെയുള്ള അനാവശ്യ വ്യക്തിഗത വിവരങ്ങൾ അവർ ആവശ്യപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കുക. നിയമാനുസൃത ലോട്ടറികൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് വിപുലമായ വ്യക്തിഗത വിവരങ്ങൾ ആവശ്യമില്ല.

നിങ്ങൾ ഒരു ലോട്ടറി തട്ടിപ്പിന് ഇരയായാൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം:

നിങ്ങൾ ഒരു ലോട്ടറി തട്ടിപ്പിന് ഇരയായതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, സാധ്യമായ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ നഷ്ടങ്ങൾ തടയുന്നതിനും ഉടനടി നടപടിയെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ:

  • PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി ‘Others/മറ്റുള്ളവ’ എന്നതിൽ ഒരു പ്രശ്നം ഉന്നയിക്കുക. ‘Account Security & Reporting Fraudulent Activity/ അക്കൗണ്ട് സുരക്ഷയും വഞ്ചന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യലും’ എന്നത് തിരഞ്ഞെടുത്ത് പ്രശ്‌നം റിപ്പോർട്ടുചെയ്യുന്നതിനുള്ള അനുയോജ്യമായ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  • PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374/022–68727374 എന്ന നമ്പറിൽ വിളിക്കാം, ശേഷം ഒരു കസ്റ്റമർ കെയർ ഏജന്റ് ടിക്കറ്റ് എടുത്ത് നിങ്ങളുടെ പ്രശ്‌നത്തിൽ സഹായിക്കും.
  • വെബ്ഫോം സമർപ്പിക്കൽ: PhonePe-യുടെ വെബ്‌ഫോം ഉപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് എടുക്കാനും കഴിയും, https://support.phonepe.com/
  • സോഷ്യൽ മീഡിയ: PhonePe-യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് വഞ്ചനാപരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം
    • Twitter — https://twitter.com/PhonePeSupport
    • Facebook — https://www.facebook.com/OfficialPhonePe
  • പരാതി: നിലവിലുള്ള ഒരു പരാതിയിൽ, വീണ്ടും പരാതി റിപ്പോർട്ട് ചെയ്യാൻ, നിങ്ങൾക്ക് https://grievance.phonepe.com/ എന്നതിലേക്ക് ലോഗിൻ ചെയ്യാനും മുമ്പ് ഉന്നയിച്ച ടിക്കറ്റ് ഐഡി പങ്കിടാനും കഴിയും.
  • സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.

പ്രധാനപ്പെട്ട ഓർമ്മപ്പെടുത്തൽPhonePe ഒരിക്കലും രഹസ്യസ്വഭാവമുള്ളതോ വ്യക്തിഗതമായതോ ആയ വിശദാംശങ്ങൾ ആവശ്യപ്പെടുന്നില്ല. Phonepe.com ഡൊമെയ്‌നിൽ നിന്നുള്ളതല്ലെങ്കിൽ PhonePe-യിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന എല്ലാ മെയിലുകളും അവഗണിക്കുക. നിങ്ങൾ തട്ടിപ്പ് നടന്നുവെന്ന് സംശയിക്കുന്നുവെങ്കിൽ, അധികാരികളെ ഉടൻ ബന്ധപ്പെടുക.

Keep Reading