PhonePe Blogs Main Featured Image

Trust & Safety

പുതിയ തട്ടിപ്പ് പ്രവണതകളെക്കുറിച്ച് ഓരോ മർച്ചന്‍റും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

PhonePe Regional|2 min read|06 September, 2024

URL copied to clipboard

ചെറിയൊരു പട്ടണത്തിലെ കടയുടമയായ മഹേഷ് ഒരു നല്ല പലവ്യഞ്ജന സ്റ്റോർ നടത്തുന്നു. പ്രദേശത്തെ ഒരു പുതിയ താമസക്കാരൻ കടയിൽ ഇടയ്ക്കിടെ വരാൻതുടങ്ങി, ദിവസവും ചെറിയ ചെറിയ സാധനങ്ങൾ വാങ്ങി ക്രമേണ മഹേഷിൽ വിശ്വാസം വളർത്തിയെടുത്തു. ഒരു ദിവസം, ഗൃഹപ്രവേശ ചടങ്ങ് നടത്തുകയാണെന്നും ഒരു ലിസ്റ്റ് സാധനങ്ങൾ വാങ്ങാൻ മഹേഷിൻ്റെ സഹായം ആവശ്യമുണ്ടെന്നും താമസക്കാരൻ പറഞ്ഞു. ആകെ ചെലവ് 10,000 രൂപയായി. സാധനങ്ങൾ സ്വീകരിച്ച ശേഷം, താമസക്കാരൻ കൗണ്ടറിൽ മഹേഷിൻ്റെ അരികിൽ നിൽക്കുകയും QR കോഡ് സ്കാൻ ചെയ്ത് പേയ്‌മെന്‍റ് നടത്തുന്നതായി ഭാവിക്കുകയും ചെയ്തു. താമസക്കാരൻ്റെ ഫോണിലെ പൂർണ്ണമായ ട്രാൻസാക്ഷൻ ഫ്ലോ കണ്ട മഹേഷ്, പേയ്‌മെൻ്റ് വിജയകരമാണെന്ന് വിശ്വസിച്ചു. എന്നാൽ, യഥാർത്ഥത്തിലുള്ളതുപോലെ ഡിസൈൻ ചെയ്ത വ്യാജ പേയ്‌മെൻ്റ് ആപ്പ് ഉപയോഗിക്കുന്ന തട്ടിപ്പുകാരനായിരുന്നു ഈ താമസക്കാരൻ, യഥാർത്ഥത്തിൽ പേയ്മെന്‍റ് നടത്തിയിട്ടില്ലെങ്കിലും പണം ട്രാൻസ്‌ഫർ ചെയ്തുവെന്ന് അയാൾ മഹേഷിനെ തോന്നിപ്പിച്ചു.

നിങ്ങളൊരു മർച്ചന്‍റ് ആണെങ്കിൽ, വ്യാജ പേയ്‌മെൻ്റ് ആപ്പുകൾ ഉൾപ്പെടുന്ന ഈ ഭീകരമായ വഞ്ചന പ്രവണതയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. കൂടുതൽ മനസ്സിലാക്കാൻ തുടർന്ന് വായിക്കുക!

വ്യാജ പേയ്‌മെൻ്റ് ആപ്പുകൾ എന്തൊക്കെയാണ്?

വ്യാജ പേയ്‌മെൻ്റ് ആപ്പുകൾ എന്നാൽ നിയമാനുസൃത പേയ്‌മെൻ്റ് ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളാണ്. അവ UI, കളർ സ്കീമുകൾ, പ്രധാന പേയ്‌മെൻ്റ് ആപ്പുകളുടെ മൊത്തത്തിലുള്ള രൂപം എന്നിവയോട് സാമ്യമുള്ളതാണ്, പലപ്പോഴും മൊത്തം പേയ്‌മെൻ്റ് പ്രക്രിയയുടെയും പകർപ്പായിരിക്കും ഇതിലുള്ളത് – ഒറ്റനോട്ടത്തിൽ അവയെ വേർതിരിച്ചറിയുന്നത് പ്രയാസമാണ്. ഈ തട്ടിപ്പ് ആപ്പുകളിൽ ചിലത് പേയ്‌മെൻ്റ് ലഭിച്ചുവെന്ന് കൃത്രിമമായി സൂചിപ്പിക്കുന്നതിന് ബീപ്പ് അല്ലെങ്കിൽ മണിനാദം പോലുള്ള പേയ്‌മെൻ്റ് അറിയിപ്പ് ശബ്‌ദം അനുകരിച്ച് അബദ്ധധാരണ കൂടുതൽ ശക്തമാക്കുന്നു. കൂടാതെ, വിജയകരമായ ട്രാൻസാക്ഷൻ കാണിക്കുന്നതിന് അവർക്ക് വിശ്വാസമുണ്ടാക്കുന്ന തരത്തിലുള്ള പേയ്‌മെൻ്റ് വിവരങ്ങൾ നൽകാൻ സാധിക്കും, ഇത് ഒറ്റനോട്ടത്തിൽ വേർതിരിച്ചറിയുക എന്നത് വെല്ലുവിളിയാണ്.

വ്യാജ പേയ്‌മെൻ്റ് ആപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള നുറുങ്ങുകൾ

നിങ്ങളുടെ ബിസിനസ് പരിരക്ഷിക്കുന്നതിന്, ജാഗ്രത പുലർത്തുകയും സുരക്ഷിതമായി തുടരാൻ ഈ നുറുങ്ങുകൾ പാലിക്കുകയും ചെയ്യുക:

  • മുമ്പുള്ള ട്രാൻസാക്ഷൻ പരിശോധിക്കുക: നിങ്ങളുടെ പേയ്‌മെൻ്റ് ആപ്പ് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാൻസാക്ഷനുകൾ എപ്പോഴും വെരിഫൈ ചെയ്യുക. സ്ക്രീൻഷോട്ടുകളെയോ അറിയിപ്പുകളെയോ മാത്രം ആശ്രയിക്കരുത്.
  • സ്ഥിരതയില്ലാത്ത വിവരങ്ങൾ: ട്രാൻസാക്ഷൻ വിശദാംശങ്ങളിൽ പൊരുത്തക്കേടുകളുണ്ടോയെന്ന് നോക്കുക. വ്യാജ ആപ്പുകളിൽ സൂക്ഷ്മമായ പിശകുകളോ പൊരുത്തക്കേടുകളോ ഉണ്ടായിരിക്കാം, അത് തട്ടിപ്പിനെക്കുറിച്ച് അറിയാനുള്ള മാർഗമാണ്.
  • സമ്മർദ്ദ തന്ത്രങ്ങൾ: മതിയായ വെരിഫിക്കേഷന് സമയം അനുവദിക്കാതെ ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ തിരക്കുകൂട്ടുന്ന കസ്റ്റമറെ പ്രത്യേകം ശ്രദ്ധിക്കുക.
  • അജ്ഞാത ആപ്പുകൾ: നിങ്ങളുടെ പ്രദേശത്ത് സാധാരണയായി ഉപയോഗിക്കുന്ന നിയമാനുസൃത പേയ്‌മെൻ്റ് ആപ്പുകൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുക. കസ്റ്റമർ പരിചിതമല്ലാത്ത ആപ്പ് വഴി പേയ്‌മെൻ്റ് ചെയ്യുകയാണെങ്കിൽ, ജാഗ്രതയോടെ പ്രൊസീഡുചെയ്യുക.

മർച്ചന്‍റുമാർക്കുള്ള മികച്ച സമ്പ്രദായങ്ങൾ

വ്യാജ പേയ്‌മെൻ്റ് ആപ്പ് തട്ടിപ്പുകളിൽ നിന്ന് നിങ്ങളുടെ ബിസിനസിനെ സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന ചില നടപടികൾ കാണൂ:

  1. നിങ്ങളുടെ ജീവനക്കാരെ ബോധവൽക്കരിക്കുക: എല്ലാ ജീവനക്കാർക്കും ഈ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വഞ്ചനാപരമായ ട്രാൻസാക്ഷനുകൾ എങ്ങനെ കണ്ടെത്താമെന്ന് അറിയാമെന്നും ഉറപ്പാക്കുക. 
  2. വെരിഫിക്കേഷൻ നടപടിക്രമങ്ങൾ നടപ്പിലാക്കുക: ചരക്കുകളോ സേവനങ്ങളോ നൽകുന്നതിന് മുമ്പ് പേയ്‌മെൻ്റുകൾ വെരിഫൈ ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് പ്രോസസ്സ് വികസിപ്പിക്കുക. ട്രാൻസാക്ഷൻ ഐഡി പരിശോധിക്കൽ അല്ലെങ്കിൽ നിങ്ങളുടെ പേയ്‌മെൻ്റ് പ്രോസസറിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കൽ ഇതിൽ ഉൾപ്പെടുന്നു.
  3. സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ടുചെയ്യുക: സംശയാസ്പദമായ വ്യാജ പേയ്‌മെൻ്റ് ആപ്പ് നിങ്ങൾ കണ്ടാൽ, അത് ബന്ധപ്പെട്ട അധികാരികൾക്കും നിങ്ങളുടെ പേയ്‌മെൻ്റ് പ്രോസസറിനും ഉടൻ റിപ്പോർട്ടുചെയ്യുക.

കബളിപ്പിക്കപ്പെടുകയോ വ്യാജ പേയ്‌മെൻ്റ് ആപ്പ് കണ്ടെത്തുകയോ ചെയ്‌താൽ, നിങ്ങൾക്ക് ഉടൻതന്നെ ഇനിപ്പറയുന്ന വഴികളിൽ പ്രശ്നം ഉന്നയിക്കാം: 

  1. PhonePe ആപ്പ്: സഹായ വിഭാഗത്തിലേക്ക് പോയി “ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ട്” ഓപ്‌ഷനിൽ ഒരു പ്രശ്‌നം ഉന്നയിക്കുക. 
  2. PhonePe കസ്റ്റമർ കെയർ നമ്പർ: ഒരു പ്രശ്‌നം ഉന്നയിക്കുന്നതിന് നിങ്ങൾക്ക് PhonePe കസ്റ്റമർ കെയറിനെ 80–68727374 / 022–68727374 എന്ന നമ്പറിൽ വിളിക്കാം, ശേഷം കസ്റ്റമർ കെയർ ഏജൻ്റ് ഒരു ടിക്കറ്റ് സൃഷ്ടിച്ച് നിങ്ങളുടെ പ്രശ്നത്തിൽ സഹായിക്കും. 
  3. വെബ്‌ഫോം സമർപ്പണം: PhonePe -യുടെ വെബ്‌ഫോം ഉപയോഗിച്ചും നിങ്ങൾക്ക് ടിക്കറ്റ് സൃഷ്ടിക്കാനാകും, https://support.phonepe.com/ 
  4. സോഷ്യൽ മീഡിയ: PhonePe -യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി നിങ്ങൾക്ക് തട്ടിപ്പ് സംഭവങ്ങൾ റിപ്പോർട്ടുചെയ്യാം: 
  • Twitter: https://twitter.com/PhonePeSupport 
  • Facebook: https://www.facebook.com/OfficialPhonePe 
  1. പരാതി: നിലവിലുള്ള അന്യായത്തിൽ പരാതി റിപ്പോർട്ടുചെയ്യാൻ, നിങ്ങൾക്ക് https://grievance.phonepe.com/ എന്നതിൽ ലോഗിൻ ചെയ്ത് മുമ്പ് സൃഷ്ടിച്ച ടിക്കറ്റ് ഐഡി പങ്കിടാം. 
  2. സൈബർ സെൽ: അവസാനമായി, നിങ്ങൾക്ക് തട്ടിപ്പ് പരാതികൾ അടുത്തുള്ള സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ടുചെയ്യാം അല്ലെങ്കിൽ https://www.cybercrime.gov.in/ എന്നതിൽ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ സൈബർ ക്രൈം സെൽ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം.

സുരക്ഷിതമായിരിക്കൂ, ജാഗ്രത പാലിക്കൂ, നിങ്ങളുടെ ബിസിനസ് സുരക്ഷിതമാക്കൂ.

Keep Reading