PhonePe Blogs Main Featured Image

Investments

ഉയർന്ന വരുമാനം നേടാനുള്ള ലളിതമായ മന്ത്രം!

PhonePe Regional|1 min read|26 July, 2021

URL copied to clipboard

ദീർഘകാലത്തേക്ക് നിക്ഷേപിക്കുക, ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകളിലും നിക്ഷേപം നിലനിർത്തുക

ഓഹരി വിപണിയിൽ പ്രവചനങ്ങൾ അസാധ്യമാണ്. പക്ഷേ, ക്ഷമ കൈമുതലാക്കി ദീർഘ കാലത്തേക്ക് നിക്ഷേപം നടത്തുന്നത് മികച്ച വരുമാനം നേടുന്നതിനും നിങ്ങളുടെ സമ്പത്ത് വളർത്തുന്നതിനുമുള്ള പ്രധാന മാർഗ്ഗമാണ്.

ഇക്വിറ്റി അല്ലെങ്കിൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള വളർച്ചാധിഷ്ഠിത ഫണ്ടുകളിൽ നിങ്ങൾ നിക്ഷേപിക്കുമ്പോൾ, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം നിർവചിക്കുന്നതിൽ നിങ്ങളുടെ നിക്ഷേപത്തിനു ശേഷമുള്ള തീരുമാനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. വിപണിയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ നിങ്ങളെ ബാധിക്കാതിരിക്കാൻ പഠിക്കുക, ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തുക.

അമേരിക്കൻ നിക്ഷേപകനും ലോകത്തെ നാലാമത്തെ സമ്പന്നനുമായ വാരൻ ബഫറ്റിൻ്റെ വാക്കുകൾ കടമെടുത്താൽ, “അക്ഷമരിൽ നിന്ന് ക്ഷമാശീലർക്ക് പണം കൈമാറുന്നതിനുള്ള ഒരു ഉപകരണമാണ് ഓഹരി വിപണി.”

ദീർഘകാല നിക്ഷേപത്തിൻ്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിന് ഒരു ഉദാഹരണം ഇതാ.

ഇക്വിറ്റി ഫണ്ട് നിക്ഷേപകരുടെ 4 ഗ്രൂപ്പുകളെടുക്കാം.

  • ഗ്രൂപ്പ് 1: 3 മാസത്തേക്ക് നിക്ഷേപിക്കുന്നു
  • ഗ്രൂപ്പ് 2: 1 വർഷത്തേക്ക് നിക്ഷേപിക്കുന്നു
  • ഗ്രൂപ്പ് 3: 5 വർഷത്തേക്ക് നിക്ഷേപിക്കുന്നു
  • ഗ്രൂപ്പ് 4: 10 വർഷത്തേക്ക് നിക്ഷേപിക്കുന്നു

ഈ നിക്ഷേപകരിൽ ഓരോരുത്തരും വിവിധ സമയങ്ങളിൽ ₹10,000 നിക്ഷേപിച്ചുവെന്ന് കരുതുക. നിക്ഷേപ കാലയളവ് പൂർത്തിയാകുന്നതോടെ അവരുടെ ₹10,000 നിക്ഷേപം എത്ര വളരുമെന്ന് നോക്കാം.

ഈ വിശകലനത്തിൽ നിന്നുള്ള മറ്റു പ്രധാന കാര്യങ്ങൾ:

10 വർഷത്തേക്ക് നിക്ഷേപിച്ച 50%-ലധികം നിക്ഷേപകർക്ക് അവരുടെ നിക്ഷേപം നാലിരട്ടിയിലധികം വർദ്ധിച്ചു, 98% നിക്ഷേപകർക്കാകട്ടെ 10 വർഷ കാലയളവിൽ അവരുടെ പണം ഇരട്ടിയായി.

3 മാസ കാലയളവിൽ മാത്രം നിക്ഷേപം നടത്തിയ 1/3-ൽ കൂടുതൽ നിക്ഷേപകർക്കും നഷ്ടം നേരിട്ടപ്പോൾ ഇതിൽ 10% നിക്ഷേപകർ മാത്രമാണ് 20% ത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാനായത്.

പാഠം: ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തിയവർക്ക് അവരുടെ സമ്പാദ്യം ഗണ്യമായി വളർത്താൻ കഴിഞ്ഞു. നിങ്ങൾ എത്രത്തോളം സമയം നിക്ഷേപം നിലനിർത്തുന്നോ നേട്ടം കൊയ്യാൻ അത്രയും സാധ്യത കൂടുതലാണ്.

വളർച്ചാധിഷ്ഠിത ഫണ്ടുകളായ ഇക്വിറ്റി അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുക, കൂടുതൽ കാലം (കുറഞ്ഞത് 5 വർഷമെങ്കിലും) നിക്ഷേപിക്കുക. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് നിങ്ങളുടെ നിക്ഷേപം ഗണ്യമായും കൂടുതൽ ഉറപ്പോടെയും വളർത്താൻ സഹായിക്കുന്നു.

മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം മാർക്കറ്റ് അപകടസാധ്യതകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.

PhonePe Wealth Broking പ്രൈവറ്റ് ലിമിറ്റഡ് | AMFI — രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ARN- 187821.

Keep Reading