Investments
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫണ്ടുമായി PhonePe
PhonePe Regional|2 min read|16 August, 2021
എന്താണ് സൂപ്പർ ഫണ്ടുകളെന്നും നിങ്ങളതിൽ നിക്ഷേപിക്കണോ എന്നും സംശയിച്ചു നിൽക്കുകയാണോ?
അതിനുള്ള ഉത്തരം ഇതാ:
മ്യൂച്വൽ ഫണ്ടുകൾ നിങ്ങൾക്ക് അനുയോജ്യമാണോ?
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള പല ചർച്ചകളും വാർത്തകളും നിങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ? സത്യത്തിൽ ഇത് വളരെ ലളിതമാണ്.
പ്രധാനമായും മൂന്ന് തരം മ്യൂച്വൽ ഫണ്ടുകളാണുള്ളത്:
1) ഇക്വിറ്റി ഫണ്ടുകൾ സ്റ്റോക്ക് മാർക്കറ്റിലാണ് നിക്ഷേപിക്കുന്നത്, അവ ഉയർന്ന അപകടസാധ്യതയുള്ളതായാണ് കണക്കാക്കപ്പെടുന്നത്, പക്ഷേ ഉയർന്ന റിട്ടേണുകൾ നൽകുന്നവയാണ്.
2) ഡെറ്റ് ഫണ്ടുകൾ സർക്കാർ ഗ്രാൻഡിലോ (ഗിൽറ്റ്സ്) ബാങ്കുകൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾ നൽകുന്ന ബോണ്ടുകളിലോ നിക്ഷേപിക്കുന്നതാണ്. അവ സാധാരണ അപകടസാധ്യത കുറവുള്ളതും സ്ഥിരതയുള്ള റിട്ടേണുകളും നൽകുന്നവയാണ്.
3) ഹൈബ്രിഡ് ഫണ്ടുകൾ എന്നാൽ അവ ഇക്വിറ്റിയിലും ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുന്നു, അവ മിതമായ അപകടസാധ്യതയുള്ളതും ഒപ്പം സ്ഥിരതയുള്ള റിട്ടേണുകളും നൽകുന്നവയാണ്.
ഫണ്ടുകളുടെ ഫണ്ടുകൾ എന്തൊക്കെയാണ്, അവ എങ്ങനെ പ്രവർത്തിക്കുന്നു?
ഫണ്ട് ഓഫ് ഫണ്ട്സ് (FOF) വിവിധ ഫണ്ടുകളിൽ നിക്ഷേപിക്കുകയും നിക്ഷേപകർക്ക് കൂടുതൽ വഴക്കവും കൂടുതൽ റിട്ടേണുകൾ നൽകുകയും ചെയ്യുന്നു. മിക്ക മ്യൂച്വൽ ഫണ്ട് കമ്പനികളും ക്ലോസ്ഡ് ഫണ്ട് ഓഫ് ഫണ്ടുകൾ നൽകുന്നുണ്ട്, അതായത് അവർ സ്വന്തം കമ്പനിയിൽ നിന്ന് മാത്രം ഫണ്ട് തിരഞ്ഞെടുക്കുന്നതിലേക്ക് സ്വയം പരിമിതപ്പെടുത്തുന്നു. മ്യൂച്വൽ ഫണ്ട് കമ്പനികൾ പൊതുവെ ചില മേഖലകളിൽ നേട്ടമുണ്ടാക്കുകയും, എന്നാൽ ചില മേഖലകളിൽ ദുർബലവുമാണ്. ഇത് ഓരോ വിഭാഗത്തിൽ നിന്നും മികച്ച ഫണ്ട് തിരഞ്ഞെടുക്കാനുള്ള FOF- ന്റെ കഴിവിനെ നിയന്ത്രിക്കുന്നു.
ഓപ്പൺ സൂപ്പർ ഫണ്ടുകൾ!
സൂപ്പർ ഫണ്ടുകൾ വ്യത്യസ്ത ഫണ്ട് ഹൗസുകളിൽ നിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നു, അതുകൊണ്ട് തന്നെ അവർക്ക് കമ്പനി ഫണ്ട് ഓഫ് ഫണ്ടുകളുടെ പോരായ്മകൾ മറികടക്കാൻ കഴിയും. ഉദാഹരണത്തിന്, Aditya Birla Sunlife (ABSL) ഇക്വിറ്റിയിലും Axis മ്യൂച്വൽ ഫണ്ട് ഡെറ്റിലും വളരെ മികച്ചവയായിരിക്കാം. അതിനാൽ മികച്ച ഓപ്പൺ ഫണ്ട് ഓഫ് ഫണ്ട് സൃഷ്ടിക്കുന്നതിന് ABSL-ൽ നിന്നുള്ള മികച്ച ഇക്വിറ്റി ഫണ്ടും ആക്സിസിൽ നിന്നുള്ള മികച്ച ഡെറ്റ് ഫണ്ടും തിരഞ്ഞെടുക്കുന്നതിലായിരിക്കും അർത്ഥമുണ്ടാവുക.
PhonePe-യിലെ സൂപ്പർ ഫണ്ടുകൾ
PhonePe- ലെ സൂപ്പർ ഫണ്ട് സൊല്യൂഷൻ വ്യത്യസ്ത മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നു, കൂടാതെ കൺസർവേറ്റീവ് ഫണ്ട്, മോഡറേറ്റ് ഫണ്ട്, അഗ്രസീവ് ഫണ്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓപ്ഷനുകളും നൽകുന്നു, അതുവഴി നിങ്ങൾക്ക് ഏറ്റവും മികച്ച റിസ്ക്, റിട്ടേൺ കോമ്പിനേഷൻ തിരഞ്ഞെടുക്കാം.
PhonePe- ലെ സൂപ്പർ ഫണ്ടുകൾ താഴെ പറയുന്ന രീതികളിൽ വേറിട്ടുനിൽക്കുന്നു
- നിങ്ങളുടെ റിസ്ക് എടുക്കാനുള്ള താൽപ്പര്യം അടിസ്ഥാനമാക്കി ശരിയായ സൂപ്പർ ഫണ്ട് തീരുമാനിക്കുകയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഈ സൂപ്പർ ഫണ്ടിനെ അടിസ്ഥാനമാക്കി ഓരോ ഫണ്ടിലും നിക്ഷേപത്തിന്റെ അനുപാതം തീരുമാനിക്കാനും ഉചിതമായ ഫണ്ട് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഫണ്ട് മാനേജർമാർക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ലളിതവും സമഗ്രവുമായ പരിഹാരമാണിത്.
- വിദഗ്ദ്ധ ഫണ്ട് മാനേജർമാർ നിക്ഷേപങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ, മാർക്കറ്റ് സ്ഥിതിയും അടിസ്ഥാന ഫണ്ടുകളുടെ സ്ഥിരതയും അനുസരിച്ച് പോർട്ട്ഫോളിയോയിലെ വിവിധ ഫണ്ടുകളിലുടനീളം അലോക്കേഷനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും, അതും നികുതി ലാഭിക്കുന്ന രീതിയിൽ. നിക്ഷേപത്തിന് ശരിയായ ഫണ്ട് തിരഞ്ഞെടുക്കാനും തുടർച്ചയായി ആ ഫണ്ടുകൾ ട്രാക്കുചെയ്യാനും ബുദ്ധിമുട്ടുള്ള നിക്ഷേപകർക്ക് ഇത് വലിയ ആശ്വാസം നൽകുന്നു.
- സൂപ്പർഫണ്ടുകൾ ഫണ്ടിന്റെ ഓപ്പൺ സോഴ്സ് ഫണ്ട് പോലെയാണ്. വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിക്ഷേപിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. AMC-കളിലുടനീളം സുസ്ഥിരമായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന ഫണ്ട് മാനേജർമാരുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ ഇത് വാഗ്ദാനം ചെയ്യുന്നു.
- സൂപ്പർ ഫണ്ടുകൾ മ്യൂച്വൽ ഫണ്ടുകളിലെ ‘താങ്ങാനാവുന്ന’ എന്ന ബെഞ്ച്മാർക്ക് പുനർനിർവചിച്ചു, കാരണം നിക്ഷേപകർക്ക് ഇപ്പോൾ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഒരു ഉറച്ച പോർട്ട്ഫോളിയോയിൽ ₹500 രൂപ മുതൽ നിക്ഷേപിക്കാം. അങ്ങനെ ചെറിയ നിക്ഷേപകർക്ക് പോലും ഇപ്പോൾ ഒരു മികച്ച ദീർഘകാല നിക്ഷേപം നടത്താനാകും.
- 3 വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് സൂപ്പർ ഫണ്ടുകൾ അനുയോജ്യമാണ്. നിക്ഷേപം 3 വർഷത്തിൽ കൂടുതൽ കൈവശം വെക്കുന്നുണ്ട് എങ്കിൽ, അത് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളും ഒരു പരിധി വരെ ഇക്വിറ്റി ഫണ്ട് നിക്ഷേപവും പോലെയുള്ള പരമ്പരാഗത നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും നികുതി നേട്ടമടക്കമുള്ള ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നേടാനാകും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിക്ഷേപിക്കുക വിശ്രമിക്കുക!
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകടസാധ്യതകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീമുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെൻ്റുകളും ശ്രദ്ധാപൂർവ്വം വായിക്കുക.
PhonePe Wealth Broking പ്രൈവറ്റ് ലിമിറ്റഡ് | AMFI — രജിസ്റ്റർ ചെയ്ത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ ARN- 187821.