PhonePe | Logo
Our Solutions
For Businesses
For Consumers
menu
Offline PaymentsAccept payments & get notified
menu
Payment GatewayAccept online payments
menu
Payment Gateway PartnerRefer and earn commissions
menu
Payment LinksCreate links to collect payments
menu
Merchant LendingAccess business loans
menu
PhonePe AdsAdvertise on PhonePe apps
menu
PhonePe GuardianDetect fraud and manage risk
See Allright-arrow
menu
InsuranceSecure your financial future
menu
InvestmentsManage and grow wealth
menu
Consumer LendingSecure personal loans
menu
GoldInvest in digital gold
menu
Credit CardSimplify and manage expenses
Press
Careers
About Us
Blog
Contact Us
Trust & Safety
PhonePe | Hamburger Menu
✕
Home
Our Solutions
For Businessesarrow
icon
Offline Payments
icon
Payment Gateway
icon
Payment Gateway Partner
icon
Payment Links
icon
Merchant Lending
icon
PhonePe Ads
icon
PhonePe Guardian
See all

For Consumersarrow
icon
Insurance
icon
Investments
icon
Consumer Lending
icon
Gold
icon
Credit Card
Press
Careers
About Us
Blog
Contact Us
Trust & Safety
Privacy Policy

PhonePe HDFC ബാങ്ക് കോബ്രാൻഡ് ക്രെഡിറ്റ്കാ ർഡ്നി ബന്ധനകളും വ്യവസ്ഥകളും

Englishગુજરાતીதமிழ்తెలుగుमराठीമലയാളംঅসমীয়াবাংলাहिन्दीಕನ್ನಡଓଡ଼ିଆ
< Back

കാർഡിന് അപേക്ഷിക്കുന്നതിനും (താഴെ നിർവചിച്ചിരിക്കുന്നു) കാർഡുമായി ബന്ധപ്പെട്ട PhonePe പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും സവിശേഷതകൾ ഉപയോഗിക്കുന്നതിനും, ബാധകമായ മൊബൈൽ ആപ്ലിക്കേഷനായ “PhonePe” (“PhonePe ആപ്പ്”) അല്ലെങ്കിൽ www.phonepe.com എന്ന വെബ്‌സൈറ്റ് (മൊത്തത്തിൽ “PhonePe പ്ലാറ്റ്‌ഫോം”) ഉപയോഗത്തെ നിയന്ത്രിക്കുന്ന നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും PhonePe HDFC കോ-ബ്രാൻഡഡ് കാർഡിനായുള്ള ഈ നിബന്ധനകളിലും വ്യവസ്ഥകളിലും പ്രതിപാദിക്കുന്നു. PhonePe HDFC കോ-ബ്രാൻഡഡ് കാർഡിനായി (“കാർഡ്“) PhonePe പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ തുടങ്ങുന്നതിലൂടെ, PhonePe HDFC കോ-ബ്രാൻഡഡ് കാർഡുകൾക്കായുള്ള ഈ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും, https://www.phonepe.com/terms-conditions/ വിലാസത്തിൽ ലഭ്യമായ PhonePe നിബന്ധനകളും വ്യവസ്ഥകളും (“PhonePe നിബന്ധനകളും വ്യവസ്ഥകളും“), https://www.phonepe.com/privacy-policy/ വിലാസത്തിൽ ലഭ്യമായ സ്വകാര്യതാ നയം, PhonePe കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന (താഴെ നിർവചിച്ചിരിക്കുന്നത്) മറ്റ് ബാധകമായ നിബന്ധനകൾ, നയങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ (മൊത്തത്തിൽ “നിബന്ധനകൾ” എന്ന് പരാമർശിക്കുന്നു) എന്നിവയുൾപ്പെടെ ഈ നിബന്ധനകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാൻ നിങ്ങൾ വ്യക്തമായ സമ്മതം അറിയിക്കുന്നു. നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, കാർഡിനായി PhonePe പ്ലാറ്റ്‌ഫോമോ PhonePe പ്ലാറ്റ്‌ഫോമിലെ മറ്റ് അനുബന്ധമായ, അതിന് കീഴിലുള്ള സേവനമോ ഉപയോഗിക്കരുത്.

കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പ്രോഗ്രാം ലോഞ്ച് ചെയ്യുന്നതിനും കാർഡിന്റെ വിപണനത്തിനും പ്രചാരണത്തിനുമായി PhonePe ലിമിറ്റഡ് (മുമ്പ് PhonePe പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന) (“PhonePe”, “ഞങ്ങൾ”, “ഞങ്ങളുടെ”, “ഞങ്ങളെ”) HDFC ബാങ്ക് ലിമിറ്റഡുമായി (“ബാങ്ക്”) ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ പ്രസ്താവിക്കുകയും നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു. PhonePe-യും ബാങ്കും കാർഡുകൾ മാർക്കറ്റ് ചെയ്യുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുമ്പോൾ, ബാങ്കാണ് കാർഡിന്റെ ഇഷ്യൂവർ എന്നും PhonePe കാർഡ്(കൾ) ഇഷ്യൂ ചെയ്യുന്നില്ലെന്നും അത് ഒരു കോ-ബ്രാൻഡഡ് പങ്കാളി മാത്രമാണെന്നും ഞങ്ങൾ വ്യക്തമായി വിശദീകരിക്കുകയും നിങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു. 

  1. അടിസ്ഥാന യോഗ്യത

കാർഡിന് അപേക്ഷിക്കാൻ നിങ്ങൾക്ക് നിയമപരമായി യോഗ്യതയുണ്ടായിരിക്കണം. നിങ്ങൾ പതിനെട്ട് (18) വയസ്സിന് മുകളിൽ പ്രായമുള്ള, സ്ഥിരബുദ്ധിയുള്ള, ഇന്ത്യയിൽ താമസിക്കുന്ന, കാർഡിന് അപേക്ഷിക്കുന്നതിന് ബാധകമായ നിയമം വിലക്കിയിട്ടില്ലാത്ത ആളായിരിക്കണം. കാർഡിന് അപേക്ഷിക്കാനുള്ള നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിനും യോഗ്യതാ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനും/ചുമത്തുന്നതിനുമുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. 

  1. കാർഡ്

കാർഡ് ബാങ്ക് ആണ് ഇഷ്യൂ ചെയ്യുന്നത്. നിങ്ങൾക്ക് കാർഡ് ഇഷ്യൂ ചെയ്യുമെന്ന് PhonePe ഉറപ്പുനൽകുന്നില്ല. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത ഉറപ്പാക്കുന്നതിനും, അവരുടെ സ്വന്തം വിവേചനാധികാരത്തിൽ നിങ്ങൾക്ക് കാർഡ് ഇഷ്യൂ ചെയ്യുന്ന കാര്യം സമ്മതിക്കുന്നതിനും/നിരസിക്കുന്നതിനും, കാർഡ് പരിധികൾ നിർണ്ണയിക്കുന്നതിനും, കാർഡ് ഇഷ്യൂ ചെയ്യലുമായും ഉപയോഗിക്കലുമായും ബന്ധപ്പെട്ട മറ്റ് എല്ലാ കാര്യങ്ങൾക്കുമുള്ള എല്ലാ അവകാശങ്ങളും ബാങ്കിൽ നിക്ഷിപ്തമാണ്. 

  1. കാർഡിന് അപേക്ഷിക്കൽ

കാർഡിനായി അപേക്ഷിക്കുന്നതിന്, PhonePe പ്ലാറ്റ്‌ഫോമിലെ PhonePe HDFC കോ-ബ്രാൻഡഡ് കാർഡ് ലാൻഡിംഗ് പേജ് സന്ദർശിക്കുക, സ്‌ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക, കാർഡിനായുള്ള അപേക്ഷാ ഫോമിൽ ബാങ്ക് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. അപേക്ഷാ ഫോമിൽ നിങ്ങൾ നൽകുന്ന എല്ലാ വിവരങ്ങളും സത്യവും പൂർണ്ണവും കൃത്യവും കാലികവുമാണെന്ന് നിങ്ങൾ സ്ഥിരീകരിക്കുന്നു. അപേക്ഷാ ഫോമും അതിലുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് ബാങ്കിന് അയയ്ക്കാൻ നിങ്ങൾ PhonePe-യെ വ്യക്തമായി അധികാരപ്പെടുത്തുന്നു. ബാങ്ക് അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ കാർഡ് ഇഷ്യൂ ചെയ്യുന്നത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തേക്കാമെന്നും, ബാങ്ക് കാർഡ് അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും പ്രതിനിധാനങ്ങളോ വാറന്റികളോ ഗ്യാരണ്ടികളോ നൽകില്ലെന്നും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. നിങ്ങളും ബാങ്കും പരസ്പരം സമ്മതിച്ച നിബന്ധനകൾക്കനുസൃതമായി ഇത് നിയന്ത്രിക്കപ്പെടും.

  1. ആശയവിനിമയങ്ങൾ

ഇനിപ്പറയുന്നവ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഞങ്ങൾക്ക് നിങ്ങളെ ബന്ധപ്പെടാമെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു: (a) കാർഡ്; (b) കാർഡുമായി ബന്ധപ്പെട്ട് PhonePe പ്ലാറ്റ്‌ഫോമിൽ നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ; (c) ഞങ്ങളെയും ബാങ്കിനെയും അവയുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ; (d) കാർഡിന്റെ മാർക്കറ്റിംഗും പ്രമോഷനും, അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ഏതെങ്കിലും മൂന്നാം കക്ഷികൾ വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ, (e) ഏതെങ്കിലും ഓഫറുകൾ, മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ അല്ലെങ്കിൽ സ്വാഗത ആനുകൂല്യങ്ങൾ അല്ലെങ്കിൽ റിവാർഡ് പ്രോഗ്രാം, (f) കാർഡുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കാര്യം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. മൂന്നാം കക്ഷിക്ക് വേണ്ടി നിങ്ങൾ PhonePe പ്ലാറ്റ്‌ഫോം ആക്സസ് ചെയ്യുകയാണെങ്കിൽ, മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ആശയവിനിമയങ്ങളും നിങ്ങൾ PhonePe പ്ലാറ്റ്‌ഫോമിൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ള മൂന്നാം കക്ഷികൾക്ക് അയയ്ക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് അത്തരം ആശയവിനിമയങ്ങൾ അയയ്ക്കാൻ അത്തരം മൂന്നാം കക്ഷികളിൽ നിന്ന് എല്ലാ സമ്മതങ്ങളും ലഭിച്ചിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. 

ഞങ്ങളുടെ ആശയവിനിമയങ്ങൾ പ്ലാറ്റ്‌ഫോം അറിയിപ്പുകൾ, അലേർട്ടുകൾ, ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഫോൺ കോളുകൾ അല്ലെങ്കിൽ മറ്റ് പ്രായോഗിക ആശയവിനിമയ മാർഗങ്ങൾ എന്നിവയുടെ രൂപത്തിലാകാമെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.

മുമ്പ് പരാമർശിച്ച ഏതെങ്കിലും രീതികളിൽ, പറഞ്ഞ ഏതെങ്കിലും ഉദ്ദേശ്യങ്ങൾക്കായി നിങ്ങളുമായി ആശയവിനിമയം നടത്താൻ നിങ്ങൾ ഞങ്ങളെയും ബാങ്കുകളെയും ഞങ്ങളുടെ മൂന്നാം കക്ഷി സേവന ദാതാക്കളെയും അധികാരപ്പെടുത്തുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (“TRAI“) സൃഷ്ടിച്ച ചട്ടങ്ങൾ ഉൾപ്പെടെ, ബാധകമായ നിയമത്തിന് കീഴിലുള്ള ഡു നോട്ട് ഡിസ്റ്റർബ് (“DND“)/നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (“NCPR“) ലിസ്റ്റിൽ നൽകിയിട്ടുള്ള നിങ്ങളുടെ ഏതെങ്കിലും പ്രതികൂല മുൻഗണനകൾ നിങ്ങൾ ഇതിനാൽ വ്യക്തമായി ഒഴിവാക്കുന്നു. TRAI ഉന്നയിക്കുന്ന ഏതു ചോദ്യത്തിനും മറുപടി നൽകുന്നതിന് ഞങ്ങൾക്ക് ആവശ്യമായ അധിക അംഗീകാരവും ഡോക്യുമെൻ്റുകളും നൽകാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. 

ആശയവിനിമയങ്ങൾ ശരിയായി അയയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ന്യായമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, കോൺടാക്റ്റ് വിവരങ്ങളിലെ എന്തെങ്കിലും നിയന്ത്രണങ്ങൾ, DND ലിസ്റ്റിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിരിക്കൽ, ഇമെയിൽ ഡാറ്റ സ്റ്റോറേജിലെ അപര്യാപ്തത, ടെലികോം സേവന ദാതാക്കളുടെയടുത്തുള്ള പിശകുകൾ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ആശയവിനിമയങ്ങൾ അയയ്ക്കാൻ സാധിക്കാതെ വന്നേക്കാം.  അതിനാൽ, ഏതെങ്കിലും ആശയവിനിമയങ്ങൾ ലഭിക്കാത്തതിന് ഞങ്ങൾ ഉത്തരവാദികളോ ബാധ്യസ്ഥരോ ആയിരിക്കില്ല.

ഞങ്ങൾ ആശയവിനിമയങ്ങൾ നടത്തുന്നത് ആത്മാർത്ഥമായിട്ടാണെങ്കിലും, ആശയവിനിമയത്തിന്റെ കൃത്യത, പര്യാപ്തത, ലഭ്യത, നിയമസാധുത്വം, സാധുത, വിശ്വാസ്യത അല്ലെങ്കിൽ പൂർണ്ണത സംബന്ധിച്ച് വ്യക്തമായതോ പരോക്ഷമായതോ ആയ ഒരു തരത്തിലുള്ള പ്രാതിനിധ്യമോ വാറന്റിയോ ഞങ്ങൾ നൽകുന്നില്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഏതെങ്കിലും ആശയവിനിമയത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നതിലോ അതിനെ ആശ്രയിക്കുന്നതിലോ ആരെങ്കിലും വരുത്തുന്ന ഏതെങ്കിലും തരത്തിലുള്ള നഷ്ടത്തിനോ നാശനഷ്ടത്തിനോ ഒരു സാഹചര്യത്തിലും ഞങ്ങൾ ഉത്തരവാദികളോ ബാധ്യസ്ഥരോ ആയിരിക്കില്ല.

  1. ആനുകൂല്യങ്ങൾ

കാലാകാലങ്ങളിൽ, ഞങ്ങൾ റിവാർഡുകൾ, കിഴിവുകൾ, ക്യാഷ്ബാക്കുകൾ, മറ്റ് ഓഫറുകൾ (“ആനുകൂല്യം(ങ്ങൾ)“) എന്നിവ നൽകിയേക്കാം. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, നിങ്ങൾ യോഗ്യതാ വ്യവസ്ഥകൾ പാലിക്കുകയും അത്തരം ആനുകൂല്യങ്ങൾക്ക് ബാധകമായ നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും വേണം.

ആനുകൂല്യത്തിനുള്ള ആവശ്യകതകൾ പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ, യാതൊരു ബാധ്യതയും കൂടാതെ, ഏത് സമയത്തും നിങ്ങളെ അയോഗ്യരാക്കാനോ ഏതെങ്കിലും ഓഫറോ ആനുകൂല്യമോ നിർത്തലാക്കാനോ മാറ്റാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. 

നിങ്ങളുടെ സംസ്ഥാനത്തെ/പ്രദേശത്തെ നിയമങ്ങൾ വിലക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അതിൽ പങ്കെടുക്കുകയോ ആനുകൂല്യങ്ങൾ നേടുകയോ ചെയ്യാൻ പാടില്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക.

  1. ബാങ്ക് നിബന്ധനകളും വ്യവസ്ഥകളും.

കാർഡുമായി ബന്ധപ്പെട്ട് ബാങ്ക് നിഷ്കർഷിക്കുന്ന എല്ലാ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ പാലിക്കുകയും അവയ്ക്ക് വിധേയരാകുകയും വേണം, ഇതിൽ [MITC, KFS മുതലായവ] ഉൾപ്പെടുന്നു, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുന്നില്ല.

  1. PhonePe പ്ലാറ്റ്‌ഫോം

PhonePe പ്ലാറ്റ്‌ഫോമിൽ നിങ്ങൾക്ക് പ്രദർശിപ്പിക്കുന്ന എല്ലാ കാർഡ് വിവരങ്ങളും ബാങ്ക് നേരിട്ട് നിങ്ങൾക്ക് കൈമാറുന്നുവെന്നും PhonePe പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾ നടത്തുന്ന കാർഡ് പ്രവർത്തനങ്ങൾ ഒരു സാങ്കേതിക സംയോജനത്തിലൂടെ ബാങ്കിന്റെ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളിലേക്ക് കൈമാറുന്നുവെന്നും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ബാങ്കിന്റെ കോബ്രാൻഡ് പങ്കാളി എന്ന നിലയിൽ, നിങ്ങളുടെ കാർഡ് വിവരങ്ങൾ ഞങ്ങൾ ആക്സസ് ചെയ്യുന്നില്ല. 

  1. നഷ്ടപരിഹാരം

താഴെപ്പറയുന്നവയുടെ ഫലമായോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ക്ലെയിമുകൾ, ഡിമാൻ‍‍ഡുകൾ, നടപടികൾ അല്ലെങ്കിൽ മറ്റ് നടപടിക്രമങ്ങൾ (മൂന്നാം കക്ഷികൾ ആരംഭിച്ചവ ഉൾപ്പെടെ) എന്നിവയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും നിങ്ങൾ ഉത്തരവാദിയായിരിക്കും, കൂടാതെ ഞങ്ങൾ, ഞങ്ങളുടെ അഫിലിയേറ്റുകൾ, ബാങ്ക്, പങ്കാളികൾ, മൂന്നാം കക്ഷി സേവന ദാതാക്കൾ, കരാറുകാർ, ലൈസൻസർമാർ, അവരുടെ ഡയറക്ടർമാർ, മാനേജർമാർ, ഓഫീസർമാർ, ജീവനക്കാർ, ഏജന്റുമാർ എന്നിവർക്ക് നഷ്ടപരിഹാരം നൽകുകയും അവർക്ക് ഉപദ്രവമേൽക്കാതെ സൂക്ഷിക്കുകയും ചെയ്യും.

  1. ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളതോ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളതോ ആയ ഏതെങ്കിലും നിബന്ധനകൾ ഉൾപ്പെടെ, നിബന്ധനകൾ നിങ്ങൾ ലംഘിക്കൽ. 
  2. ബാധകമായ ഏതെങ്കിലും നിയമത്തിന്റെ ലംഘനം അല്ലെങ്കിൽ അത് പാലിക്കുന്നതിലുള്ള വീഴ്ച.
  3. നിങ്ങൾ ചെയ്ത വഞ്ചന, മനഃപൂർവ്വമായ ദുഷ്പ്രവൃത്തി അല്ലെങ്കിൽ ഗുരുതരമായ അശ്രദ്ധ.
  4. നിങ്ങൾ നൽകുന്ന ഏതെങ്കിലും യഥാർത്ഥമല്ലാത്ത, തെറ്റായ, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ അപൂർണ്ണമായ വിവരങ്ങൾ.
  5. PhonePe പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനോ ആക്സസ് ചെയ്യുന്നതിനോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി, റെഗുലേറ്ററി, സർക്കാർ അതോറിറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും അതോറിറ്റി ചുമത്തുന്ന ഫൈനുകൾ, പിഴകൾ, ചാർജുകൾ.
  6. PhonePe പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ നിങ്ങൾ ചെയ്ത ഏതെങ്കിലും പ്രവൃത്തികൾ അല്ലെങ്കിൽ ഒഴിവാക്കലുകൾ.  

  1. ബാധ്യത ഒഴിവാക്കൽ

ഇനിപ്പറയുന്നവയ്ക്ക് ഞങ്ങൾ ഉത്തരവാദികളോ ബാധ്യസ്ഥരോ ആയിരിക്കില്ലെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു

  1. കാർഡ് കൈവശമുള്ളതിനാൽ/ഉപയോഗിച്ചതിനാൽ നിങ്ങൾക്ക് സംഭവിച്ച ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ നാശനഷ്ടം, ഏതെങ്കിലും മൂന്നാം കക്ഷി കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഏതെങ്കിലും വഞ്ചനയുടെയോ ദുരുപയോഗത്തിന്റെയോ ഫലമായി ഉണ്ടാകുന്നത് ഉൾപ്പെടെയാണിത്.
  2. കാർഡ് നിങ്ങളുടെ കൈവശമുണ്ടാകുന്നതിൽ/ഉപയോഗിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എന്തെങ്കിലും തർക്കം.
  3. കാർഡ് മാനിക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഏതെങ്കിലും വ്യക്തി/വ്യാപാരി സ്ഥാപനം സമ്മതിക്കാതിരിക്കൽ/പരാജയപ്പെടൽ.
  4. നിങ്ങളുടെ കാർഡുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഏതെങ്കിലും പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഒഴിവാക്കലുകൾ, കാർഡുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ ബാങ്ക് വാഗ്ദാനം ചെയ്യുന്ന റിവാർഡുകൾ/ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിങ്ങളും ബാങ്കും തമ്മിലുള്ള ഏതെങ്കിലും തർക്കങ്ങൾ ഉൾപ്പെടെയാണിത്.
  5. നിങ്ങളുടെ കാർഡിലോ അതിന്റെ ഉപയോഗത്തിനോ ഈടാക്കുന്ന ഏതെങ്കിലും ചാർജുകൾ.

വിരുദ്ധമായുണ്ടാകുന്നവ പരിഗണിക്കാതെ, (i) പ്രത്യേകമായ, ആകസ്മികമായ, പരോക്ഷമായ അല്ലെങ്കിൽ അനന്തരഫലമായ നാശനഷ്ടങ്ങൾക്ക് (ഡൗൺടൈം ചെലവുകൾ, ഡാറ്റ നഷ്ടം, നഷ്ടപ്പെട്ട ലാഭം അല്ലെങ്കിൽ ബാങ്കുകൾ, മൂന്നാം കക്ഷികൾ, മൂന്നാം കക്ഷി സേവന ദാതാക്കൾ, കരാറുകാർ, ഞങ്ങളുടെ ലൈസൻസർമാർ എന്നിവരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ഉൾപ്പെടെ എന്നാൽ അതിൽ പരിമിതപ്പെടാതെ) ഞങ്ങൾ ബാധ്യസ്ഥരല്ല, അത്തരം ക്ലെയിമുകൾ കരാർ, നിയമലംഘനം, വാറന്റി അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ സിദ്ധാന്തം അടിസ്ഥാനമാക്കിയുള്ളതാണോ എന്നത് പരിഗണിക്കാതെയാണിത്, (ii) ഞങ്ങളുടെയും ഞങ്ങളുടെ അഫിലിയേറ്റുകളുടെയും ഓഫീസർമാരുടെയും ജീവനക്കാരുടെയും ഏജന്റുമാരുടെയും പരമാവധി സംയോജിത ബാധ്യത നൂറു രൂപയിൽ കവിയില്ല, (iii) ഈ പ്രതിവിധി അതിന്റെ അനിവാര്യമായ ഉദ്ദേശ്യത്തിന്റെ ഏതെങ്കിലും നഷ്ടത്തിനോ പരാജയത്തിനോ നിങ്ങൾക്ക് പൂർണ്ണമായി നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ പരിമിതികളും ഒഴിവാക്കലുകളും ബാധകമാകും.

  1. സമ്മതം പ്രകടിപ്പിക്കൽ

കാർഡിനായുള്ള നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുന്നതിനായി ബാങ്കിനോ അല്ലെങ്കിൽ ആനുകൂല്യങ്ങൾ മാനേജ് ചെയ്യുന്നതിനായി മറ്റേതെങ്കിലും എന്‍റിറ്റിക്കോ നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ നിങ്ങൾ ഞങ്ങളെ അധികാരപ്പെടുത്തുന്നു.

നിങ്ങളുടെ സമ്മതം(ങ്ങൾ) രേഖപ്പെടുത്താനും സൂക്ഷിക്കാനും, കോടതി, ഏതെങ്കിലും അതോറിറ്റി അല്ലെങ്കിൽ മധ്യസ്ഥത എന്നിവയുൾപ്പെടെയുള്ളവ സംബന്ധിച്ച് രേഖകൾ സൂക്ഷിക്കുന്നതിനും തെളിവ് ആവശ്യങ്ങൾക്കുമായി നിങ്ങളുടെ സമ്മതങ്ങൾ ഉപയോഗിക്കാനും നിങ്ങൾ ഞങ്ങൾക്ക് അധികാരം നൽകുകയും സമ്മതം നൽകുകയും ചെയ്യുന്നു.

  1. ഇലക്ട്രോണിക് രേഖ

ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000, ബാധകമായതും കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്നതുമായ അതിനു കീഴിലുള്ള നിയമങ്ങൾ (“IT ആക്റ്റ്“) എന്നിവ പ്രകാരം നിബന്ധനകൾ ഒരു ഇലക്ട്രോണിക് രേഖയാണ്. ഈ ഇലക്ട്രോണിക് രേഖ ഒരു കമ്പ്യൂട്ടർ സിസ്റ്റമാണ് സ‍ൃഷ്ടിക്കുന്നത്, നേരിട്ടുള്ള അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പുകൾ ആവശ്യമില്ല. നിബന്ധനകൾ IT ആക്റ്റിനും (കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നത് പ്രകാരം) അതിനു കീഴിലുള്ള നിയമങ്ങൾക്കും അനുസൃതമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. നിബന്ധനകൾ നിയമപരമായി നടപ്പിലാക്കാൻ കഴിയുന്നതും ബാധകവുമായ ഒരു കരാറാണ്.

  1. അന്വേഷണങ്ങൾ 

എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ, PhonePe പ്ലാറ്റ്‌ഫോമിലെ നിർദ്ദിഷ്ട പേജിലെ ചോദ്യാവലി വിഭാഗം നിങ്ങൾക്ക് പരിശോധിക്കാം. അത്തരം ചോദ്യാവലി വിഭാഗത്തിൽ നിന്ന് നിങ്ങളുടെ അന്വേഷണം പരിഹരിച്ചില്ലെങ്കിൽ, PhonePe പ്ലാറ്റ്‌ഫോമിൽ ഒരു ടിക്കറ്റ് സമർപ്പിച്ചുകൊണ്ട് പരിഹാരത്തിനായി നിങ്ങളുടെ അന്വേഷണങ്ങൾ ഞങ്ങളുടെ സപ്പോർട്ട് ടീമിലേക്ക് നൽകാവുന്നതാണ്.

  1. മറ്റ് നിബന്ധനകൾ

ഏതുസമയത്തും നിബന്ധനകൾ ഭേദഗതി ചെയ്യുന്നതിനും പുതിയതോ അധികമോ ആയ നിബന്ധനകളോ വ്യവസ്ഥകളോ ചേർക്കുന്നതിനുമുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. നിബന്ധനകളിലോ നിബന്ധനകളിൽ പരാമർശിച്ചിരിക്കുന്ന URL-കളിലോ ഉള്ള ഏതൊരു മാറ്റവും പ്രസക്തമായ URL-ൽ (അല്ലെങ്കിൽ ഞങ്ങൾ സമയാസമയങ്ങളിൽ നൽകിയേക്കാവുന്ന മറ്റൊരു URL) ലഭ്യമാകും. നിബന്ധനകളിൽ ഭേദഗതി വരുത്തുകയോ ചേർക്കുകയോ ചെയ്തതിനുശേഷം PhonePe പ്ലാറ്റ്‌ഫോം ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുമ്പോൾ അത്തരം പരിഷ്‌ക്കരിച്ചതോ അധികമായി ചേർത്തതോ ആയ നിബന്ധനകൾ അംഗീകരിക്കുന്നതായി കണക്കാക്കും.

ഉപയോക്തൃ രജിസ്ട്രേഷൻ, സ്വകാര്യത, ഉപയോക്തൃ ഉത്തരവാദിത്തങ്ങൾ, ഭരണ നിയമം, ബാധ്യത, ബൗദ്ധിക സ്വത്ത്, രഹസ്യാത്മകത, പൊതു വ്യവസ്ഥകൾ തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ നിബന്ധനകളും PhonePe HDFC കോ-ബ്രാൻഡഡ് കാർഡിനായുള്ള ഈ നിബന്ധനകളിലും വ്യവസ്ഥകളിലും PhonePe നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് ഉൾപ്പെടുത്തിയതായി കണക്കാക്കുന്നു.

ഇവിടെ നിർവചിച്ചിട്ടില്ലാത്ത വലിയക്ഷരത്തിലുള്ള പദങ്ങൾക്ക് PhonePe നിബന്ധനകളും വ്യവസ്ഥകളും എന്നതിൽ നൽകിയിരിക്കുന്ന അർത്ഥം ഉണ്ടായിരിക്കും.

PhonePe Logo

Business Solutions

  • Payment Gateway
  • E-commerce PG
  • UPI Payment Gateway
  • Guardian by PhonePe
  • Express Checkout
  • Offline Merchant
  • Advertise on PhonePe
  • SmartSpeaker
  • POS Machine
  • Payment Links
  • Travel and Commute

Insurance

  • Motor Insurance
  • Bike Insurance
  • Car Insurance
  • Health Insurance
  • Arogya Sanjeevani Policy
  • Life Insurance
  • Term Life Insurance
  • Personal Accident Insurance
  • Travel Insurance
  • International Travel Insurance

Investments

  • 24K Gold
  • Liquid Funds
  • Tax Saving Funds
  • Equity Funds
  • Debt Funds
  • Hybrid Funds

Lending

  • Consumer Lending
  • Merchant Lending

General

  • About Us
  • Careers
  • Contact Us
  • Press
  • Ethics
  • Report Vulnerability
  • Merchant Partners
  • Blog
  • Tech Blog
  • PhonePe Pulse

Legal

  • Terms & Conditions
  • Privacy Policy
  • Grievance Policy
  • How to Pay
  • E-Waste Policy
  • Trust & Safety
  • Global Anti-Corruption Policy

See All Apps

Download PhonePe App Button Icon

PhonePe Group

  • Indus Appstoreexternal link icon
  • Share.Marketexternal link icon
  • Pincodeexternal link icon

Credit Cards

  • PhonePe HDFC Bank Co-Branded Credit Cards

Certification

Sisa Logoexternal link icon
LinkedIn Logo
Twitter Logo
Fb Logo
YT Logo
© 2025, All rights reserved
PhonePe Logo

Business Solutions

arrow icon
  • Payment Gateway
  • E-commerce PG
  • UPI Payment Gateway
  • Guardian by PhonePe
  • Express Checkout
  • Offline Merchant
  • Advertise on PhonePe
  • SmartSpeaker
  • POS Machine
  • Payment Links
  • Travel and Commute

Insurance

arrow icon
  • Motor Insurance
  • Bike Insurance
  • Car Insurance
  • Health Insurance
  • Arogya Sanjeevani Policy
  • Life Insurance
  • Term Life Insurance
  • Personal Accident Insurance
  • Travel Insurance
  • International Travel Insurance

Investments

arrow icon
  • 24K Gold
  • Liquid Funds
  • Tax Saving Funds
  • Equity Funds
  • Debt Funds
  • Hybrid Funds

Lending

arrow icon
  • Consumer Lending
  • Merchant Lending

General

arrow icon
  • About Us
  • Careers
  • Contact Us
  • Press
  • Ethics
  • Report Vulnerability
  • Merchant Partners
  • Blog
  • Tech Blog
  • PhonePe Pulse

Legal

arrow icon
  • Terms & Conditions
  • Privacy Policy
  • Grievance Policy
  • How to Pay
  • E-Waste Policy
  • Trust & Safety
  • Global Anti-Corruption Policy

PhonePe Group

arrow icon
  • Indus Appstoreexternal link icon
  • Share.Marketexternal link icon
  • Pincodeexternal link icon

Credit Cards

arrow icon
  • PhonePe HDFC Bank Co-Branded Credit Cards

Certification

Sisa Logo

See All Apps

Download PhonePe App Button Icon
LinkedIn Logo
Twitter Logo
Fb Logo
YT Logo
© 2025, All rights reserved