ഇൻഫർമേഷൻ ടെക്‌നോളജി ആക്‌റ്റ്, 2000 (കാലാകാലങ്ങളിൽ ഉള്ളതുപ്രകാരം), ബാധകമാകുംപ്രകാരം അതിന് കീഴിലുള്ള നിയമങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌റ്റ്, 2000 ഭേദഗതി ചെയ്‌ത വിവിധ ചട്ടങ്ങളിലെ ഇലക്ട്രോണിക് റെക്കോർഡുകളുമായി ബന്ധപ്പെട്ട ഭേദഗതി ചെയ്‌ത വ്യവസ്ഥകൾ എന്നിവ പ്രകാരം ഈ രേഖ ഒരു ഇലക്ട്രോണിക് റെക്കോർഡ് ആണ്. ഈ ഇലക്ട്രോണിക് റെക്കോർഡ് ഒരു കമ്പ്യൂട്ടർ സിസ്റ്റമാണ് സൃഷ്ടിക്കുന്നത്, നേരിട്ടുള്ള അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പുകൾ ആവശ്യമില്ല.
PhonePe ആപ്പ് വഴി ഈ പ്രവർത്തനം ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് ദയവായി ഈ നിബന്ധനകളും വ്യവസ്ഥകളും- ഓട്ടോപേ (“ഓട്ടോപേ നിബന്ധനകൾ“) ശ്രദ്ധാപൂർവ്വം വായിക്കുക. ഈ ഓട്ടോപേ നിബന്ധനകൾ നിങ്ങളും PhonePe പ്രൈവറ്റ് ലിമിറ്റഡും (“PhonePe“) തമ്മിൽ ബാധ്യസ്ഥമാകുന്ന നിയമപരമായ കരാറാണ്, ഇവരുടെ രജിസ്റ്റർ ചെയ്ത ഓഫീസ് ഉള്ളത് ഈ വിലാസത്തിലാണ്: ഓഫീസ്-2, ഫ്ലോർ 5, വിംഗ് A, ബ്ലോക്ക് A, സലാർപുരിയ സോഫ്റ്റ്‌സോൺ, ബെല്ലന്ദൂർ വില്ലേജ്, വർത്തൂർ ഹോബ്ലി, ഔട്ടർ റിംഗ് റോഡ്, ബാംഗ്ലൂർ സൗത്ത്, ബാംഗ്ലൂർ, കർണാടക, ഇന്ത്യ, 560103. ചുവടെ നൽകിയിരിക്കുന്ന ഓട്ടോപേ നിബന്ധനകൾ വായിച്ചുവെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ ഓട്ടോപേ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഈ ഓട്ടോപേ നിബന്ധനകൾക്ക് ബാധ്യസ്ഥരാകാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ പ്രവർത്തനം ലഭ്യമാക്കേണ്ടതില്ല/ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനിക്കാം.
ഈ ഓട്ടോപേ നിബന്ധനകൾ PhonePe പ്രവർത്തനക്ഷമമാക്കിയ ഒരു പ്രവർത്തനത്തെ നിയന്ത്രിക്കുന്നു, ഇതിൽ, ഈ ഓട്ടോപേ നിബന്ധനകൾക്ക് അനുസൃതമായി, PhonePe ഉപയോക്താവ് തിരഞ്ഞെടുത്ത ഫ്രീക്വൻസി സെറ്റിൽ PhonePe ഉപയോക്താവിന്(ക്കൾക്ക്) വേണ്ടി പേയ്‌മെൻ്റ്(കൾ) നടത്തുന്നതിന് PhonePe-യ്ക്ക് മുൻകൂട്ടി അംഗീകാരം നൽകുന്നതിലൂടെ, PhonePe ഉപയോക്താക്കൾക്ക് PhonePe ആപ്പിൽ യോഗ്യരായ വ്യാപാരികൾക്ക്(ചുവടെ നിർവചിച്ചിരിക്കുന്നതുപ്രകാരം) സ്വയമേവയുള്ള പേയ്‌മെൻ്റ് സജ്ജീകരിക്കാൻ കഴിയും.
- നിർവചനങ്ങൾ
- “നടപടികൾ” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ ഓട്ടോപേ നിബന്ധനകളിലെ സെക്ഷൻ V പ്രകാരം നിർവചിച്ചിരിക്കുന്ന, ഒരു മാൻഡേറ്റിൻ്റെ സാധുതയുമായി ബന്ധപ്പെട്ട്, അതിന്‍റെ കാലയളവിൽ ഒരു PhonePe ഉപയോക്താവിന് ഏറ്റെടുക്കാൻ / അഭ്യർത്ഥിക്കാൻ കഴിയുന്ന നടപടികൾ എന്നാണ്.
- “ഓട്ടോ ടോപ്പ്-അപ്പ് മാൻഡേറ്റ്” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, UPI Lite ഫെസിലിറ്റി ബാലൻസ് മിനിമം ബാലൻസ് ത്രെഷോൾഡിൽ എത്തുമ്പോൾ, RBI, NPCI കൂടാതെ/അല്ലെങ്കിൽ മറ്റ് നിയന്ത്രണ അധികാരികൾ നിർദ്ദേശിക്കുന്ന പരമാവധി അനുവദനീയമായ ടോപ്പ്-അപ്പ് പരിധി വരെയുള്ള, UPI Lite ഫെസിലിറ്റി ബാലൻസിൻ്റെ ഒരു ഓട്ടോമാറ്റിക് ടോപ്പ്-അപ്പിനായി UPI Lite ഫെസിലിറ്റിക്കുള്ള ഒരു മാൻഡേറ്റ് (ചുവടെ നിർവചിച്ചിരിക്കുന്നത് പ്രകാരം) എന്നാണ്.
- “സ്വയമേവയുള്ള പേയ്‌മെൻ്റുകൾ” അല്ലെങ്കിൽ “സ്വയമേവയുള്ള ഇടപാട്(കൾ)” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, യോഗ്യരായ വ്യാപാരിക്ക്(കൾക്ക്) ഒരു മാൻഡേറ്റ് പ്രകാരം PhonePe ഉപയോക്താവ് സജ്ജമാക്കിയ ഒരു നിശ്ചിത ഫ്രീക്വൻസി സെറ്റ് അടിസ്ഥാനമാക്കി PhonePe പ്രവർത്തനക്ഷമമാക്കിയ പേയ്‌മെൻ്റ്(കൾ) എന്നാണ്.
- “യോഗ്യതയുള്ള വ്യാപാരികൾ” എന്നാൽ ഈ ഓട്ടോപേ നിബന്ധനകൾ അനുസരിച്ച് PhonePe ഉപയോക്താവിൽ(ക്കളിൽ) നിന്ന് സ്വയമേവയുള്ള പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നതിന് PhonePe ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുള്ള യോഗ്യരായ വ്യാപാരികൾ, സേവന ദാതാവ്(ക്കൾ), ബില്ലർ(മാർ) വിഭാഗങ്ങളെയാണ് അർത്ഥമാക്കുന്നത്.
- ഈ ഓട്ടോപേ നിബന്ധനകൾക്ക് അനുസൃതമായി യോഗ്യരായ വ്യാപാരിക്കുള്ള(കൾക്കുള്ള) സ്വയമേവയുള്ള പേയ്‌മെന്‍റിന്(കൾക്ക്) PhonePe ആപ്പ് വഴി ഒരു PhonePe ഉപയോക്താവ് നൽകുന്ന സ്ഥിരമായ നിർദ്ദേശം / അംഗീകാരം എന്നാണ് “മാൻഡേറ്റ്” കൊണ്ട് അർത്ഥമാക്കുന്നത്.
- ഒരു പ്രത്യേക ഓട്ടോപേ പേയ്‌മെൻ്റിനായി PhonePe പ്രവർത്തനക്ഷമമാക്കിയ നിങ്ങളുടെ തിരഞ്ഞെടുത്ത പേയ്‌മെൻ്റ് മോഡ് അനുസരിച്ച് നിങ്ങളുടെ ഇഷ്യൂവർ ബാങ്കിന്‍റെ ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട് അംഗീകൃത തുക വിജയകരമായി കിഴിക്കൽ എന്നാണ് “മാൻഡേറ്റ് നിർവഹണം” കൊണ്ട് അർത്ഥമാക്കുന്നത്.
- “മാൻഡേറ്റ് പരിധി(കൾ)” എന്നത് ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട, ഒന്നുകിൽ (i) ഒരു സ്വയമേവയുള്ള പേയ്‌മെൻ്റിൻ്റെ മുൻകൂട്ടി നിശ്ചയിച്ച മൂല്യമോ (ii) സ്വയമേവയുള്ള പേയ്‌മെൻ്റിൻ്റെ വേരിയബിൾ മൂല്യമോ ആയ പരിധി(കൾ) എന്നാണ് അർത്ഥമാക്കുന്നത്, ഇത് RBI / NPCI നിശ്ചയിച്ചിട്ടുള്ള പരമാവധി / മൊത്തത്തിൽ അനുവദനീയമായ പരിധിക്ക് വിധേയമാണ് (കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നത് പ്രകാരം).
- “മാൻഡേറ്റ് രജിസ്ട്രേഷൻ” എന്നാൽ ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട് ഒരു PhonePe ഉപയോക്താവ് നൽകേണ്ട വിശദാംശങ്ങൾ / ഇൻപുട്ടുകൾ എന്നാണ് അർത്ഥമാക്കുന്നത്, ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു, (i) ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട പാരാമീറ്ററുകൾ, (ii) ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും, (iii) മാൻഡേറ്റ് പരിധികൾ, (iv) മാൻഡേറ്റിൻ്റെ ആവൃത്തി.
- മാൻഡേറ്റ് സജ്ജീകരണം
PhonePe ആപ്പ് വഴി നിങ്ങളുടെ ഇഷ്യൂവർ ബാങ്ക് വിജയകരമായി മൂല്യനിർണ്ണയം / പ്രാമാണീകരണം നടത്തിയതിനു ശേഷം മാത്രമേ ഒരു മാൻഡേറ്റ് സജ്ജീകരിക്കൂ. ഒരു മാൻഡേറ്റ് സജ്ജീകരിക്കുന്നതിന്, ഒരു സ്വയമേവയുള്ള പ്രത്യേക പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് മാൻഡേറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ നിങ്ങൾ പങ്കിടേണ്ടതുണ്ട്. കൂടാതെ, മാൻഡേറ്റ് സജ്ജീകരണവുമായി മുന്നോട്ടുപോകുന്നതിന് ഈ പ്രവർത്തനത്തിന് കീഴിൽ PhonePe പ്രവർത്തനക്ഷമമാക്കിയ പേയ്‌മെൻ്റ് മോഡ്(കൾ) / പേയ്‌മെൻ്റ് ഉപകരണം(ങ്ങൾ) നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വിജയകരമായ മാൻഡേറ്റ് രജിസ്ട്രേഷനുശേഷം, നിങ്ങൾ സജ്ജമാക്കിയ മാൻഡേറ്റിൻ്റെ ആവൃത്തിയെ അടിസ്ഥാനമാക്കി ഒരു മാൻഡേറ്റ് നിർവഹണം നടത്തപ്പെടും, അത്തരം അംഗീകൃത തുക നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് / ക്രെഡിറ്റ് പരിധിയിൽ നിന്ന് കുറയ്ക്കുകയും (സന്ദർഭമനുസരിച്ച്) അത്തരം സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിയുക്ത പേയ്മെന്‍റ് കൈപറ്റുന്നയാൾക്ക് / ഗുണഭോക്താവിന് കൈമാറുകയും ചെയ്യും.
ഒരു മാൻഡേറ്റിൻ്റെ അല്ലെങ്കിൽ ഒരു മാൻഡേറ്റ് നിർവഹണത്തിന്‍റെ നിരസിക്കൽ, പരാജയം അല്ലെങ്കിൽ തീർപ്പാക്കാത്ത നില എന്നിവയുമായി ബന്ധപ്പെട്ട ഏതു ബാധ്യതയും PhonePe ഇതിനാൽ നിരാകരിക്കുന്നു, ഇക്കാര്യത്തിൽ നിങ്ങളുടെ ഇഷ്യൂവർ ബാങ്ക് ഏറ്റെടുക്കുന്ന അത്തരം മൂല്യനിർണ്ണയം(ങ്ങൾ) / പ്രാമാണീകരണവുമായി ബന്ധപ്പെട്ട് ഒരു കടമയും അല്ലെങ്കിൽ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. - UPI-ലൈറ്റിനുള്ള ഓട്ടോ-ടോപ്പ് മാൻഡേറ്റ്
PhonePe ആപ്പ് വഴി പ്രവർത്തനക്ഷമമാക്കിയ UPI ലൈറ്റ് സൗകര്യം നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഈ ഓട്ടോപേ നിബന്ധനകൾക്ക് അനുസൃതമായി, UPI ലൈറ്റ് സൗകര്യത്തിനായി ഒരു ഓട്ടോ ടോപ്പ്-അപ്പിന് ബാധകമായ മാൻഡേറ്റ് പരിധി(കൾ) അനുസരിച്ച് നിങ്ങൾക്ക് ഒരു ഓട്ടോ-ടോപ്പ്-അപ്പ് മാൻഡേറ്റ് സജ്ജീകരിക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
ഉദാ: UPI ലൈറ്റ് സൗകര്യത്തിന്‍റെ ബാലൻസ് 200 രൂപയിൽ താഴെയാണെങ്കിൽ, ഒരു PhonePe ഉപയോക്താവിന് അതിൻ്റെ UPI ലൈറ്റ് സൗകര്യത്തിലേക്ക് 300 രൂപ സ്വയമേവ ചേർക്കുന്നതിന് ഒരു ഓട്ടോ-ടോപ്പ്-അപ്പ് മാൻഡേറ്റ് സജ്ജീകരിക്കാനാകും. അതനുസരിച്ച്, ബാലൻസ് 200 രൂപയിൽ താഴെ എത്തുമ്പോഴെല്ലാം അത്തരം PhonePe ഉപയോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 300 രൂപ ഡെബിറ്റ് ചെയ്യും. - മാൻഡേറ്റ് നിര്‍വഹണം
മാൻഡേറ്റ് സജ്ജീകരണ സമയത്ത് നിങ്ങൾ തിരഞ്ഞെടുത്ത പേയ്‌മെൻ്റ് ഉപകരണം / മോഡ് അടിസ്ഥാനമാക്കി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട് സൂക്ഷിക്കുകയാണെങ്കിൽ കൂടാതെ/അല്ലെങ്കിൽ ലഭ്യമായ ക്രെഡിറ്റ് പരിധി(കൾ) ഉണ്ടാവുകയാണെങ്കിൽ (സന്ദർഭം പോലെ) മാത്രമേ നിങ്ങളുടെ മാൻഡേറ്റ്(കൾ) പ്രോസസ് ചെയ്യുകയുള്ളൂ. അങ്ങനെ ചെയ്യുന്നതിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ മാൻഡേറ്റ് നിർവഹണം വിജയിക്കില്ല.
PhonePe വഴി ഒരു മാൻഡേറ്റ് പ്രോസസ് ചെയ്ത ശേഷം, നിങ്ങളുടെ യോഗ്യതയുള്ള വ്യാപാരിയുടെ ഒരു സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് അന്തിമ പേയ്‌മെൻ്റ് നിലയെക്കുറിച്ചുള്ള സ്ഥിരീകരണം ലഭിക്കുന്നതിന് നിങ്ങൾക്ക് സ്വയമേവയുള്ള പേയ്‌മെൻ്റ് തീയതി മുതൽ 2 (രണ്ട്) മുതൽ 10 (പത്ത്) ദിവസം വരെ എടുത്തേക്കാം എന്ന കാര്യം ദയവായി ശ്രദ്ധിക്കുക.
നിങ്ങളുടെ സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലെ, ക്രെഡിറ്റ് പരിധിയിലെ (സന്ദർഭം അനുസരിച്ച്) യഥാർത്ഥ ഡെബിറ്റിന് മുമ്പ്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു വിജയകരമായ മാൻഡേറ്റ് നിർവഹണം നടന്നതിനു ശേഷം, ബാധകമായ നിയമം(ങ്ങൾ)/ വിജ്ഞാപനങ്ങൾ(ങ്ങൾ)/ മാർഗ്ഗനിർദ്ദേശം(ങ്ങൾ) (കാലാകാലങ്ങളിൽ ഭേദഗതി ചെയ്ത പ്രകാരം) പ്രകാരം റെഗുലേറ്ററി ബോഡികൾ നിർദ്ദേശിക്കുന്ന രീതിയിൽ മാൻഡേറ്റ് / മാൻഡേറ്റ് നിർവഹണവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ സഹിതം നിങ്ങളെ അറിയിക്കും. - ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട നടപടി(കൾ):
ഒരു മാൻഡേറ്റിന്‍റെ സാധുതാ കാലയളവിൽ PhonePe ആപ്പ് വഴി നിങ്ങളുടെ മാൻഡേറ്റ് (ഓട്ടോ ടോപ്പ്-അപ്പ് മാൻഡേറ്റ് ഉൾപ്പെടെ) കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഇനിപ്പറയുന്ന നടപടി(കൾ) ഏറ്റെടുക്കാവുന്നതാണ്, അതായത് (i) മാൻഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നിങ്ങൾ നിശ്ചയിച്ചിട്ടുള്ള മാൻഡേറ്റ് പരിധി(കൾ) പരിഷ്കരിക്കുക, (ii) മാൻഡേറ്റ് താൽക്കാലികമായി നിർത്തുക കൂടാതെ/അല്ലെങ്കിൽ താൽക്കാലികമായി നിർത്തിയിടത്തുനിന്ന് തുടരുക, (iii) ഒരു സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇഷ്യൂവർ ബാങ്ക് ഒരു വീണ്ടെടുക്കൽ ട്രിഗർ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു മാൻഡേറ്റ് പിൻവലിക്കുക/അസാധുവാക്കുക.
ഒരു മാൻഡേറ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ നടപടി(കൾ) നിങ്ങളുടെ ഇഷ്യൂവർ ബാങ്കിൻ്റെ അധിക മൂല്യനിർണ്ണയത്തിനോ അംഗീകാരത്തിനോ വിധേയമായേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ നടപടി(കൾ) ഈ ഓട്ടോപേ നിബന്ധനകൾക്ക് അനുസൃതമായും ബാധകമായ നിയമം(ങ്ങൾ) അനുസരിച്ചും ആയിരിക്കും, കൂടാതെ RBI / NPCI അല്ലെങ്കിൽ നിങ്ങളുടെ ഇഷ്യൂവർ ബാങ്ക് (സന്ദർഭമനുസരിച്ച്) നിർദ്ദേശിച്ചിട്ടുള്ള നടപടിയുമായി(കളുമായി) ബന്ധപ്പെട്ട അത്തരം സമയപരിധി(കൾ) നിങ്ങൾ പാലിക്കും എന്നുകൂടി നിങ്ങൾ അംഗീകരിക്കുന്നു. - ചാർജ്(കൾ)
മാൻഡേറ്റുമായി ബന്ധപ്പെട്ട് ചാർജുകൾ / ഫീസ്(കൾ) ഈടാക്കിയേക്കാം. അത്തരം ബാധകമായ ചാർജുകൾ / ഫീസ്(കൾ) PhonePe പ്രദർശിപ്പിക്കും, അതുമായി ബന്ധപ്പെട്ട് അത്തരം ചാർജുകൾ/ഫീസുകൾ (ഫീസുകൾ) മാനിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. - ബാധ്യതകൾ
നിങ്ങൾ ഇനിപ്പറയുന്നവ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു:- PhonePe എന്നത് സ്വയമേവയുള്ള പേയ്‌മെൻ്റിന്(കൾക്ക്) നിങ്ങളുടെ ഇഷ്യൂവർ ബാങ്ക് പ്രവർത്തനക്ഷമമാക്കിയ മാൻഡേറ്റിനുള്ള(കൾക്കുള്ള) പേയ്‌മെൻ്റുകളുടെ ഒരു ഫെസിലിറ്റേറ്റർ മാത്രമാണ്, അല്ലാതെ നിയുക്ത പേയ്‌മെൻ്റ് കൈപ്പറ്റന്നയാൾക്ക്/ഗുണഭോക്താവിന് പണം നൽകേണ്ട പേയ്‌മെൻ്റ് ഇടപാടിലെ കക്ഷിയല്ല.
- PhonePe ഉപയോക്താവ് സജ്ജീകരിച്ച മാൻഡേറ്റ്(കൾ), PhonePe ആപ്പ് വഴി മാൻഡേറ്റ് രജിസ്ട്രേഷനായി പങ്കിട്ട വിശദാംശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ PhonePe ആപ്പ് വഴിയാണ് എല്ലാ മാൻഡേറ്റ് നിർവഹണവും(ങ്ങളും) നടക്കുന്നത്. നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ നിന്ന് / ക്രെഡിറ്റ് പരിധിയിൽ നിന്ന് (സന്ദർഭമനുസരിച്ച്) കിഴിച്ച തുക(കൾ) പരിശോധിച്ചുറപ്പിക്കുന്നതിന്, കൂടാതെ/അല്ലെങ്കിൽ ഒരു പ്രത്യേക സ്വയമേവയുള്ള പേയ്‌മെൻ്റിനുള്ള ഏതെങ്കിലും ഇരട്ട പേയ്‌മെൻ്റിന് PhonePe ഉത്തരവാദിയായിരിക്കില്ല. PhonePe ആപ്പ് വഴി ഈ പ്രവർത്തനത്തിന് കീഴിലുള്ള ഓരോ മാൻഡേറ്റിനും നൽകിയിരിക്കുന്ന/അംഗീകാരം നൽകിയിട്ടുള്ള വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
- നിയുക്ത പേയ്മെന്‍റ് വാങ്ങുന്നയാളിൽ നിന്ന്/ ഗുണഭോക്താവിൽ നിന്ന് ഒരു സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിങ്ങൾ ഏറ്റെടുക്കുന്ന സാധനം(ങ്ങൾ), സേവനം(ങ്ങൾ) സംബന്ധിച്ച എന്തെങ്കിലും പ്രശ്‌നങ്ങൾ, ആശങ്കകൾ അല്ലെങ്കിൽ തർക്കത്തിന്(ങ്ങൾക്ക്) PhonePe ഒരു ഉത്തരവാദിത്തവും വഹിക്കില്ല. ഇതുമായി ബന്ധപ്പെട്ട സാധനത്തിൽ(ങ്ങളിൽ)/സേവനത്തിൽ(ങ്ങളിൽ) നിന്ന് ഉണ്ടാകുന്ന നിങ്ങളുടെ പ്രശ്‌നവുമായി(ങ്ങളുമായി) ബന്ധപ്പെട്ട് നിങ്ങൾക്ക് യോഗ്യരായ വ്യാപാരിയെ(കളെ) നേരിട്ട് ബന്ധപ്പെടാം.
- വിജയകരമായ ഒരു മാൻഡേറ്റ് നിർവഹണത്തിനു വേണ്ടി നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ/ക്രെഡിറ്റ് പരിധിയിൽ (സാഹചര്യം പോലെ) മതിയായ ബാലൻസ് നിലനിർത്താൻ നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ/ക്രെഡിറ്റ് പരിധിയിൽ (സന്ദർഭമനുസരിച്ച്) മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ മാൻഡേറ്റ് നിർവഹണത്തിലുണ്ടാകുന്ന ഏതെങ്കിലും പരാജയം അല്ലെങ്കിൽ നിരസിക്കലുമായി ബന്ധപ്പെട്ട ബാധ്യതകൾക്ക് PhonePe ഉത്തരവാദിയായിരിക്കില്ല.
- ഈ പ്രവർത്തനത്തിന് കീഴിൽ PhonePe ആപ്പ് വഴി പ്രവർത്തനക്ഷമമാക്കിയ നിങ്ങളുടെ നടപടി(കൾ), മാൻഡേറ്റ്(കൾ), മാൻഡേറ്റ് നിർവഹണം(ങ്ങൾ) എന്നിവ പതിവായി അവലോകനം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇഷ്യൂവർ ബാങ്ക്/യോഗ്യതയുള്ള വ്യാപാരി ഈടാക്കുന്ന ഏതെങ്കിലും അനധികൃത ചാർജുകൾ, പിഴകൾ, വൈകിയതിനുള്ള ഫീസ്(കൾ) എന്നിവയ്ക്ക് അല്ലെങ്കിൽ ഒരു സ്വയമേവയുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിങ്ങൾ സജ്ജമാക്കിയ മാൻഡേറ്റ് രജിസ്‌ട്രേഷൻ / മാൻഡേറ്റ് പരിധിയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പൊരുത്തക്കേടുകൾക്ക് PhonePe ബാധ്യസ്ഥരായിരിക്കില്ല.
- ഈ ഫീച്ചറിന് കീഴിൽ പ്രവർത്തനക്ഷമമാക്കിയ സ്വയമേവയുള്ള പേയ്‌മെൻ്റിന് പ്രസക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ / ബാധകമായ നിയമം(ങ്ങൾ) പ്രകാരം RBI / NPCI നിർദ്ദേശിച്ചിട്ടുള്ള മാൻഡേറ്റ് പരിധി(കൾ) പാലിക്കുന്നുവെന്നും അനുസരിക്കുന്നുവെന്നും ഉറപ്പാക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- പൊതുവായത്
- ഈ ഓട്ടോപേ നിബന്ധനകളുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന നഷ്ടങ്ങൾ, നാശനഷ്ടങ്ങൾ, നടപടികൾ, ക്ലെയിമുകൾ, ബാധ്യതകൾ (നിയമപരമായ ചിലവുകൾ ഉൾപ്പെടെ) തുടങ്ങിയവയുണ്ടാകുന്ന സാഹചര്യങ്ങളിൽ PhonePe, അതിൻ്റെ അഫിലിയേറ്റുകൾ, ജീവനക്കാർ, ഡയറക്ടർമാർ, ഓഫീസർമാർ, ഏജൻ്റുമാർ, പ്രതിനിധികൾ എന്നിവർക്ക് നഷ്ടപരിഹാരം നൽകാമെന്നും ബുദ്ധിമുട്ടുണ്ടാകാതെ നോക്കാമെന്നും നിങ്ങൾ സമ്മതിക്കുന്നു.
- ഈ ഓട്ടോപേ നിബന്ധനകളുമായി ബന്ധപ്പെട്ട്, നൽകിയ വിവരങ്ങളുടെ ഉപയോഗത്തിൽ നിന്നോ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയിൽ നിന്നോ ഉണ്ടാകുന്ന, കാരണമാകുന്ന, കരാർ, നിയമലംഘനം, അശ്രദ്ധ, വാറൻ്റി അല്ലെങ്കിൽ മറ്റെങ്ങനെയെങ്കിലും ഉണ്ടാകുന്ന, ലാഭം അല്ലെങ്കിൽ വരുമാനം നഷ്ടപ്പെടൽ, ബിസിനസ് മുടക്കം, ബിസിനസ് അവസരങ്ങളുടെ നഷ്ടം, ഡാറ്റ നഷ്ടം അല്ലെങ്കിൽ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളുടെ നഷ്ടം, ഇത് കരാർ, അശ്രദ്ധ, നിയമലംഘനം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിൽ നിന്നാണെങ്കിലും, ഇവയുൾപ്പെടെ എന്നാൽ ഇവയിൽ പരിമിതപ്പെടാതെ, ഒരു സാഹചര്യത്തിലും PhonePe ഏതെങ്കിലും പരോക്ഷമോ അനന്തരഫലമോ ആകസ്മികമോ പ്രത്യേകമോ ശിക്ഷാർഹമോ ആയ നാശനഷ്ടങ്ങൾക്ക് ബാധ്യസ്ഥരായിരിക്കില്ല.
- ഈ ഓട്ടോപേ നിബന്ധനകൾ നിയന്ത്രിക്കുന്നത്, അതിൻ്റെ നിയമ തത്ത്വങ്ങളോടുള്ള വൈരുദ്ധ്യങ്ങൾ പരിഗണിക്കാതെ, ഇന്ത്യയിലെ നിയമങ്ങളാണ്. ഈ ഓട്ടോപേ നിബന്ധനകളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും PhonePe-യ്ക്കുമിടയിൽ പൂർണ്ണമായോ ഭാഗികമായോ ഉണ്ടാകുന്ന ഏതൊരു ക്ലെയിമും അല്ലെങ്കിൽ തർക്കവും ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന അധികാരപരിധിയിലുള്ള ഒരു കോടതിയിൽ മാത്രമായിരിക്കും തീരുമാനിക്കുക.
- ഈ ഓട്ടോപേ നിബന്ധനകൾക്ക് അനുസൃതമായി ലഭ്യമാക്കിയിട്ടുള്ള ഈ പ്രവർത്തനത്തിൻ്റെ കൃത്യതയും യഥാർത്ഥതയും സംബന്ധിച്ചുള്ള, പ്രകടമായതോ സൂചിപ്പിക്കുന്നതോ ആയ എല്ലാ വാറൻ്റികളും PhonePe നിരാകരിക്കുന്നു.
- PhonePe ഉപയോഗ നിബന്ധനകളും PhonePe സ്വകാര്യതാ നയവും റഫറൻസ് വഴി ഈ ഓട്ടോപേ നിബന്ധനകളിൽ ഉൾപ്പെടുത്തിയതായി കണക്കാക്കും. ഈ നിബന്ധനകളും PhonePe ഉപയോഗ നിബന്ധനകളും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ, ഈ ഓട്ടോപേ നിബന്ധനകൾ വഴി പ്രവർത്തനക്ഷമമാക്കിയ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഈ ഓട്ടോപേ നിബന്ധനകൾ നിലനിൽക്കും.